Wednesday, October 17, 2007

കൊടളിയാ കൈ...!

“സരോജിന്യേച്ച്യേയ്.... സരോജിന്യേച്ച്യേയ്....“

“ആ.. സതീശനോ...? എങ്ങട്ടാ നീയ്...?“

“ഞാന്‍ വെറുതേ അങ്ങാടീയ്ക്ക്... കുമാരേട്ടന്‍ ഇല്ല്യേ അവിടെ...“

“ഓ... ഷാപ്പ് നെരങ്ങാന്‍ പോയിരിക്കുവാ... ഇനി മൂക്കറ്റം കുടിച്ച് രാത്രിയാവുമ്പോ കേറി വരും...“

“ഉം... ഈയിട്യായി ഞാനും കാണണ്ട്... ഇപ്പൊ എന്നും ഉണ്ടല്ലേ...?“

“ഉവ്വ്... റിട്ടയറായപ്പിന്ന്യാ കൂട്യേ... ആരും ചോ‍ദിക്കാനില്ലല്ലോ... ആ ധൈര്യം...“

“നിങ്ങള്‍ക്കൊന്ന് പറഞ്ഞൂടെന്റെ സരോജിന്യേച്ച്യേ... അതിനു ചേച്ചി സൌമ്യായിട്ട് കുമാരേട്ടനോട് എന്തേലും പറയാറൂണ്ടോ...? “

“നീയെന്തറിഞ്ഞിട്ടാ സതീശാ ഈ പറയണേ... നമ്മളൊന്ന് താണുകൊടുത്താ അപ്പൊ തലേകേറും ആ മനുഷ്യന്‍...
പിന്നെ എനിക്കും ക്ഷമ കിട്ടില്ല്യ... അപ്പൊഴത്തെ ദേഷ്യത്തിനു എന്തേലും പറയുന്നല്ലാണ്ട്... അതു പറഞ്ഞാ എന്താ എനിക്ക് വെഷമില്ല്യാന്നാ...?“

“ഇപ്പൊ ഇങ്ങനെ സ്ഥിരം കുടിച്ചും കൂടി വരാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ഒട്ടും പിടിച്ചാ കിട്ടാണ്ടായി....അപ്പൊ ഞാനും വല്ലതും പറയും.... നിന്നോടായോണ്ട് പറയാ സതീശാ... മിക്കവാറും ദിവസങ്ങളില്‍ രണ്ട് കൊടുക്കണ്ടി വരും അങ്ങേരെ അടക്കാന്‍...“

ഇപ്പൊ എനിക്കും അങ്ങേര്‍ക്കും അതൊരു ശീലായി...!

‘കുമാരേട്ടന്‍‘ ഒരു സാധാ സര്‍ക്കാറുദ്യോഗസ്ഥനായിരുന്നു... പെന്‍ഷനായി. ‘പണ്ടേ ദുര്‍ബല പിന്നെയോ ഗര്‍ഭിണി‘ എന്ന അവസ്ഥയാണു ഇപ്പോള്‍... ജോലിയുണ്ടായിരുന്നപ്പോഴേ സരോജിനി ചേച്ചിയ്ക്ക് അങ്ങേരേ വിലയുണ്ടായിരുന്നില്ല.... പിന്നെ റിട്ടയറായപ്പോഴത്തെ കാര്യം പറയും വേണ്ടാ...
‘കുമാരേട്ടന് വീട്ടില്‍ വിലയില്ലേലും നാട്ടില്‍ പുല്ലു വിലയാ...!‘
അങ്ങനെ വെള്ളമടി ഒരു പാര്‍ട്ടൈം പരിപാടിയായി കണ്ടിരുന്ന കുമാരേട്ടന്‍ റിട്ടയറായപ്പോള്‍, ആ പരിപാടി സ്ഥിരമാക്കി... ഇതിനെ ചോദ്യം ചെയ്ത സരോജിനി ചേച്ചിയ്ക്കുള്ള മറുപടി ഇപ്രകാരാമായിരുന്നു...

