Wednesday, October 03, 2007

ഓട്ടോസ്സാന്നല്ലടാ...

മനുക്കുട്ടനും വിനുക്കുട്ടനും ചേട്ടാനുജന്മാരാണു. മനുക്കുട്ടനു വയസ്സ് നാലര ആയിട്ടേയുള്ളൂ... വിനുക്കുട്ടനു മൂന്നും. രണ്ടും നല്ല കുസൃതികള്‍.

ഒരു ദിവസം എങ്ങോട്ടോ പോകാനായി അവരെ അമ്മ കുളിച്ചൊരുക്കി നിറുത്തി. കുളിച്ച് പൗഡറും ഇട്ട് മുടിയും ചീകി നല്ല ഉടുപ്പുകളും ഇട്ട് രണ്ടാളും തയ്യാറായി നിന്നു.

" എങ്ങ്ടാമ്മേ നമ്മലു പോനേ...?" വിനുക്കുട്ടന്റെ സംശയം.

"നമ്മളേ... നമ്മളൊരു സ്ഥലം വരെ... "

"ഏതു സലാമ്മേ...? "

" ഒരു സ്ഥലം.... "

" എങ്ങന്യാ പോനമ്മേ...?"

" അതേയ്... അനിചേട്ടനോട് ഒരു ഓട്ടോറിക്ഷ പറഞ്ഞു വിടാന്‍ പറഞ്ഞിട്ടുണ്ട്..."

"അയിലാ പോനേ..?"

"ഉം... "

" മനൂ... "അമ്മ നീട്ടി വിളിച്ചു...

"വ്വിടിണ്ട്..." വീടിന്റെ മുന്‍ വശത്ത് നിന്നിരുന്ന മനുക്കുട്ടന്‍ വിളികേട്ടു.

" മോന്‍ ചേട്ടന്റെ കൂടെ പോയി നിന്നോട്ടോ... മണ്ണിലിറങ്ങരുത്ട്ടോ.. ഓട്ടോറിക്ഷ വന്നാല്‍ പറയണം... "

വിനുക്കുട്ടന്‍ ഓടിപ്പോയി വീടിന്റെ വാതുല്‍ക്കല്‍ മനുക്കുട്ടനോടൊപ്പം നില്‍പ്പായി... അവരുടെ അല്ലറ ചില്ലറ കുസൃതികള്‍ക്കിടയില്‍ പടി കടന്നു വരുന്ന ഓട്ടോറിക്ഷ വിനുക്കുട്ടന്റെ കണ്ണില്‍പ്പെട്ടു...

" മ്മേ...അമ്മേ.... ദേ ഓട്ടോസ്സ വന്നു."

ഇത് കേട്ട മനുക്കുട്ടന്‍ വിനുക്കുട്ടനോട്...

"ടാ നീയെന്താ പര്‍ഞ്ഞേ... ഓട്ടോസ്സാന്നാ...... ഓട്ടോസ്സാന്നല്ലടാ... ഓട്ടര്‍സാ ന്ന് പറ...!"

37 comments:

സഹയാത്രികന്‍ said...

ഓട്ടോസ്സാന്നല്ലടാ... ഓട്ടര്‍സാ ന്ന് പറ...!
:)

കുഞ്ഞന്‍ said...

ഹഹ,, ഇതുപോലൊരു തമാശയല്ലേ കപ്പാകിറ്റി..!

ശ്രീ said...

ഹ ഹ...

ഇതു രണ്ടുമല്ല. സരിക്കനും “ഓട്ടോര്‍‌ച്ച” എന്നല്ലേ അയിനെ പറേണെ? അല്ലേ കുഞ്ഞന്‍‌ ചേട്ടാ...
;)

Typist | എഴുത്തുകാരി said...

കൊള്ളാം, നന്നായിട്ടുണ്ട്‌.

ഞാനും ഒരു‍ ചെറിയ കഥ പറയട്ടേ?

മാഷ്‌ക്കു് പുഷ്പം എന്നു പറയാന്‍ അറിയില്ല. പുയ്പം എന്ന പറയുന്നതു്. കുട്ടി വീട്ടില്‍ വന്നു് അങ്ങിനെ വായിച്ചപ്പോള്‍, അഛന്‍ അങ്ങിനെയല്ലാ, പുഷ്പം എന്നാണെന്നു പറഞ്ഞുകൊടുത്തു.

