Saturday, August 18, 2007

ഒരു കുഞ്ഞു സങ്കടം.

പ്രിയ മോള്‍ടെ ക്ലാസ്സില്‍ എല്ലാരും അവരുടെ പപ്പമാരെപ്പറ്റി പറയും...എന്റെ പപ്പ അതാണു, എന്റെ പപ്പ ഇതാണു,ആന, കുതിര, മറ്റത്, മറിച്ചത് അങ്ങനെയങ്ങനെ... പ്രിയ മോളും പറയും അഛ്ചനെക്കുറിച്ച് വലിയ വലിയ വര്‍ത്താനങ്ങള്‍....

പ്രിയ മോള്‍ക്ക് ഒന്നേ വിഷമമുള്ളു... എല്ലാരും അവരുടെ പപ്പമാരെ... വീട്ടിലും പുറത്തും വച്ച് പപ്പാ...പപ്പാ എന്നു വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ മാത്രം...അതെന്താണന്നല്ലേ... നമുക്ക് പ്രിയ മോളോടു തന്നെ ചോദിക്കാം.

സഹയാത്രികന്‍ : എന്താ പ്രിയമോളേ ...ഒരു വിഷമം.... എല്ലാരും അവരവരുടെ അഛ്ചന്മാരെ പപ്പാ എന്നു വിളിക്കുമ്പോള്‍ എന്താ കുട്ടീടെ മുഖം വാടണെ...?

പ്രിയമോള്‍ : എന്തു ചെയ്യാനാ ചേട്ടാ.... എല്ലാരും അവരുടെ അഛ്ചന്മാരെ പപ്പാ എന്നു വിളിക്കുമ്പോള്‍ ഞാന്‍ മാത്രം അഛ്ചാന്നു വിളിക്കണു...

സഹയാത്രികന്‍ : അതെന്താ അങ്ങനെ...? കുട്ടിക്കും പപ്പാന്നു വിളിച്ചൂടെ....?

പ്രിയമോള്‍ : പറ്റില്ല ചേട്ടാ... ചെറുപ്പം മുതലേ എന്റെ അഛ്ചനെ പപ്പാന്നു വിളിക്കാനായിരുന്നു ആഗ്രഹം... പക്ഷെ എന്റെ കഷ്ടകാലത്തിനു, അമ്മൂമ്മ എന്റെ അഛ്ചനു പപ്പന്‍ എന്നാ പേരിട്ടത്...!

അതു ശരിയാ... 'പപ്പനെന്നു' പേരുള്ള 'പപ്പാ'യെക്കേറി ഒരു മകളെങ്ങനാ 'പപ്പാ' എന്നു വിളിക്കുന്നേ...അത് അധികപ്രസംഗമാകില്ലേ...?

17 comments:

സഹയാത്രികന്‍ said...

പാവം പ്രിയ മോള്‍... അമ്മൂമ്മ പറ്റിച്ച ഒരോ പണിയേ....

മൂര്‍ത്തി said...

:)
എല്ലാവരേയും സാറേ സാറെ എന്ന് വിളീച്ച് മടുത്ത ഒരു പ്യൂണ്‍ തന്റെ മകന് സാറ് എന്ന് പേരിട്ടത്രേ. പക്ഷെ മകന്‍ പഠിച്ച് മിടുക്കനായി ഐ.എ.എസ്സൊക്കെ പാസായി കളക്ടറായി.
എല്ലാവരും തന്നെ പേരു വിളിക്കുന്നു എന്നതായിരുന്നു മകന്റെ വിഷമം...

അഞ്ചല്‍ക്കാരന്‍ said...

ഭാഗ്യം ചെയ്ത കുഞ്ഞ്. അങ്ങിനെയെങ്കിലും അഛനെ അഛായെന്ന് വിളിക്കാമല്ലോ.

ഉറുമ്പ്‌ /ANT said...

assalaayeetto!

ഗുപ്തന്‍ said...

ഇതു പ്രമോദിന്റെ ബ്ലൊഗിന്റെ തലക്കെട്ടില്‍ ഉള്ള വചകമാണല്ലോ മാഷെ... അതുകൊണ്ട് നേരത്തെ കണ്ടിട്ടുണ്ട്. പ്രൊമോദിന്റെ ബ്ലോഗ് ഇത് http://pramaadam.blogspot.com/

ബാജി ഓടംവേലി said...

ഒരല്പം പഴയ തമാശ പുതിയ കുപ്പിയില്‍

സഹയാത്രികന്‍ said...

മൂര്‍ത്തി സാറേ അതു കലക്കി....

അ ഞ്ചല്‍കാരാ... :)

ഉറുമ്പേ : :)

മനുജി... ക്ഷമിക്കണം... മുന്‍പേ അറിയില്ലായിരുന്നു... അറിഞ്ഞിരുന്നെങ്കില്‍ ഈ പ്രഹസനം ഒഴിവക്കിയേനെ...

ബാജിമാഷേ... ഞാന്‍ പറഞ്ഞിരുന്നൂലോ... ഇതില്‍ ഞാന്‍ കേട്ടറിഞ്ഞ വിശേഷങ്ങളും ഉണ്ട്... പണ്ട് കേട്ട ഒരു തമാശ... അതൊന്നു പൊടിതട്ടിയെടുത്തുന്നു മാത്രം....

Typist | എഴുത്തുകാരി said...

എന്തായാലും എനിക്കിഷ്ടപ്പെട്ടൂ. ഞാന്‍ കണ്ടിരുന്നില്ല, ഇതുവരെ.

അഞ്ചല്‍കാരന്‍ പറഞ്ഞപോലെ, അങ്ങിനെയെങ്കിലും അഛായെന്നു് വിളിക്കാന്‍ കഴിഞ്ഞല്ലോ.

ശ്രീ said...

ശ്ശൊ! പ്രിയ മോളുടെ കാര്യം കഷ്ടം തന്നെ!

മൂര്‍‌ത്തി ചേട്ടന്‍ പറഞ്ഞതു പോലുള്ള സംഭവം ഞാനും കേട്ടിട്ടുണ്ട്. സവര്‍‌ണ്ണ ജാതീയരുടെ ഒരുപാട് ആട്ടും തുപ്പും പണ്ട് അനുഭവിച്ചിട്ടുള്ള ഒരാള്‍ തന്റെ മക്കള്‍‌ക്ക് പേരിട്ടത് തമ്പുരാന്‍‌, തിരുമേനി എന്നായിരുന്നു.

:)

SHAN ALPY said...

പ്രിയ മോളുടെ സങ്കടം
കുഞ്ഞല്ല
ബല്യ സങ്കടോണ് മോളെ

സൂപ്പറായി അവതരണം

സഹയാത്രികന്‍ said...

എഴുത്തുകാരീ... ശ്രീ, ഷാന്‍ ...നന്ദി

ജയകൃഷ്ണന്‍ said...

അടിപൊളി.....നന്നായിട്ടുണ്ട്.

സഹയാത്രികന്‍ said...

ജയകൃഷ്ണാ... നന്ദി.

Musthafa said...
This comment has been removed by the author.
മഴത്തുള്ളി said...

ഹഹ ഇത് വളരെ ഇഷ്ടമായി :)

സഹയാത്രികന്‍ said...

മഴത്തുള്ളിമാഷേ... നന്ദി
:D

കാശിത്തുമ്പ said...

അടിപൊളി. പാവം പ്രിയമോള്‍.