“എന്തായാലും നീ എന്നെ തല്ലും... കുടിച്ചിട്ടാകുമ്പോള്‍ നിനക്ക് പറയാനൊരു കാരണോം ആയി... വേദനറിയാണ്ട് എനിക്കൊറങ്ങാനും പറ്റും...” അങ്ങനെ കുമാരേട്ടന്‍ ഭാര്യയെപ്പേടിച്ച് ഒരു മുഴു കുടിയനായി...

അങ്ങനെയിരിക്കേ സരോജിനി ചേച്ചിയ്ക്ക് ഒരു ചിന്ത...” എങ്ങനേയെങ്കിലും അങ്ങേരുടെ കുടിയൊന്ന് നിറുത്തണം.”

“ആര് വിചാരിച്ചാലാ നടക്കാ...? സതീശനോടെന്നെ ചോദിക്കാം... അവനെന്തേലും ഉപായം പറഞ്ഞു തരും...“

അങ്ങനെയുള്ള ഒരു ചര്‍ച്ചയ്ക്കൊടുവില്‍ സതീശന്‍ ഒരു ഉപായം പറഞ്ഞു...
“അങ്ങേര്‍ക്ക് പേടിയുള്ള ആരേക്കൊണ്ടെങ്കിലും പറയിപ്പിക്കുക... അപ്പൊ കേള്‍ക്കും...“

“അങ്ങേര്‍ക്ക് ആകെ പേടി എന്നെയാ... ഞാനെന്തേലും പറയാന്‍ ചെന്നാ അപ്പൊ നിലത്തിരുന്നിട്ട് പറയും തല്ലിക്കോളാന്‍... വേറെ എന്തേലും നോക്ക് സതീശാ...“

“ചേച്ചി വേറൊരു വഴിയുണ്ട്... കുമാരേട്ടന്‍ രാത്രി സേവയെല്ലാം കഴിഞ്ഞ് മടങ്ങണ വഴി നാമുക്കൊന്ന് പേടിപ്പിക്കാം... ഒന്ന് ശരിക്ക് പേടിച്ചാല്‍ ഒക്കെ ശരിയാകും.“

“എങ്ങനെ പേടിപ്പിക്കുന്നാ നീയ്യീ പറയണേ...?“

“ആള്‍ക്ക് ചെകുത്താനേം പ്രേതത്തിനേം ഒക്കെ വിശ്വാസണ്ടോ...?“

“പിന്നെ... നല്ല പേടിയാ... ആദ്യൊക്കെ ആരേലും ഇല്ലാതെ രാത്രി ഒരിടത്തും പോകില്ലായിരുന്നു.“

“എന്നാ രക്ഷപ്പെട്ടു... ഒന്ന് പേടിപ്പിച്ച് ആ ചൂടിലന്നെ കാര്യം പറഞ്ഞാ കേള്‍ക്കും...“

“എങ്ങനെ...?“ സരോജിനി ചേച്ചിയ്ക്ക് വീണ്ടും സംശയം...

“ചേച്ചി ഒരു ചെകുത്താന്റെ വേഷം കേട്ടി നിങ്ങടെ പടിക്കേ നില്‍ക്കാ... കുമാരേട്ടന്‍ വരണ വഴിയ്ക്ക് മുന്നിലേക്ക് എടുത്തു ചാടി പേടിപ്പിക്കാ... അങ്ങനെ പേടീച്ച് നില്‍ക്കുമ്പോള്‍ ഇനി മദ്യം കഴിക്കരുതെന്നും കഴിച്ചാല്‍ കൊന്നുകളയുമെന്നും പറയാ... ആള് താനേ അനുസരിച്ചോളും....!“

“ ടാ മോനേ... കൊഴപ്പാവോ...?”

