Friday, August 24, 2007

ഉത്തമനായ പുത്രന്‍

ഈ ലോകത്ത് ഉത്തമനായ ഒരു പുത്രനുണ്ട്... ആ പുത്രന്‍ ഓരോ അമ്മയ്ക്കും ഉണ്ട്.... നാട്ടുകാരുടെ കണ്ണില്‍ അവന്‍ കരടായിരുന്നാലും അമ്മയ്ക്ക് അവന്‍ കണ്ണിലുണ്ണി തന്നെ...എല്ലാ അമ്മമാരും അവരുടെ മക്കള്‍ നല്ല നിലയില്‍ എത്തിക്കാണാന്‍ ആഗ്രഹിക്കുന്നു... ഈ അമ്മയും ആഗ്രഹിച്ചു...

രണ്ടു പെണ്‍കുട്ടികള്‍ക്കിടയിലെ ആണ്‍തരി... ചെറുപ്പത്തില്‍ അമ്മ അവനെ മടിയിലിരുത്തി പാലു കൊടുത്തു... വലുതായപ്പോള്‍ അഛ്ചന്‍ അവനെ കൂടെയിരുത്തി കള്ളുകൊടുത്തു...!!!
ചെറുപ്പത്തില്‍ പെങ്ങന്മാരുടെ കളിപ്പാട്ടങ്ങള്‍ തട്ടിയെടുക്കുക എന്നത് ശീലമായിരുന്നു...വലുതായപ്പോള്‍ പെങ്ങന്മാര്‍ സ്ഥാനമൊഴിഞ്ഞു... അവിടെ നാട്ടുകാര്‍ കേറി...തട്ടിപ്പിനു കോട്ടമൊന്നും തട്ടിയില്ല... അത് നിരുപാധികം തുടര്‍ന്നു...
യവ്വനത്തിന്റെ പടികേറിയപ്പോള്‍ യുവതികള്‍ അവനൊരു ഹരമായി... യുവതികള്‍ക്ക് അവനൊരു ശല്യമായി... അവരില്‍ ചിലരുടെ വീട്ടുകാര്‍ക്ക് അവനൊരു ചെണ്ടയായി... പലരും പല കാലങ്ങളും അവന്റെ നെഞ്ചത്ത് കൊട്ടിത്തെളിഞ്ഞു....
പഠിക്കുന്നകാലത്ത്...( അങ്ങനെ ഒരു സംഭവം അവന്റെ ജീവിതത്തിലുണ്ടായിരുന്നില്ല... വിദ്യാഭ്യാസ കാലഘട്ടം എന്നേ ഉദ്ദേശിച്ചുള്ളു.) അവന്‍ പല വിദ്യകളും അഭ്യാസങ്ങളും പഠിച്ച് വിദ്യാഭ്യാസം എന്ന വാക്കിനെ അര്‍ത്ഥവത്താക്കി... കൂട്ടുകാരുടെ ഇടയില്‍ അവന്‍ ഹീറോ ആയിമാറി..അദ്ധ്യാപകര്‍ക്ക് വെറും സീറോയും...
ഈ കാലഘട്ടത്തില്‍ സ്വന്തം അഛ്ചനില്‍ നിന്നും പഠിച്ച പാഠങ്ങളായ, വെള്ളമടി എങ്ങനെ കലാപരമാക്കാം...? വാളുവയ്ക്കാതെ എങ്ങനെ വെള്ളമടിക്കാം...? പുകവലിക്കുമ്പോള്‍ എങ്ങനെ ചുമക്കാതിരിക്കാം...? ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ..? എന്നിവ മറ്റുള്ള സാധുക്കളായ സുഹൃത്തുക്കള്‍ക്ക് മൊത്തമായും ചില്ലറയായും മനസ്സിലാക്കി കൊടുത്തു...എന്തൊരു ഉദാരമതിയായ പയ്യന്‍..!!!
കാര്യങ്ങള്‍ ഇങ്ങനൊക്കെ ആണേലും അഛ്ചനും അമ്മയ്ക്കും അവന്‍ കണ്ണിലുണ്ണിയായിരുന്നു.... അവന്റെ തെറ്റുകള്‍ അവര്‍ ബോധപൂര്‍വ്വം ന്യായീകരിച്ചു.
എങ്ങനെയോ പത്താംതരത്തില്‍ വിജയമെന്ന പാതയിലേക്ക് കല്‍തെറ്റി വീണു...(അവന്റെ ഉത്തരക്കടലാസ് നോക്കിയതാരായലും അവരെ തൊഴണം... )പിന്നീട് പ്രീഡിഗ്രീ എന്ന കടമ്പക്കു പോകാതെ, ഐ.ടി.ഐ.യില്‍ ചേര്‍ന്നു... അവിടെ വിശദമായി ഒരു അഞ്ച് വര്‍ഷം പരീക്ഷ എഴുതി.ഒരോ വര്‍ഷവും പുതിയ പുസ്തകങ്ങള്‍ വാങ്ങി വളരെ ഉഷാറായിത്തന്നെ കോപ്പിയടി മഹാമഹം നടത്തി വന്നിരുന്നു.