പിറ്റേന്നു് കുട്ടി മാഷോട്‌ അതു പറഞ്ഞപ്പോള്‍, മാഷെന്താ പറഞ്ഞതു എന്നറിയൊ, പുയ്പം എന്നും പറയാം,പിന്നെ കുട്ടീടെ അഛന്‍ പറഞ്ഞപോലേം പറയാം എന്നു്.

മൂര്‍ത്തി said...

:)

പ്രയാസി said...

മനുക്കുട്ടനും വിനുക്കുട്ടനും ഓട്ടോസ്സാന്നും ഓട്ടര്‍സ്സാന്നും പറഞ്ഞപ്പഴല്ലെ കാര്യം പിടി കിട്ടിയതു!
അപ്പ ഇങ്ങനേം ആ സാധനത്തിനെ പറയാം അല്ലെ!..:)

നന്നായിരിക്കുന്നൂ സഹയാത്രികാ...
പ്രയാസിയുടെ അഭിനന്ദനങ്ങള്‍...

ഉപാസന || Upasana said...

samacha enna hindi word rajumon "samathichcho" ennaakkimparanjittunde...
kollaam saha...
:)
Upaasana

കൊച്ചുത്രേസ്യ said...

ഇതു പോലെതന്നെ ഞങ്ങളുടെ ഫാമിലിസര്‍ക്കിളില്‍ പ്രചാരത്തിലുള്ള ഒരു കഥയുണ്ട്‌..
വിനുക്കുട്ടന്റെയും മനുക്കുട്ടന്റെയും പ്രായത്തിലുള്ള ചേച്ചീം അനിയത്തീം .

ചേച്ചി : പപ്പേ വൈകുന്നേരം വരുമ്പം സബാള വാങ്ങിക്കൊണ്ടുവരാന്‍ മമ്മി പറഞ്ഞു...

അനിയത്തി (ഒരു കുറ്റം കണ്ടുപിടിച്ച ചാരിതാര്‍ത്ഥ്യത്തോടെ) : കണ്ടോ പപ്പേ. അവള്‌ തബോളയ്ക്ക്‌ സബാളാന്നാ പറയുന്നത്‌..

ഈ കഥയിലെ ചേച്ചിയാരാന്നു പറഞ്ഞാലും അനിയത്തിയാരാണെന്ന്‌ തല്ലിക്കൊന്നാലും ഞാന്‍ പറയുല്ല ;-)

സു | Su said...

ഓട്ടര്‍ഷാ :)

Mr. K# said...

:-)

മയൂര said...

""ഓട്ടോസ്സ" ....:)

Sethunath UN said...

Ha Ha Ha
ഓട്ട്രഷാ.. :)

സഹയാത്രികന്‍ said...

കുഞ്ഞേട്ടാ... അതെ അതെ... :)

ശ്രീ അപ്പൊ അതിനെ അങ്ങനേം പറയാം.. :)

എഴുത്തുകാരി അഛന്‍ പറഞ്ഞപോലേം പറയാം ... :)

മൂര്‍ത്തിമാഷേ :)

പ്രയാസി :)

ജിഹേഷ് ജി :)

സുനിലേ :)

കൊച്ചുത്രേസ്യാക്കൊച്ചേ അത് പറയരുത് ചത്താലും പറയരുത് :)

സുവേച്ച്യേ :)

കുതിരവട്ടന്‍ ചേട്ടോ :)

മയൂരാ :)

നിഷ്ക്കളങ്ക്ന്‍ മാഷേ... :)


എല്ലാര്‍ക്കും വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി

:)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

സഹയാത്രികാ, ഇത് വായിച്ചപ്പോള്‍ മറ്റൊരു സംഗതി ഓര്‍മ്മ വരുന്നു,

ഒരു കല്യാണത്തിന് സദ്യ വിളമ്പുന്നതിനിടയില്‍ ഒരുത്തന്‍ എല്ലാവര്ക്കും വാഴപ്പഴം ചോദിച്ചുകൊടുക്കുന്നു.