“ഏയ്... ചേച്ചി സമധാനായിട്ടിരിക്കന്നേ... നാളത്തോടെ കുമാരേട്ടന്റെ വെള്ളമടീ ഫിനിഷ്...!“

“അപ്പൊ ചേച്ച്യേ ഞാന്‍ നാളെ ചെകുത്താന്റെ മുഖം‌മൂടീം കറുത്ത ഉടുപ്പുമൊക്കെ ആയിട്ട് വരാം...!“

“അപ്പൊ ശരി... എല്ലാം നീ ഏറ്റല്ലോ ലേ..?”

“ഉവ്വന്നേ...!“


പിറ്റേന്ന് രാത്രി മുഖം‌മൂടീം കറുത്ത ഉടുപ്പുമൊക്കെ കൊണ്ട് കൊടുത്ത് സതീശന്‍ പറഞ്ഞു...,
“ ചേച്ചി റെഡ്യായി നിന്നോ... ഞാന്‍ ഷാപ്പ് വരെ പോയി ആളെ ഇങ്ങോട്ട് വിടാം... ഏകദേശം ഒരു ഒമ്പതരാവുമ്പോഴേക്കും ആളെത്തും....”

സരോജിനി ചേച്ചി വേഷമെല്ലാം ഇട്ട് കണ്ണാടി ഒന്ന് നോക്കി...

“ ആവൂ എനിക്കന്നെ പേട്യാവണൂ... പിന്നല്ലേ അങ്ങേരുടെ കാര്യം... സതീശനെ സമ്മതിക്കണം... ഇന്നെന്തായും അങ്ങേര് പേടിച്ചതന്നേ... ഈശ്വരന്മാരേ കാത്തോളണേ...!”

ഈ സമയം ഷാപ്പിലെത്തിയ സതീശന്‍ അടിച്ച് ഫിറ്റായ കുമാരേട്ടനെ കണ്ടു...

“എന്റെ കുമാരേട്ടാ... നിങ്ങള്‍ക്ക് ഉള്ളനേരത്തേ വീട്ടിപ്പൊക്കൂടേ...?“

“എന്റെ സതീശാ .....ഞാന്‍ നെന്നോട് എന്ത് തെറ്റാടാ ചെയ്തേ... ഞാനിവിടെ..... മനഃസ്സമാധാനായിട്ട് ഇരിക്കണ കണ്ടിട്ട്.... നിനക്ക് ദഹിക്കണില്ലാലേ...?

“അല്ല കുമാരേട്ടാ ആ പാവം സരോജിന്യേച്ചി തനിച്ചല്ലേ ഉള്ളൂ അവിടെ....?”

“ആ പിശാശ്മോറിടെ കാര്യം നീ മിണ്ടരുത്... “

“ആ എന്നാ വേണ്ടാ... എന്തായാലും ഇന്നത്തേയ്ക്ക് ഇത് മതി... കുമാരേട്ടന്‍ പോകാന്‍ നോക്ക്...”

“നീ പോറാ ചെക്കാവ്രന്ന്.... ടാ നാണ്വേ... ഒരു കുപ്പി ‘ശ്രീശാന്ത്‘ കൂടി പോ‍രട്ടേ...”

“നാണ്വേട്ടാ വേണ്ടാ വേണ്ടാ ഇന്നിനി കൊടുക്കണ്ടാ... അതൊക്കെ പോട്ടേ..എന്താ ഈ ‘ശ്രീശാന്ത്‘..?”

“യെവനാര്‍ടാ... ടേയ് സ്മോള്‍ പയ്യന്‍സ്... അത് പുതിയ സാധനാ...
കഴിക്കണത് നമ്മളണെങ്കിലും...പെര്‍ഫോ‍മന്‍സ് മുഴുവന്‍ വീട്ടുകാരുടെ വകയായിരിക്കും...! യേത്”

“ഓകെ..അതെന്തേലുമാകട്ടേ... കുമാരേട്ടന്‍ പോകാന്‍ നോക്ക്...”