അഞ്ചാം വര്‍ഷം ആരോ ചെയ്ത പാപത്തിന്റെ ഫലമായി അവന്‍ ജയിച്ചു... അല്ല ആരോ അവനെ ജയത്തിലേക്ക് തള്ളിയിട്ടു.ഈ കാലഘട്ടത്തിലും നാട്ടുകാര്‍ക്ക് തലവേദന സൃഷ്ടിക്കുക എന്ന ശ്രമകരമായ തന്റെ ദൗത്യത്തിനു ഒരു കോട്ടവും വരാതെ അവന്‍ സൂക്ഷ്മമായി ചെയ്തു കൊണ്ടിരുന്നു... അതിലൂടെ ഈ തലവേദന തന്റെ അമ്മയ്ക്കും നല്‍കുവാന്‍ അവനുകഴിഞ്ഞു എന്നത് പ്രത്യേകം എടുത്തുപറയാതെ വയ്യ.
അങ്ങനെയുള്ള അഭ്യാസകാലഘട്ടത്തിശേഷം "ഇനിയെന്ത്..?" എന്ന ചോദ്യത്തിനു അവന്റെ അമ്മ കണ്ണുകള്‍ മിഴിച്ചു.. അവന്‍ കണ്ണുകളടച്ചു.തന്റെ വെള്ളമടി ഗുരുവായ അഛ്ചന്റെ കരള്‍ വിദേശമദ്യത്തിന്റെ മലവെള്ളപ്പാച്ചിലില്‍ കരകളിടിഞ്ഞ് ഫ്യൂസായ വിവരം വളരെ സന്തോഷത്തോടെ അവന്‍ ആഘോഷിച്ചു... ഇനി അഛ്ചനു പങ്ക് കൊടുക്കേണ്ടല്ലോ....!!!
പക്ഷെ അവിടെ ഉദിക്കുന്നു അവന്റെ തലവേദന...
"ഈശ്വരാ...വീട് നോക്കേണ്ട ചുമതല തന്റേതാകുമോ..?എന്തായാലും അഛ്ചന്‍ വിരമിക്കുമ്പോല്‍ ഒരു തുക കിട്ടും... പക്ഷെ അത് പെങ്ങന്മാരുടെ വിവാഹാവശ്യത്തിനായി പോകും...പിന്നെ...? "
എന്തു പേടിക്കാന്‍ അഛ്ചനു പെന്‍ഷന്‍ കിട്ടുമല്ലോ...തത്ക്കാലം ശമനമായി...
ഇതിനിടെ അഛ്ച്നും അമ്മക്കും മകനെപ്പറ്റി വേവലതി ആയി...
" ഇവന്‍ ഇങ്ങനെ നടന്നാല്‍ ശരിയാകില്ല... ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം..."
"ഇനി നമ്മള്‍ എത്രകാലം...? "
"അതിനു നല്ല വഴി എവിടേലും ഒരു ജോലി എല്‍പ്പിച്ചു കൊടുക്കുക... സ്വന്തമായി അദ്ധ്വാനിച്ച് പത്തുകാശുണ്ടാക്കട്ടെ...അപ്പോള്‍ എല്ലാത്തിനും ഒരു അടുക്കും ചിട്ടയും വരും...അങ്ങനെ അവന്‍ ജീവിതത്തില്‍ വിജയിക്കും..."
അങ്ങനെ കണ്ടതും കേട്ടതുമായ സകലരോടും മകന്റെ ജോലിക്കാര്യം പറഞ്ഞു...
ഒരാളല്ല ഒരുപാടുപേര്‍ അവനു ജോലികൊടുത്തു... അവന്‍ തിരിച്ചും...!!!
ദോഷം പറയരുതല്ലോ ഒരു സ്ഥലത്തും ഒരാഴ്ചയില്‍ കൂടുതല്‍ അവന്‍ നിന്നില്ല... ആ അഛ്ചന്റെ ആത്മാഭിമാനം അത്രേം കുറച്ചേ പോയുള്ളൂ...... ഇതിനിടേല്‍ അവന്‍ ഒരു ഇരുചക്രവാഹനം വാങ്ങി... ആ മിടുക്കന്‍ അതിനുവേണ്ടി കിടപ്പാടം പണയപ്പെടുത്തി... അഛ്ചനുണ്ടല്ലോ എല്ലാം തിരിച്ചടക്കാന്‍... അങ്ങനെ കാലങ്ങളോരോന്നായി അവന്‍ ചവിട്ടിമെതിച്ചു... ഇതിനിടെ പെങ്ങന്മാരുടെ വിവാഹം കഴിഞ്ഞു... അവന്‍ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു... എല്ലാ ഒടക്കിനും ഭക്ഷണം കഴിക്കാനും...വീട്ടാധാരം പണയം വീട്ടിയെടുത്തു...പിന്നേം കൊണ്ടു വച്ചു..
"ഓരോരോ ആവശ്യങ്ങള്‍ക്കെന്താ ചെയ്യാ?" അതായിരുന്നു ന്യായികരണം...

