Wednesday, February 24, 2010

കൊതുകേ നിനക്കായി...

ആരോ പറഞ്ഞുകേട്ടു... കൊതുക് രക്തം കുടിക്കാന്‍ മനുഷ്യന്റെ ദേഹത്തെത്തുന്നത് വിയര്‍പ്പിന്റെ ഗന്ധം പിടിച്ചാണത്രെ...!(ആണോ... എനിക്കറിയില്ല...!) പെര്‍ഫ്യൂമടിച്ചാല്‍.... അതിന്റെ ഗന്ധം ശരീരത്തിലുണ്ടെങ്കില്‍ കൊതുക് കുത്തില്ലത്രെ...!
അപ്പൊ ഒരു സംശയം... ഗള്‍ഫ്കാരു പെര്‍ഫ്യൂമടിച്ച് നടക്കുന്നത് കൊതുകുകടി കൊള്ളാതിരിക്കാനാണോ...! എങ്കില്‍ കൊതുകളോട് ചെയ്യുന്ന ഒരു കാരുണ്യമായിരിക്കും അത്... കാരണം അവന്റെ ദേഹത്ത് കുടിക്കാനുള്ള രക്തം കാണില്ല....*
ഉണ്ടായിരുന്നതില്‍ 75 % അവന്റെ മുതലാളി ഊറ്റിക്കുടിച്ച് കാണും,
പിന്നെ ബാക്കി ഉള്ളതില്‍ 50 % അറബികള്‍ ഊറ്റിക്കുടിച്ച് കാണും,
ബാക്കി ഉള്ളതിന്റെ 75 % അവന്റെ ബന്ധുക്കളും സ്വന്തകാരും ഊറ്റും,
ബാക്കി ഉള്ളതില്‍ 50 % എയര്‍പോര്‍ട്ടില്‍ ആവിയായി പോകും...
ബാക്കി ഉള്ളതു കൊണ്ടാണു അവനും കുടുംബവും ജീവിക്കണത്....
അതില്‍ നിന്നും ഊറ്റാന്‍ കൊതുകേ നീ മെനക്കെടരുത്... ടൈം വേസ്റ്റാണത്...!
അതു കൊണ്ട് ഗള്‍ഫുകാരെ ഒഴിവാക്കൂ...സമയവും ഊര്‍ജ്ജവും ലാഭിക്കൂ...!

--------------------------------------------------------------------
*(ഒരു ശരാശരി ഗള്‍ഫ്കാരനെ ആണു ഉദ്ദേശ്ശിച്ചത് )

16 comments:

സഹയാത്രികന്‍ said...

ഒരു എക്സ്-പ്രവാസിയുടെ പ്രതിഷേധം...!

ശ്രീ said...

വന്നുവന്ന് പ്രതിഷേധം കൊതുകിനോടോ?

ഗള്‍ഫിലെ കൊതുകുകള്‍ക്ക് ഗള്‍ഫുകാരെ കടിയ്ക്കാന്‍ വിലക്കൊന്നുമില്ലല്ലോ... യേത്?

[മനുഷ്യന്റെ ഗന്ധം മനസ്സിലാക്കിയാണ് കൊതുകുകള്‍ വരുന്നത് എന്ന് തന്നെയാണ് എന്റെയും അറിവ്. വെളുത്തുള്ളി പോലുള്ള വസ്തുക്കള്‍ കൂടുതല്‍ കഴിയ്ക്ക്ന്നവരെ കൊതുകുകള്‍ ഒഴിവാക്കും എന്ന് കേട്ടിട്ടുണ്ട്. പക്ഷേ, പെര്‍ഫ്യൂമടിച്ച് നടന്നാല്‍ കൊതുകു കടിയ്ക്കില്ല എന്ന് പറയുന്നതില്‍ എത്രത്തോളം വാസ്തവം ഉണ്ട് എന്നറിയില്ല]

അപ്പു said...

അതുശരി, ഇവിടൊക്കെ ഇപ്പോഴും കറങ്ങാറുണ്ട് അല്ലേ.... :-)

ശ്രീ said...