അങ്ങനെ ഒരു വിധം സതീശന്‍ കുമാരേട്ടനെ പുറത്തിറക്കി വീട്ടിലേക്കയച്ച്...മറ്റൊരു വഴിയേ ചെന്ന് സരോജിന്യേച്ച്യേയ്ക്ക് സിഗ്നല്‍ കൊടുത്തു...

പേടിപ്പിക്കാനുള്ള എല്ലാ സെറ്റപ്പുമായി സരോജിനി ചേച്ചി, തിരക്കഥാകൃത്തും സംവിധായകനുമായ സതീശന്‍, കഥയറിയാതെ ആട്ടമാടാന്‍ പോകുന്ന കുമാരേട്ടന്‍ ... എല്ലാം റെഡി...

കുമാരേട്ടന്‍ വീട്ന്റെ പടിക്കലെത്തി സ്ഥിരം ശൈലിയില്‍...

“ ടീ സ്സരോജ്നീ... നാരായ്യണ്‍ന്റെ മോളേ....! ഞാനെത്തീടീ...വാടീ..”

ഇത്രയുമായപ്പോഴേയ്ക്കും... ഒരു എക്സ്ട്രാ ബാസ് ഇഫക്ടോടെ... ചെകുത്താന്റെ വേഷത്തില്‍ സരോജിനി ചേച്ചി കുമാരേട്ടന്റെ മുന്നിലേക്ക് ചാടി...

“ കുമാരാ‍ാ‍ാ‍ാ‍ാ‍ാ നില്‍ക്ക്... നില്‍ക്കാന്‍”

ഇത് കണ്ട കുമാരേട്ടന്‍ ചോദിച്ചു“ആരാ...?”

“ഞാന്‍ ചെകുത്താന്‍”

കുമാരേട്ടന്‍ ആ ഭീകര രൂപത്തെ ഒന്ന് സൂക്ഷിച്ച് നോക്കിയ ശേഷം ഉറക്കെ ചിരിച്ചു...

“ചെകുത്താനോ.... കൊടളിയാ കൈ... !ഞാന്‍ അളിയനെ കാണാനിരിക്കുകയായിരുന്നു...”

ചെകുത്താനായ സരോജിനി ചേച്ചി ഒന്നമ്പരന്ന് ചോദിച്ചു.., “അളിയനോ, ഞാനോ...?”

“ആ.. അതെ അളിയാ...അളിയന്റെ പെങ്ങളല്ലേ അളിയാ എന്റെ ഭാര്യാ...!”

ഇത് കേട്ട സതീശന് അപ്പുറത്തിരുന്ന് ചിരിക്കാനേ കഴിഞ്ഞുള്ളൂ...!ആശയത്തിനു കടപ്പാട് : റ്റോംസിന്റെ ‘ബോ‍ബനും മോ‍ളിയും’

55 comments:

സഹയാത്രികന്‍ said...

കൊടളിയാ കൈ...!

പണ്ട് ‘ ബോബനും മോളിയും‘ എന്നതില്‍ വായിച്ച ഒരു ഫലിതം സഹയാത്രികന്‍ സ്റ്റൈലില്‍.

വാത്മീകി said...

ഒരു തേങ്ങാ അടിച്ച് തുടങ്ങാം.

മയൂര said...

"അളിയന്റെ പെങ്ങളല്ലേ അളിയാ എന്റെ ഭാര്യാ...!”

ഒരു സംശയം...ചെകുത്താന്റെ പെങ്ങളെ ചെകുത്താന്‍ വേറൊരു ചെകുത്താനല്ലേ കെട്ടിച്ച് കൊടുക്കൂ..;)

നന്നായിട്ടുണ്ട്...:)

ഏ.ആര്‍. നജീം said...

ഹഹാ....മയൂര കിട്ടിയ ചാന്‍സില്‍ ഒരു സുന്ദരന്‍ ഗോളടിച്ചു...കൊടുകൈ...!

ശ്രീ said...

സഹയാത്രികാ...

കൊട് കൈ... കലക്കി.
ഇതാണ്‍ പണ്ട് ബോബനും മോളിയും വായിച്ചാലുള്ള ഗുണം അല്ലേ?