അന്യസംസ്ഥാനത്ത് വീട്ടിലെ കുറേ കാശും അടിച്ചുമാറ്റി ജോലിയെന്ന എന്തോ സാധനം തേടിപ്പോയ അവന്‍ ഒരുനാള്‍ ആ വാര്‍ത്ത കേട്ടു...' അഛ്ചന്‍ മരിച്ചു പോയി... പിതാജി മര്‍ ഗയാ... ഫാദര്‍ ഈസ് നോ മോര്‍..... '
"ഈശ്വരാ...എന്നോടെന്തിനീ ക്രൂരത ചെയ്തു.... വീടിന്റെ ഉത്തരവാദിത്തം എന്ന ആ സംഭവം വീണ്ടും എന്റെ തലയില്‍..." തന്റെ അഛ്ചന്റെ വേര്‍പാടില്‍ ദുഃഖാര്‍ത്തനായ ആ പാവം മകന്‍ ഒറ്റയിരുപ്പില്‍ ഒരു കുപ്പി അകത്താക്കി...ഒരു തുള്ളി വെള്ളം പോലും ചേര്‍ക്കതെ....!!!തുടര്‍ന്ന് മറ്റാരോ വളരെ പണിപ്പെട്ട് ഒപ്പിച്ചു കൊണ്ടുവന്ന ഒരു വിമാനടിക്കറ്റിന്റെ അകമ്പടിയോടെ ടിയാന്റെ ആദ്യ വിമാനയാത്ര. അഛ്ചന്‍ മരിച്ചാലും 'വിമാനത്തില്‍ കേറുക' എന്ന ആഗ്രഹ സഫലീകരണത്തിനായിരുന്നു അവന്‍ പ്രാധാന്യം നല്‍കിയത്.. നാട്ടില്‍ വന്നു അഛ്ചന്റെ ചടങ്ങുകളെല്ലാം ഭംഗിയായി നടത്തി(അതിനുള്ള കാശ് അഛ്ചന്‍ കരിതിയിരുന്നു... മകനെപ്പറ്റി നല്ല ദീര്‍ഘവീക്ഷണമുണ്ടായിരുന്നു ആ പിതാവിനു)
"ഇനി എന്താ ചെയ്യാ...? തത്ക്കാലത്തേക്ക് അളിയന്മാരെ പിഴിയാം..പക്ഷെ എത്ര കാലം...? "
അങ്ങനെ ചിന്തിച്ചിരുന്ന അവനു ആശ്വാസമേകി ആ വാര്‍ത്ത വന്നു... അഛ്ചന്റെ പെന്‍ഷന്‍ ഇനി അമ്മയ്ക്കു കിട്ടും...
"മതി...ഇതില്‍കൂടുതല്‍ എന്തു വേണം....?"അവന്‍ സ്ന്തുഷ്ടനായി തന്റെ പഴയ ജീവിതം പുനരാരംഭിച്ചു...
പാവം അമ്മയുടെ നെഞ്ച് നീറി... 'തന്റെ കാലം വരെ ഓകെ... അതു കഴിഞ്ഞാല്‍ അവനെന്തു ചെയ്യും... ഇങ്ങനെ വിട്ടാല്‍ പറ്റില്ല... അവനെ ഉത്തരവാദിത്തമുള്ളവനാക്കി മാറ്റണം...എന്തു ചെയ്യും...?'പലരോടും ആലോചിച്ചു... അതിന്റെ പരിണിതഫലമായി ഒരു ആശയം ഉദിച്ചു...