അപ്പുവേട്ടന്‍ കൊതുകിനോടോ സഹനോടോ ചോദിച്ചത്?
;)

Naseef U Areacode said...
This comment has been removed by the author.
Naseef U Areacode said...

പെര്‍ഫ്യും മാത്രമല്ല.. അത്യാവശ്യം കുളിയും നനയും ഉണ്ടെങ്കില്‍ തന്നെ വല്യ ശല്ല്യമുണ്ടാവില്ല...
ചുരുക്കം ചില ഗള്‍ഫ്കാര്‍ നേരെ തിരിച്ചാണ്.അവര്‍ അറബികളുടെയും കുടുംബത്തിന്റെയും കൂടി രക്തം കുടിച്ചാണ് നാട്ടിലെത്തുന്നത്.പക്ഷെ അവരെയും കൊതുക് കടിക്കില്ല.. കാരണം mixed രക്തം കൊതുകിന് ഇഷ്ട്മില്ലത്രെ!

യാത്ര...

Typist | എഴുത്തുകാരി said...

എവിടെയായിരുന്നു മാഷേ ഇതുവരെ? അജ്ഞാതവാസമൊക്കെ കഴിഞ്ഞോ? ഇനി പൂര്‍വ്വാധികം ഉഷാറാവുമല്ലോല്ലേ?

Rare Rose said...

ഈ കൊതുക് വിശേഷം എനിക്കറിയില്ലായിരുന്നു.ഇത് കേട്ടിട്ടെങ്കിലും കൊതുകു പട പാവം പ്രവാസികളെ രക്തമൂറ്റാതെ വിടട്ടെ..

കുഞ്ഞന്‍ said...

എന്റെഷ്ടാ..

വീണ്ടും കാണാനും കേൾക്കാനും വായിക്കാനും സാധിച്ചതിൽ സന്തോഷമറിയിക്കുന്നു.

ആക്ഷേപ ഹാസ്യം എനിക്കിഷ്ടമായി എന്നാൽ, മുതലാളി ഊറ്റിയെടുക്കുന്നതുകൊണ്ട് പ്രതിഫലം കിട്ടുന്നത്. ഈ പ്രതിഫലം കിട്ടിയില്ലെങ്കിൽ മറ്റു പ്രസ്താവനകൾ നിലനിൽക്കുന്നില്ല..യേത്..

വീണ്ടും ബൂലോഗത്തിൽ സജീവമാകൂ മാഷെ..

സ്നേഹത്തോടെ..

ഹരിശ്രീ said...

വീണ്ടും വന്നതില്‍ സന്തോഷം മാഷേ... ഇനി ഇവിടെയൊക്കെ തന്നെ കാണുമെന്ന് പ്രതീക്ഷിയ്ക്കാമല്ലോ അല്ലേ?

ശ്രീ said...

കൊതുകിനെ കൊല്ലാനുള്ള വഴി ദാ ഇവിടെ

അഭി said...

ഗള്‍ഫ്‌ കാരെ മാത്രം ഒഴിവകിയാല്‍ മതിയോ ?
പാവം കൊതുക്ക്

ഒഴാക്കന്‍. said...

പാവം കൊതു

അലി said...

എക്സ്-പ്രവാസിയായാലും ബൂലോകത്തേക്കൊന്നു വന്നൂടെ!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

കൊള്ളാം കൊതുകിനുള്ള ഉപദേശം :)

താങ്കൾ ഒരു പക്ഷി സ്നേഹിയാണല്ലേ ( കൊതുക് കേരളത്തിന്റെ ദേശീയ പക്ഷിയാണെന്ന് അറിയാത്തവരുണ്ടാകുമോ ? )

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

O.T:


അപ്പോൾ,പ്രവാ‍സഭൂമി വിട്ടതിനാലാണല്ലേ തലക്കെട്ട് സംഭാവനകൾ നിന്നു പോയത്. ഇന്ന് പഴയ ഒരു പോസ്റ്റിലെ കമന്റ് ഫോളോ അപ് വന്നതാണ് വീണ്ടും ഇവിടെയെത്താൻ കാരണം

ഇടയ്ക്കൊക്കെ കാണുമല്ലോ.. ആശംസകൾ