(അടുത്തത് ബാലരമയില്‍‌ നിന്നും വല്ല മായാവിയുമായിരിക്കുമോ ഹിഹി)

മൂര്‍ത്തി said...

:) കൊള്ളാം. ശ്രീശാന്തും ഉള്ളത് ആണോ? പാവം പയ്യന്‍...

നിഷ്ക്കളങ്കന്‍ said...

കൊള്ളാമല്ലോ മാഷേ.. ചിരിപ്പിച്ചു. പ്രതീക്ഷിച്ചിരുന്നു പുള്ളിയുടെ പ്രതിക‌ര‌ണം. പക്ഷേ.. അളിയനാക്കിക്ക‌ളയുമെന്ന് പ്രതീക്ഷിച്ചില്ല. :)

കുഞ്ഞന്‍ said...

മാഷെ, കഥ രസകരമായിട്ടുണ്ട്, ഹൈലറ്റായി കണ്ടത് ശ്രീശാന്ത് ഡെഫനിഷന്‍...!

സണ്ണിക്കുട്ടന്‍ /Sunnikuttan said...

സഹയാത്രികാ..

ശ്രീശാന്ത് പ്രയോഗം എനിക്കങ്ങ്‌ട് ശരിക്കും ബോധിച്ചു ഇഷ്ട!

നന്നായിട്ടുണ്ട

സു | Su said...

സഹയാത്രികാ...എന്നാലും ഇത്രേം വേണ്ടായിരുന്നൂ‍ൂ‍ൂ‍ൂ‍ൂ. ;)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “ഒരു കുപ്പി ‘ശ്രീശാന്ത്‘ കൂടി പോ‍രട്ടേ”
അതു കലക്കി, ബാക്കി ബോബനും മോളീലു വായിച്ചതു ഓര്‍മ്മയുണ്ട്.

KuttanMenon said...

കലക്കീണ്ട്.
ശ്രീശാന്തും ബ്രാന്‍ഡ് അമ്പാസറ് കാറായി അല്ലേ ?

ക്രിസ്‌വിന്‍ said...

പാവം ചെകുത്താന്‍
:)

പ്രയാസി said...

സഹയാത്രികാ..
കൊടളിയാ കൈ..!
നാട്ടിലെത്തിയിട്ടു നിനക്കൊരു ശ്രീശാന്തു മേടിച്ചു തരണുണ്ട്..:)

അപ്പു said...

സഹയാത്രികാ, കൊടുകൈ.
നന്നായിട്ടുണ്ട്.

കൃഷ്‌ | krish said...

‘കുമാരേട്ടന് വീട്ടില്‍ വിലയില്ലേലും നാട്ടില്‍ പുല്ലു വിലയാ...!‘
എന്നാലും അവസാനം കുമാരേട്ടന്‍ കലക്കി.

ചന്ദ്രകാന്തം said...

സുനിലേ,
ചെകുത്താനളിയന്റെ കഥ കസറി.
'ശ്രീശാന്ത്‌' ബ്രാന്‍ഡ്‌ അതിലും കേമായി.

ദില്‍ബാസുരന്‍ said...

ആ ശ്രീശാന്ത് പ്രയോഗം കേമമായി. :-)

മുരളി മേനോന്‍ (Murali Menon) said...

കലക്കി...ഇനിയും പൊട്ടാനുള്ള അമിട്ടൊക്കെ കൊടകര പ്രദേശത്തിണ്ടാവും. കൊണ്ടു വന്ന് പൊട്ടിക്ക്.. ഞാനിവിടെ തന്നെ കാണും

G.manu said...

hahaha......
sahayathrika.......kodaliya kai

sandoz said...

ഹ.ഹ....ഞാന്‍ വേറൊരു ക്ലൈമാക്സാ പ്രതീക്ഷിച്ചേ..
'ഒന്ന് പോയേ എന്റെ ചെകുത്താനേ...സാരോജിനി കണ്ടാല്‍ നിന്റെ കാര്യം പോക്കാട്ടാ....'
എന്ന ഡയലോഗാവൂന്ന് വിചാരിച്ചു അവസാനം....