" അവനെ വിവാഹം കഴിപ്പിക്കുക. ഒരു വിവഹമെല്ലാം കഴിച്ച് ഭാര്യയും കുട്ടികളുമാകുമ്പോള്‍ തന്നെ ഉത്തരവാദിത്തം വരും... അപ്പോള്‍ സ്വയമേവ ഒരു ജോലിയെല്ലാം നോക്കി... വീട്ടിലെ കാര്യങ്ങളും നോക്കി നല്ല ഒരു കുടുംബനാഥനായി മാറും... അതോടെ ചേച്ചീടെ കഷ്ടപ്പാടെല്ലാം മാറും... പണയ വസ്തുക്കളെല്ലാം തിരിച്ചെടുക്കുകയും ചെയ്യും... പിന്നെ ചേച്ചിക്ക് ഈ ഒന്നിനും തികയാത്ത പെന്‍ഷന്‍ പണവും നോക്കിയിരിക്കേണ്ടാ... "ആരോ നല്‍കിയ സുന്ദര സ്വപ്നം...
ആ അമ്മ മകനുവേണ്ടി വിവാഹാലോചന തുടങ്ങി... നാട്ടില്‍ തരക്കേടില്ലാത്ത തല്ലുകൊള്ളിയായിരുന്ന അവനും കിട്ടി ഒരു പെണ്ണ്..!!!!
വിവാഹശേഷം മകനിലെ മാറ്റങ്ങള്‍ അമ്മ ശ്രദ്ധിച്ചു... അധികം പുറത്തൊന്നും പോകില്ല...ആകെ ഒരു മാറ്റവും ഉണ്ട്...ആ അമ്മ സന്തോഷിച്ചു... പക്ഷേ പണിയുടെ കാര്യം മാത്രം പഴയ കണക്കേ തന്നെ...മകന്റേയും അവന്റെ പ്രിയ പത്നിയുടേയും സന്തോഷകരമായ ജീവിതം കണ്ട് ആശ്വസിച്ച അമ്മയ്ക്ക് അവരുടെ ചിലവ് താങ്ങാന്‍ പറ്റാതായി...പക്ഷേ "എന്തു ചെയ്യാനാ മോന്റെ തലവര ശരിയല്ല...ജോലി..അതങ്ങട്ട് ശരിയാവണീല്ല..." അതായിരുന്നു ആ അമ്മയുടെ ന്യായം. എന്തായലും ജോലി കിട്ടിയില്ലെങ്കിലും മകനില്‍ ഉത്തരവാദിത്തബോധം വന്നു എന്നതിനു തെളിവായി അവന്റെ പ്രിയ പത്നി ഒരു കുഞ്ഞിനു ജന്മം നല്‍കി.ആ കുഞ്ഞിന്റെ കാര്യങ്ങളും അവന്റെ അമ്മ നോക്കേണ്ടി വന്നു. ആ കുഞ്ഞ് എഴുന്നേറ്റു നടക്കുന്നതിനു മുന്‍പേ അവന്റെ പ്രിയ പത്നി വീണ്ടും ഗര്‍ഭിണിയായി.അവന്റെ അമ്മയുടെ മുതുകിലെ ഭാരം കൂടി എന്നല്ലാതെ എന്തു പറയാന്‍...

