Wednesday, August 08, 2007

അമ്മൂമ്മ

വീണ്ടും ഒരോണം കൂടി...
അകലെ ഓണം പുലരുമ്പോള്‍ ആവണിപ്പൂവും വിരിയുമ്പോള്‍...
അരിയകിനാവേ കൊതിയാകുന്നു....ചിറകുതരാമോ പോയിമടങ്ങാന്‍...
ഒന്നെന്‍ കുഞ്ഞിന്‍ പൂക്കളം കാണാന്‍...
ദാസേട്ടന്റെ ഒരു പഴയപാട്ടാണു... വളരെ മനോഹരമായോരു ഗാനം....

ഇന്ന് ഈ പ്രവാസജീവിതത്തിലെ നഷ്ട്ങ്ങളുടെ കൂട്ടത്തില്‍ ഒന്നാണു ഓണം...ഇവിടുത്തെ ഈ ജീവിതത്തില്‍ കൂട്ടായി വരുന്ന ഗതകാലസ്മരണകളുടെ കൂട്ടത്തില്‍ പഴയ ഓണക്കാലവും ഉണ്ട്....

ഓണത്തിന്റന്ന് രാവിലെ അമ്മ വിളിച്ചെണീപ്പിക്കും.... കുളിയെല്ലാം കഴിഞ്ഞ് പുതിയ ഉടുപ്പെല്ലാം ഇട്ട് തയ്യാറായി നില്‍ക്കും.... ഞങ്ങളുടെ വീട്ടില്‍ നിന്നും എകദേശം ഒരു 25 കി.മി. യോളം കാണും തറവാട്ടിലേക്ക്(അമ്മയുടെ വീട് ). അവിടെ എത്തുമ്പോള്‍ ഏകദേശം ഒരു മണിക്കൂറെങ്കിലും കഴിയും...( അറിയാലൊ ട്രന്‍സ്പോര്‍ട്ട് ബസ്സിന്റെ അവസ്ഥ ).പിന്നെ അല്‍പ്പനേരം വലിയവരെല്ലാം ചേര്‍ന്ന് വര്‍ത്തമാനം അതിന്റെ കൂടെ പണി.... അങ്ങണെ പോകും.... എല്ലത്തിലും ശ്രദ്ധിപതിപ്പിച്ചു കൊണ്ട് എന്റെ അമ്മൂമ്മയും....

അമ്മൂമ്മ ... തടിച്ച ശരീരപ്രകൃതി, ഇരു നിറം,ഒരു ഒറ്റ മുണ്ടും വെളുത്ത ജാക്കറ്റും വേഷം.... 'അമ്മുക്കുട്ടിയമ്മ'... ശ്വാസം മുട്ട് വല്ലാതെ അലട്ടിയിരുന്നു അമ്മൂമ്മയെ... അന്നൊന്നും എന്റെ അമ്മൂമ്മയില്‍ ഒരു പ്രത്യേകതയും കണ്ടിരുന്നില്ല ഞാന്‍... അമ്മൂമ്മ .... അമ്മയുടെ അമ്മ അത്ര മാത്രം... ഇന്നിപ്പോള്‍ അമ്മൂമ്മ മരിച്ചിട്ട് ഏകദേശം എട്ട് വര്‍ഷാകുന്നു.... അമ്മൂമ്മയുടെ മരണശേഷമാണു മനസ്സിലാക്കുന്നത് അമ്മൂമ്മ എന്തായിരുന്നെന്ന് ....
ആദ്യമെല്ലാം അവിടേക്കു ചെല്ലുമ്പോള്‍ അമ്മൂമ്മയുടെ ഒരു പതിവ് ചോദ്യ മുണ്ടായിരുന്നു,.. " ആ... നീ എപ്പൊഴാ വന്നേ... ഒറ്റക്കേ ഉള്ളൂ..."
" ആ.. അതെ "എന്നൊരു മറുപടി പറഞ്ഞ് അങ്ങ് പോകും...പെങ്ങളുടെ (വല്ല്യമ്മയുടെ മകള്‍) അടുത്തേക്ക്. അന്ന് ആ മുഖത്ത് പ്രകടമായിരുന്ന സന്തോഷം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല... ഇന്ന് ആ വീട് വാടകക്കാര്‍ക്ക് കൊടുത്തിരിക്കുന്നു... ഇന്നവിടെ ചെല്ലുമ്പോള്‍ അതേ ചോദ്യം ചോദിച്ച് അമ്മൂമ്മ ആ വതില്‍ക്കല്‍ നിന്നിരുന്നെങ്കില്‍ എന്നാശിക്കുന്നു... ഓണക്കാലത്തെ ആ ഒത്തുകൂടല്‍ വെറും ഓര്‍മ്മകള്‍ മാത്രം... അതായിരുന്നു ഓണക്കാലം എന്ന് മനസ്സിലാക്കുന്നത് ഇപ്പോള്‍. എല്ലാരും കൂടി വട്ടമിട്ടിരുന്ന് ഊണു കഴിക്കലും..അതിനു ശേഷമുള്ള വര്‍ത്തമാനങ്ങളും....പിന്നത്തെ പിരിയലും...എല്ലാം ഇന്ന് നഷ്ടങ്ങള്‍....ഇത് പോലുള്ള അവസരങ്ങളില്‍ അമ്മൂമ്മയുടെ കുറവ് ശരിക്കും തിരിച്ചറിയുന്നു....

എല്ലാരുടേയും സഹയാത്രികനാകാന്‍ ഇറങ്ങിത്തിരിച്ച ഞാന്‍ ഇന്നും ഏകനായി യാത്ര തുടരുന്നു....നഷ്ടപ്പെടലുകള്‍ ഒരു തിരിച്ചറിവാണു...നമുക്ക് അതെന്തായിരുന്നു എന്ന തിരിച്ചറിവ്...

6 comments:

ബാജി ഓടംവേലി said...

ഫോണ്ട്‌ സൈസ്‌ കൂട്ടിയാല്‍ സന്തോഷമാകും

സഹയാത്രികന്‍ said...

ക്ഷമിക്കണം....തുടക്കത്തിലുള്ള ചില അബദ്ധങ്ങള്‍ കാണും... വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു...

Inji Pennu said...

ഉം. നഷ്ടപ്പെടുമ്പൊഴേ പലതിന്റേം വില അറിയൂ.. :(

സു | Su said...

നഷ്ടപ്പെടുമ്പോള്‍ വിലയറിയാന്‍ വെക്കാതെ, സ്വന്തമായിട്ടുണ്ടാവുമ്പോള്‍, കൂടുതല്‍ കരുതല്‍ കാണിച്ചുകൂടേ?

സഹയാത്രികന്‍ said...

കാണിക്കാമായിരുന്നു... എന്നേ പറയാനാകു...

കാശിത്തുമ്പ said...

'നഷ്ടപ്പെടലുകള്‍ ഒരു തിരിച്ചറിവാണു'- U said it. We only realize the worth when we lose it. Specially in relationships.