മൂര്‍ത്തിചേട്ടാ...ശ്രീശാന്ത്‌ ഉണ്ടോന്നാ...
കള്ളിനെ മാത്രമല്ലാ....അടിച്ച്‌ കഴിഞ്ഞിട്ട്‌ തെറി പറയല്‍..ചുമ്മാ വഴിയേ പോണവനെ കണ്ണുരുട്ടികാണിക്കല്‍...ബാധതുള്ളല്‍ തുടങ്ങിയ കലാപരിപാടികള്‍ നടത്തുന്നവനെയൊക്കെ ഇപ്പോള്‍ ശ്രീശാന്ത്‌ എന്നാ വിളിക്കണേ...

മന്‍സുര്‍ said...

സഹയാത്രികാ....

കൊടളിയാ...രണ്ട്‌ കൈ.....ഭേഷ്‌...ഭേഷ്‌..
കുമരേട്ടാ......സമ്മതിച്ചു ട്ടോ..പല ജന്‌മങ്ങള്‍ കണ്ടിട്ടുണ്ടു..പക്ഷേ വടിയും കുത്തിപിടിച്ചുള്ള ജന്‍മം അസ്സലായി......

സഹയാത്രിക അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

സഹയാത്രീ, നന്നായി.. അതിനിടയ്ക്ക് ആ പാവം ചെക്കനിട്ട് കൊട്ടിയല്ലേ? :)

P.R said...

സഹൂ..
തുടക്കം വായിച്ചു തുടങ്ങിയപ്പോഴേ മനസ്സിലായി പോണ പോക്കെവിടേയ്ക്കാണെന്ന്...:)
എനിയ്ക്കും ശ്രീശാന്ത് പ്രയോഗം ക്ഷ പിടിച്ചു ട്ടൊ..

എന്റെ ഉപാസന said...

സഹയാത്രികാ,
നന്നായി ചിരിപ്പിച്ചു.
:)
ഉപാസന

സഹയാത്രികന്‍ said...

വാത്മീകി മാഷേ... തേങ്ങായ്ക്ക് നന്ദി :)

മയൂരാ ... തന്നെ തന്നെ... :)

നജീംക്കാ... ഗോള്‍....! :)

ശ്രീ... ഹി..ഹി..ഹി.. ഗൊച്ച് ഗള്ളന്‍... അതും കണ്ടുപിടിച്ചു... :)

മൂര്‍ത്തിസാറേ... നന്ദി... :)

നിഷ്ക്കളങ്കന്‍ മാഷേ...നന്ദി... :)

കുഞ്ഞേട്ടാ...നന്ദി... :)

സണ്ണിക്കുട്ടാ...നന്ദി... :)

സൂവേച്ച്യേ... അതെന്താ അങ്ങനെ...? :)

ചാത്താ പ്രയാസി വഹ ശ്രീശാന്ത് ചാത്തന്.... :)

മേനോന്‍ ചേട്ടാ... അതേയതേ.... നന്ദി... :)

ക്രിസ്‌വിന്‍...നന്ദി... :)

പ്രയാസി... എപ്പൊ കൈ കൊടുത്തൂന്ന് ചോദിയ്ക്ക്... ആ ശ്രീശാന്ത് ചാത്തന് പോട്ടേ... :)

അപ്പ്വേട്ടാ... നന്ദി...:)

കൃഷ്... കുമാരേട്ടനാണോ താരം..? നന്ദി... :)

ചന്ദ്രകാന്തം ചേച്ച്യേ...നന്ദി... :)

ദില്‍ബാ... നന്ദി... :)

മുരളിയേട്ടാ... പൊട്ടിക്കാം...നന്ദി... :)

മനുവേട്ടാ.... കൈ തന്നൂ...നന്ദി... :)