ഈ ഓണക്കാലത്ത് അവര്‍ അവനോട് ചോദിച്ചു," ഓണമായില്ലേടാ...സാധനങ്ങള്‍ വാങ്ങേണ്ടേ, എന്റെ കൈയ്യില്‍ പൈസ ഇല്ല... എന്താ ചെയ്കാ? "
" ഞാനെന്ത് ചെയ്യാന്‍... എന്റേലെവിടുന്നാ കാശ്.. ഒരു കാര്യം ചെയ്, പണയം വക്കാന്‍ എന്തേലും കിട്ട്വോന്ന് നോക്ക്.... ഞാന്‍ ഉച്ചയ്ക്ക് പോയി പണയം വക്കാം... ഇല്ലേല്‍ അപ്പുറത്താരോടെങ്കിലും ചോദിക്ക്..."ഇതും പറഞ്ഞ് അവന്‍ ഇറങ്ങിപ്പോയി...

ഇപ്പോള്‍ അവര്‍ ഓര്‍ത്തുപോകുന്നു മകനു ഉത്തരവാദിത്തം ഇല്ലാതിരിക്കായിരുന്നു നല്ലതെന്ന്... അല്ലെങ്കില്‍ ചെറുപ്പത്തിലേ ശ്രദ്ധിക്കണമായിരുന്നു എന്ന്...അവന്റെ തെറ്റുകള്‍ അന്ന് തെറ്റുകള്‍ എന്നു തന്നെ പറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ അവന്റെ ജീവിതം തന്നെ മാറിയേനെ... അവന്റെ തെറ്റുകളില്‍ അവനെ സംരക്ഷിച്ചുപോന്ന ഞങ്ങളും അവന്റെ ഈ അവസ്ത്ഥക്ക് ഒരു പരിധി വരെ കാരണം തന്നെ.

25 comments:

സഹയാത്രികന്‍ said...

ഈ പുത്രന്മാരെ നിങ്ങള്‍ക്ക് പലയിടത്തും കാണാനാകും...

മഴവില്ലും മയില്‍‌പീലിയും said...