"വായപ്പയം വായപ്പയം.. ആര്‍ക്കാ വായപ്പയം കിട്ടാത്തത്?"

ഇത് കേട്ട ഒരു പൗരപ്രമുഖന്‍ പറഞ്ഞു,

"ശ്ശെ,എന്താ ഇത്? അക്ഷരാഭ്യാസമുള്ള ആരെങ്കിലും പഴം കൊടുക്കടെ"

ഉടനെ പത്താം ക്ലാസ് പാസായ ഒരുത്തന്‍ പഴത്തിന്റെ സപ്ലൈ ഏറ്റെടുത്തുകൊണ്ട് പറഞ്ഞു,

"വായക്ക, വായക്ക, വായക്ക, ആര്‍ക്കാ വായക്കാ കിട്ടാനുള്ളത്?"

മന്‍സുര്‍ said...

സഹയാത്രികാ....

തള്ളേ...കലിപ്പ്‌ തീരണില്ലല്ലാ....അടിപൊളി
ഒട്ടോര്‍സാ..............

നന്‍മകള്‍ നേരുന്നു

സുജനിക said...

ഔട്ടോറിഷ്ക....ഓട്ടിര്‍ഷ്ക.... ആട്ടോ....ഓട്ടോ...ഒക്കെ നന്നു...ഇത്ര വികലരൂപത്തില്‍ മറ്റേതൊരു ജീവിയുണ്ട്?

അജയ്‌ ശ്രീശാന്ത്‌.. said...

ആട്ടോറിക്ഷ
ഓട്ടോറിക്ഷ
ഓട്ടോര്‍സാ
ഓട്ടര്‍സാ
ഓട്ടോസാ....
ഇതിലേതാണാവോ...
വാമൊഴി വഴക്കം.....?

ഹരിശ്രീ said...

ഹ..ഹ..ഹ..
ആശാനേ കൊള്ളാം..

പൈങ്ങോടന്‍ said...

യാത്രികാ.....ഹ ഹ ഹ..ജോറായിരിക്ക്ണൂ സംഭവം..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഓട്ടോര്‍ഷാ‍ാ‍ാ‍ാ‍ാ......

ഓടോ:
കൊച്ചുത്രേസ്യയ്ക്ക് ഒരു ചേച്ചിയുണ്ട്...ഒപ്പ്....:)

സഹയാത്രികന്‍ said...

സണ്ണിക്കുട്ടാ... നന്ദി... ഒരു വായക്ക എനിച്ചും മേനം...!
:)
മന്‍സൂര്‍ ജി... കലിപ്പ് തീരണില്ലേല്‍ അടിച്ച് പൊളി... ആദ്യം അടി പിന്നെ പ്യേച്ച്...!
:)
രാമനുണ്ണിച്ചേട്ടാ ഹി..ഹി..ഹി.....തന്നെ തന്നെ...
:)
അമൃതേ ... വാ ഏതായാലും മൊഴി നന്നായാ മതീന്നാണല്ലോ...
:)
സന്ദീപ് ജി ..നന്ദി
:)
ഹരിശ്രീ... ഡാങ്ക്സ്...
:)
പൈങ്ങോടന്‍ മാഷേ... നന്ദി... ( യാത്രികനല്ലാട്ടോ..സഹയാത്രികന്‍... ആ പേരിനുടമസ്ഥന്‍ വേറെ ഉണ്ടേ... അതോണ്ടാ...!)
:)
ചാത്താ സീക്രട്സ് പൊളിക്കരുത്... കൊച്ചുത്രേസ്യ ഇപ്പൊ പത്താം ക്ലാസ് സ്റ്റ്ഡിലീവിലാ

:)

Sathees Makkoth | Asha Revamma said...

ഹഹഹ...
നല്ല ഫലിതം.

സഹയാത്രികന്‍ said...

സതീശേട്ടാ...ഡാങ്ക്സ്
:)

ചീര I Cheera said...

ഹ,ഹ..
ഇതിപ്പൊ, പുയ്പ്പംന്നും പറയാം, പുസ്പം ന്നും പറയാം പിന്നെ നമ്പൂരിക്കുട്ടി പറഞ്ഞതും പറയാം എന്ന് പറഞ്ഞ്ഞ പോലെയായി... (നാമ്പൂരി ക്കുട്ടി പറഞ്ഞത് പുഷ്പം ന്നായിരുന്നു)

സഹയാത്രികന്‍ said...