സാന്‍ഡോസേ... ഹി..ഹി..ഹി... പറ്റിച്ചല്ലേ...? നന്ദി... :)

മന്‍സൂര്‍ജി...നന്ദി... :)

ജിഹേഷ്ജി... ചുമ്മാ...ഇതൊക്കെ ഒരു നമ്പറല്ലേ മാഷേ...! നന്ദി... :)

പി.ആര്‍. ജി .... നന്ദി... :)

ഉപാസനേ...നന്ദി... :)

എല്ലാര്‍ക്കും വന്നതിനും അഭിപ്രായമറിയിച്ചതിനും കൊട് കൈ...! :)

മുരളി വാളൂര്‍ said...

:)

വേണു venu said...

കുമാരേട്ടന് വീട്ടില്‍ വിലയില്ലേലും നാട്ടില്‍ പുല്ലു വിലയാ...!‘
കുമാരേട്ടനെ കണ്ടിട്ടു് അതിന്‍റെ ഒന്നും ഒരഹങ്കാരവും തോന്നിയില്ല.
സംഭാഷണങ്ങളിലെ തന്മയത്വം കൂടുതല്‍‍ രസിപ്പിച്ചു.:)

കുറുമാന്‍ said...

ഇത് കലക്കി സഹയാത്രികാ.......


നിലം തപ്പി, മുക്ക്യേചാരി, പുല്ലുപ്പറിക്ക് പിന്നോടിയായി ഇപ്പോ ശ്രീശാന്തും ....ഹ ഹ ഹ

SV Ramanunni said...

കൈകൊടുക്കണം...നന്നു

സഹയാത്രികന്‍ said...

മുരളിയേട്ടാ...വേണുവേട്ടാ... കുറുമാന്‍ ജി..രാമനുണ്ണി മാഷേ.. നന്ദി..
:)

എന്റെ കിറുക്കുകള്‍ ..! said...

ഹഹഹ..മാഷേ..കൊടുകൈ.

സൂപ്പറായിട്ടുണ്ട്!

ഹരിശ്രീ said...

ഹ...ഹ...
സഹയാത്രികാ...

കൊടളിയാ... കൈ...

നന്നായിരിക്കുന്നു..

സഹയാത്രികന്‍ said...

വാണീ, ഹരിശ്രീ... നന്ദി

ഉപദേശി‍ said...

“എന്തായാലും നീ എന്നെ തല്ലും... കുടിച്ചിട്ടാകുമ്പോള്‍ നിനക്ക് പറയാനൊരു കാരണോം ആയി... വേദനറിയാണ്ട് എനിക്കൊറങ്ങാനും പറ്റും...” അങ്ങനെ കുമാരേട്ടന്‍ ഭാര്യയെപ്പേടിച്ച് ഒരു മുഴു കുടിയനായി...


കുടുംബത്തിലെ കലഹമൊഴിവാക്കാന്‍ പാവം കുമാരേട്ടന്‍ അങ്ങനെ ഒരു മുഴു കുടിയനായി അല്ലേ..
ചേട്ടനും ചേട്ടത്തിയും കലക്കി...

തെന്നാലിരാമന്‍‍ said...

ശ്രീശാന്ത്‌ തന്നെ ഇതിലെ ഹൈലൈറ്റ്‌....:-)

ദ്രൗപദി said...

സഹയാത്രികാ
നന്നായിട്ടുണ്ട്‌
അഭിനന്ദനങ്ങള്‍

സഹയാത്രികന്‍ said...

ഉപദേശി... തന്നെ തന്നെ...പാവം കുമാരേട്ടന്‍.. നന്ദി :)

രാമാ.. എവിട്യായിരുന്നു...കുറേ ആയല്ലോ കണ്ടിട്ട്... നന്ദി :)

ദ്രൌപതി നന്ദി :)

തെന്നാലിരാമന്‍‍ said...