“കൂട്ടുകാരുടെ ഇടയില്‍ അവന്‍ ഹീറോ ആയിമാറി..അദ്ധ്യാപകര്‍ക്ക് വെറും സീറോയും...
ഈ കാലഘട്ടത്തില്‍ സ്വന്തം അഛ്ചനില്‍ നിന്നും പഠിച്ച പാഠങ്ങളായ, വെള്ളമടി എങ്ങനെ കലാപരമാക്കാം...? വാളുവയ്ക്കാതെ എങ്ങനെ വെള്ളമടിക്കാം...? പുകവലിക്കുമ്പോള്‍ എങ്ങനെ ചുമക്കാതിരിക്കാം...? ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ..?......“

ഇതൊക്കെ വായിച്ചപ്പോള്‍ മനസിലായി ഞാന്‍ ഒരു ഉത്തമനായ പുത്രന്‍ ആണു എന്നു..നല്ല ലേഖനം...ഇനി ഇതു ആത്മകഥയാണേല്‍..............

SHAN ALPY said...

Its No:1
good wishes

G.MANU said...

:)

Unknown said...

എന്റെ മോന്‍ ബീഡി വലിച്ചു് "മൂക്കീക്കടെ പൊഹവിടും" എന്നും മറ്റും നാലാളോടു് പറയുന്നതിന്റെ ഗമയൊന്നു് വേറെ!

സഹയാത്രികന്‍ said...

അയ്യൊ...പ്രദീപ് ജീ...., ആത്മകഥാംശം ലവലേശം പോലുമില്ല...
ഈ കഥാപാത്രത്തെ നല്ലവണ്ണം പരിചയമുണ്ടെന്നു മാത്രം... ഇതില്‍ പറഞ്ഞിരിക്കുന്ന വിമാനയാത്ര സംഭവിച്ചതു തന്നെ...
വിമാനത്തില്‍ കയറാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു, അത് ഇങ്ങനെയെങ്കിലും സാധിച്ചൂലൊ..എന്നാണു ആ വിദ്വാന്‍ പറഞ്ഞത്.

ഷാന്‍ ജി, മനു ജി നന്ദി...

മുടിയനായ പുത്രാ.... അതും നടക്കുന്നു നമ്മുടെ നാട്ടില്‍...

ചീര I Cheera said...

അങ്ങനെ ആ അമ്മ തിരിച്ചറിഞ്ഞുവോ ശരിയ്ക്കും?

ശരിയാണ്, ഇത്തര്ം കഥാപാത്രങ്ങളെ കണ്ടിട്ടുണ്ട്.

ഓണാശംസകള്‍... [വൈകി പോയോ?]

ശ്രീ said...

സഹയാത്രികനു സ്നേഹപൂര്‍‌വ്വം

ഒരു നല്ല ഓണക്കാലം ആശംസിക്കുന്നു
:)

അപ്പു ആദ്യാക്ഷരി said...

സഹയാത്രികാ...
ആദ്യമായിട്ടാണ് ഇവിടെ. ബ്ലോഗിന്റെ തലക്കെട്ടീന്റെ കെട്ടും മട്ടും കണ്ടപ്പോഴെ ആളെ പിടികിട്ടി. വെല്‍ക്കം!! എഴുതാനും, കവിത ചൊല്ലാനുമൊന്നും മോശമില്ലല്ലോ. ആ ഓര്‍ക്കുട്ട് കളഞ്ഞേച്ച് ഇങ്ങു പോരെ എന്ന് ഞാനന്നേ പറഞ്ഞതല്ലേ..

സഹയാത്രികന്‍ said...

പി.ആര്‍.ജി. ആ അമ്മ അങ്ങനെ ഓര്‍ത്തുകാണും...(പറഞ്ഞില്ല സംസാരത്തീന്ന് തോന്നിയതാണു...) മകനെ ഓര്‍ത്ത് ഒരുപാട് ദുഃഖിക്കുന്നു അവര്‍.

ശ്രീ ... നന്ദി..

അപ്പ്വേട്ടാ... അപ്പൊ മനസ്സിലായിലെ...? വന്നതിലും പറഞ്ഞതിലും സന്തോഷം.
അതെ എന്നോടന്നേ പറഞ്ഞതാ..പക്ഷേ, "ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ..."