പി.ആര്‍.ജി. അതെയതെ...

നന്ദി...
:)

G.MANU said...

kalakki......pakhe..ee manukkuttan njaanNO..

സഹയാത്രികന്‍ said...

ഹ..ഹ..ഹ.. ആണോ മനുവേട്ടാ‍...?
നന്ദി.. :)

un said...

എന്റെ വകയുമിരിക്കട്ടെ ഒരു മൂന്നു ഹ..
:)

സഹയാത്രികന്‍ said...

പേരക്കേ... നന്ദി ഈ മൂന്നു ഹാ യ്ക്ക്...
:)

payyans said...

ഞങ്ങളുടെ മലബാറീലെ മലയോര ഗ്രാമത്തില്‍
ഇവന്‍ ‘ കോട്ടുറമ’ എന്നരിയപെടുന്നു. റബ്ബര്‍ മൂട്ട എന്ന കറുത്ത വണ്ടിന്റെ പ്രാദേശിക Slang ആണിത്.
അങ്ങനെ ഇവന്‍ പലനാട്ടില്‍ പലപേരില്‍ അറിയപ്പെടുന്ന ഒരു പുലിതന്നെയൊ കേട്ടോ..!
Bence Raja, Bellary Raja..Raja Manikyam, ennoke parayunnathu pole..

ഓട്ടോറിഷയ്ക്കും, സഹയത്രികനും..Cheers! :)

സഹയാത്രികന്‍ said...

പയ്യന്‍സ്...ഡാങ്ക്സ്...
:)

Rasheed Chalil said...

ഹ ഹ ഹ സഹയാത്രികാ ഇത് കലക്കി. ഇത് പോലെ തന്നെ മറ്റൊന്ന് കേട്ടിട്ടുണ്ട്.

ഒരു യാത്രക്കാരന്‍ കുറ്റിപ്പുറത്ത് രാത്രി ബസ്സിറങ്ങി. ഒരു മെഴുകുതിരിക്ക് വേണ്ടി തൊട്ടടുത്ത പെട്ടിക്കടയിലെത്തി ‘മെഴുകുതിരി’ ചോദിച്ചു... ഉടന്‍ കിട്ടി മറുപടി ‘അങ്ങനെ ഒരു സാധനം ഇവിടെ ഇല്ല കുട്ട്യേ...’ പക്ഷെ പെട്ടികടയ്കത്ത് ഇരിക്കുന്ന മെഴുകുതിരി കൂട് കാണിച്ച് യാത്രകാരന്‍ ‘അതാണ് ഞാന്‍ പറഞ്ഞത്‘ എന്ന് പറഞ്ഞു...
പെട്ടിക്കടക്കാന്‍ വിശദീകരിച്ചു... “ആ... മെയ്ത്തിരി ല്ലേ... ന്നാ അങ്ങനെ പറയണ്ടേ...”

സഹയാത്രികന്‍ said...

ഇത്തീരിമാഷേ... ഹ ഹ ഹ അത് കലക്കി...ആദ്യായിട്ടാ കേള്‍ക്കണേ...

വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദിണ്ട്ട്ടോ...

:)

SunilKumar Elamkulam Muthukurussi said...

I would like to republish this article in one of our local "kayyezhuththu"magazine. Please give us permission.
Can you send by email? mbsunilkumar at yahoo.com

Regards,
-S-

അലി said...

വളരെ നന്നായിട്ടുണ്ട്...
അഭിനന്ദനങ്ങള്‍
ഇനിയുമെഴുതുക...
നന്‍‌മകള്‍ നേരുന്നു.

സഹയാത്രികന്‍ said...

അലിമാഷേ... നന്ദി

:)

കാശിത്തുമ്പ said...

ഹ ഹ ഹ.... ഇതു നന്നായിട്ടുണ്ട്.
ഞങ്ങള്‍ (ഞാനും അനിയനും) പറഞ്ഞിരുന്നത് ‘ഓട്ടോര്‍ഷ’ എന്നായിരുന്നു.