സഹന്‍ചേട്ടോ, നാട്ടിലൊന്നു പോയി വന്നു. വിസയില്‍ ചെറിയൊരു കലിപ്പ്‌സ്‌. ജാപ്പനീസ്‌ ഗവണ്മെന്റിന്റെ പിടിപ്പുകൊണ്ട്‌ ഞാന്‍ പിന്നീം തിരിച്ചെത്തി :-)

നിലാവ് said...

“ആ.. അതെ അളിയാ...അളിയന്റെ പെങ്ങളല്ലേ അളിയാ എന്റെ ഭാര്യാ...!”

നന്നായിട്ടുണ്ട് അളിയാ‍ാ....
പിന്നെയെന്താ “ശ്രീ”-യുടെ കാര്യം പാതി വഴിയില്‍ നിറുത്തിയേ?

ചിത്രകാരന്‍chithrakaran said...

പ്രിയ സഹയാത്രിക,
നര്‍മ്മകഥ മനോഹരമായിരിക്കുന്നു.ചിരിച്ച് കണ്ണീരു വന്നു. ഒരോ വരിയിലും ഗ്രാമ്യമായ നര്‍മ്മത്തിന്റെ കല്‍ക്കണ്ടപ്പൊടി വിതറി മനോഹരമായി കഥ പറഞ്ഞിരിക്കുന്നു.
ചിത്രകാരന്റെ സ്നേഹം നിറഞ്ഞ അഭിനന്ദങ്ങള്‍!

Manu said...

കലക്കി !!

സഹയാത്രികന്‍ said...

നിലാവേ...
ചിത്രകാരാ...
മനുവേട്ടാ...

നന്ദി...നന്ദി..നന്ദി...:)

Vanaja said...

കൊടു കൈ, ചെകുത്താനേ..
സോറി..ഞാനൊരല്പം ശ്രീശാന്തടിച്ചിണ്ടതുകൊണ്ടാ..
ഒന്നും വിചാരിക്കല്ലേ.

സഹയാത്രികന്‍ said...

വനജേച്ച്യേ... ഡാങ്ക്സ്...

:)

സിമി said...

സഹൂ, കിടിലന്‍. കൊടളിയാ കൈ :-)

സഹയാത്രികന്‍ said...

സിമി.. കൈ തന്നിരിക്കണൂ... നന്ദി :)

സതീശ് മാക്കോത്ത് | sathees makkoth said...

“ആ.. അതെ അളിയാ...അളിയന്റെ പെങ്ങളല്ലേ അളിയാ എന്റെ ഭാര്യാ...!”

സഹയാത്രികാ, എന്താ ഇത് സംഗതി!
അടിപൊളി. കൊടുകൈ.

സഹയാത്രികന്‍ said...

സതീശേട്ടാ ...കൈ തന്നൂ... :)

മാണിക്യം said...

റ്റോംസിന്റെ കഥാപത്രങ്ങളെക്കാള്‍ മികവുകൂടി കുമാരേട്ടനും കൂട്ടറ്ക്കും.ശ്രീശാന്തിനെ വെറുതെ വിട്ടില്ലാ അല്ലെ? മന്‍സ്സ് തുറന്ന് ചിരിച്ചു !അഭിനന്ദനങ്ങള്‍!

സഹയാത്രികന്‍ said...

നന്ദി, മാണിക്യം... നന്ദി...

:)

Halod said...

gollammmmm .. Chekuthante aliyan ..

പാച്ചു said...

ഒരു കുപ്പി ‘ശ്രീശാന്ത്‘ കൂടി പോ‍രട്ടേ...”
ടേയ് സ്മോള്‍ പയ്യന്‍സ്..കഴിക്കണത് നമ്മളണെങ്കിലും...പെര്‍ഫോ‍മന്‍സ് മുഴുവന്‍ വീട്ടുകാരുടെ വകയായിരിക്കും...! യേത്”

“യേത്”

:)

സാബിത്ത്.കെ.പി said...

കലക്കീട്ടോ

സഹയാത്രികാ കൊട് കൈ

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

കൊടളിയാ കൈ...

സൂപ്പര്‍.