വാണി said...

ശരിയാണ്. ഈ പുത്രന്മാരെ പലയിടത്തും കണ്ടിട്ടുണ്ട്.

നന്നായി എഴുതിയിരിക്കുന്നു..

ബാജി ഓടംവേലി said...

ഇത്‌ പല മഹാന്മാരുടേയും ജീവിതാനുഭവം
നന്നയിരിക്കുന്നു

സഹയാത്രികന്‍ said...

വാണി ജി, ബാജിമാഷേ.... :D

പൊയ്‌മുഖം said...

ഈ പുത്രന്മാരെ പലയിടത്തും കണ്ടിട്ടുണ്ട്.

വായന തുടങ്ങിയപ്പോള്‍ ആത്മകഥയാണോ എന്ന് ചില വായനക്കാരെപ്പോലെ എന്നെയും തോന്നിപ്പിച്ചു. അതുതന്നെയാണ്‌ താങ്കളുടെ എഴുത്തിന്റെ അവതരണ വിജയം.

നന്നായി എഴുതിയിരിക്കുന്നു..

ഉപാസന || Upasana said...

സഹയാത്രികനെ ഇപ്പോ ശരിക്കും പിടികിട്ടീട്ടോ...
കൊള്ളാം...
:)
സുനില്‍

ഇട്ടിമാളു അഗ്നിമിത്ര said...

നല്ല പുത്രന്‍... അവന്‍ കൂട്ടുണ്ടായിരുന്നവരൊക്കെ നന്നായോ..?

സഹയാത്രികന്‍ said...

പൊയ്മുഖം.... നന്ദി

സുനിലേ.... അപ്പൊ പിടി കിട്ടീലേ... നന്ദി

ഇട്ടിമാളൂ, നല്ല ചോദ്യം...

സത്യം പറഞ്ഞാല്‍ ഒക്കെ ഒരു വക തന്നെ, പക്ഷെ ഇത്രേ വരില്ലാ ആരും... ഒരു പരിധി കഴിഞ്ഞപ്പോള്‍ സ്വന്തം കാര്യം നോക്കി എല്ലാരും...

മന്‍സുര്‍ said...

പ്രിയ സഹയാത്രിക

ഒരു അമ്മയുടെ..അഛന്‍റെ മോഹങ്ങളൊക്കെയും കാറ്റില്‍ പറത്തി....മുന്നോട്ട് ഒരു പാട് സന്ചരിച്ചു അവന്‍ ....അവസാനം അവന്‍റെ കുഞില്‍ നിന്നും അവന്‍ ഒരിക്കല്‍ കൂടി അനുഭവിച്ചു..ഒരിക്കല്‍ താന്‍ ചെയ്ത തെറ്റുകളൊര്‍ത്ത്‌ അവന്‍റെ മനസ്സ് കരഞു.
നല്ല വരികളിലൂടെ അവതരിപ്പിച്ചിരിക്കുന്നു ഈ കഥ.
ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും എന്നത്‌ ഒരു സത്യം മാത്രം
ഒരോ രക്ഷിതാക്കളുടെയും മനസ്സിന്‌ സന്തോഷം പകരും നന്‍മയുള്ള മക്കളായ് കഴിയാന്‍ പ്രാര്‍ത്ഥിക്കാം ഒരുമിച്ചു.

മന്‍സൂര്‍,നിലംബൂര്‍

ഗിരീഷ്‌ എ എസ്‌ said...

സഹയാത്രികാ...
ഈ മുടിയനായ പുത്രനെ
സത്യത്തില്‍ ഇഷ്ടമാകുകയാണ്‌ ചെയ്തത്‌...
കാരണം..
അവനെ ഈ ലോകത്ത്‌ ജീവിക്കാനാകൂ..

നല്ല രസമുള്ള കഥ..
അഭിനന്ദനങ്ങള്‍..
ഭാവുകങ്ങള്‍...

പരിത്രാണം said...

ചെറുപ്പകാലങ്ങലിലുള്ള ശീലം മറക്കുമോ മാനുഷ്യനുള്ള കാലം. എന്ന ചൊല്ല് ഇവിടെ പ്രാവര്‍ത്തികമാകുന്നു. കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തേണ്ടതിന്റെ ആവശ്യകത ഇവിടെ വ്യക്തമാക്കുന്നു. നമ്മുടെ കേരളത്തില്‍ പലയിടത്തും ഇങ്ങിനെ ഒരു അവസ്ഥാവിശേഷം നിലവിലുണ്ടു. സ്വഭാവം നന്നാക്കാന്‍ വേണ്ടി കല്ല്യാണം കഴിപ്പിച്ചുകൊടുക്കുന്ന അവസ്ഥ. ഓരോ കുട്ടികളുടേയും സ്വഭാവത്തിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം അവരുടെ മാതാപിതാക്കളാണു. ഈ ചെറുകഥയിലൂടെ ഈ സന്ദേശം ശരിയായ രീതിയില്‍ ഉള്‍കൊണ്ടാല്‍ അതിന്റെ കീര്‍ത്തി ഈ എഴുത്തുകാരനാണു. തുടര്‍ന്നു എഴുതുക. എല്ലാ നന്മകളും നേരുന്നു.

സഹയാത്രികന്‍ said...

മന്‍സൂര്‍ ജീ താങ്കളുടെ ഈ പ്രാര്‍ത്ഥനയില്‍ ഞാനും ആത്മാര്‍ത്ഥമായി പങ്കു ചേരുന്നു....

ആലപ്പുഴക്കാരാ ഇവിടെ വന്നതിനും ഈ ചെറുപുഞ്ചിരിക്കും നന്ദി.

ദ്രൗപതി, കുത്തിക്കുറിക്കല്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.... പക്ഷേ ഇങ്ങനെ ജീവിച്ചിട്ടെന്ത് കാര്യം... ഇങ്ങനെ നൂറാണ്ട് ജീവിക്കുന്നതിലും നല്ലത്, മാതാപിതാക്കള്‍ക്ക് സന്തോഷമേകി ഒരു ദിവസം ജീവിക്കുന്നതല്ലേ..?

മുജീബ് ജി വളരെ സന്തോഷം... വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി...

Musthafa said...

ഇതു ആരുദെയെങ്കിലും കണ്ണുതുരപ്പിച്ചെങ്കില്‍ എന്നു ആഗ്രഹിചുപോകുന്നു. പക്ഷെ വഴിയില്ല. കാരണം ഇത് അത്തരക്കാര്‍ വയിക്കാന്‍ ഇടയില്ലല്ലോ.

മുസ്തഫ

സഹയാത്രികന്‍ said...

മുസ്തഫാ ജീ... നന്ദി... ഇത് ആരുടെയെങ്കിലും കണ്ണുതുറപ്പിച്ചാല്‍ ഞാന്‍ എഴുതിയതിനൊരര്‍ത്ഥമുണ്ടാകും...

ഇവിടെ വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി.

മഴത്തുള്ളി .... said...

ഈ വലിയ ശരീരത്തില്‍ ഒരു കൊച്ചു കവി ഹൃദയം ഉണ്ടല്ലോ അതുതന്നെ മഹാഭാഗ്യമല്ലേ?????..ഞാന്‍ പ്രതീഷ്‌..എന്റെ കഥ വയിച്ചു അഭിപ്രായം എഴുതിയതില്‍ നന്ദി......ഞാന്‍ താങ്കളുടെ കഥ വായിച്ചു....നല്ല ആശയം.....

വരട്ടെ.
-പ്രതീഷ്‌-

സഹയാത്രികന്‍ said...

പ്രതീഷേ... ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി