Sunday, September 28, 2008

ആരോഗ്യത്തിന് ഹാനികരം....!

“നിയപ്രകാരമുള്ള മുന്നറിയിപ്പ് : പുകവലി ആരോഗ്യത്തിന് ഹാനികരം“എല്ലാ സ്ഗററ്റിന്റേയും പരസ്യത്തിന് താഴെയായി, ആരെങ്കിലും വായിച്ചാല്‍ പ്രശ്നാകോ എന്ന് ഭയന്ന് പരമാവധി ചെറുതായി എഴുതിയിരിക്കുന്നത് കാണാം. സിഗററ്റിന്റെ പാക്കറ്റിന്മേലും ഈ സംഭവം എഴുതിയിരിക്കുന്നു, “സിഗററ്റ് സ്മോക്കിംഗ് ഈസ് ഇന്‍‌ജൂറിയസ് ടു ഹെല്‍ത്ത്, സ്മോക്കിംഗ് ഈസ് ദ മെയിന്‍ റീസണ്‍ ഫോര്‍ ലങ്സ് ക്യാന്‍സര്‍ ആന്റ് ഹാര്‍ട്ട് ഡിസീസസ് “ എന്ന് ( ഹൊ... മംഗ്ലീഷ് എഴുതാന്‍ വലിയ കുഴപ്പമില്ല ... പക്ഷേ ഇഗ്ലയാളം എളുപ്പല്ല...! ). എന്നാല്‍ അതൊന്ന് അറിഞ്ഞിട്ടേ ഉള്ളൂ ബാക്കി കാര്യം എന്ന മട്ടിലാണ് പലരും വലിക്കുന്നത്, നോക്കാലോ... ഇത് വല്ലതും ഉള്ളതാണോ എന്ന്...! എന്നിട്ട് പുച്ഛത്തോടെ ഒരു നോട്ടവും ‘ഇതൊക്കെ നമ്മളെത്ര കണ്ടതാ ഗഡീ...‘ എന്ന മട്ടില്‍.

പലരും ഒരു രസത്തിനും, ചുമ്മാ ഒരു ജാഡയ്ക്കും തുടങ്ങുന്ന ഈ കാര്യം പിന്നീട് ഒഴിവാക്കാന്‍ പറ്റാത്ത ഒരു ശീലമായി വളരുന്നു.പരസ്യങ്ങളും സിനിമ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളും ഒരു പരിധി വരെ ഇതിന് പ്രചോദനം നല്‍കുന്നു എന്ന് പറയാതെ വയ്യ. 18 വയസ്സിനു താഴെയുള്ളവര്‍ക്ക് സിഗററ്റ് മുതലായ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കാന്‍ പടില്ല എന്നൊരു നിയമം നിലവിലുണ്ടെന്നു തോന്നുന്നു. എന്നാല്‍ സാധനം വാങ്ങാന്‍ വരുന്നവരോട് ജനനതിയതിയും വയസ്സും ചോദിച്ച് വില്പന നടത്താന്‍ കടക്കാര്‍ക്കകുമോ...? മാത്രല്ല അവര്‍ക്കു അതിന്റെ ആവശ്യവുമില്ലല്ലോ...?

സ്ക്കൂള്‍ കാലഘട്ടത്തിലേ ആരംഭിക്കുന്നു പുകവലിയോട് ഒരു ഇത്...!

ഏത്...?

അതറിയില്ല... ഒരു ഇത്...!

ആ ഒരു ഇത് എന്തെന്നറിയാനുള്ള ആഗ്രഹം... അത് പലപ്പോഴും സഫലീകരിക്കപ്പെടുന്നത് ഒരു സുഹൃത് സംഗമത്തോടെ... വലിക്കുന്നവന്‍ രണ്ട് വലി വലിച്ച് ഇവന് കൊടുക്കും...“ചുമ്മാ വലിച്ച് നോക്കെടേ... ഒന്നും സംഭവിക്കില്ല... ആദ്യം ഒന്ന് ചുമക്കും അത്രന്നെ... പിന്നെ ശരിയയിക്കൊള്ളും”ഈ സ്ട്രോങ് ഡയലോഗും മറ്റുള്ളവരുടെ സപ്പോര്‍ട്ടും കൂടി ആകുമ്പോള്‍... അവനും വലിക്കും വലി ഒന്ന്...! പിന്നെ പിന്നെ... അത് തുടരും... പിന്നെ ഒരു സിഗററ്റ് കൊളുത്തി എല്ലാരും കൂടി വലി... പിന്നെ പിന്നെ ഷെയറിങ് നിര്‍ത്തും... പിന്നെ ഒരെണ്ണം വേണം ആളൊന്നുക്ക്... പിന്നെ...പിന്നെ... കൂട്ടുകാരില്ലെങ്കിലും സിഗററ്റ് നിര്‍ബന്ധ്മാകും.ആദ്യം വല്ലപ്പോഴും... പിന്നെ ഇടക്കിടെ... പിന്നെ എന്നും... പിന്നെ ദിവസത്തില്‍ 2.... അത് പിന്നെ നാലായി...എട്ടായി.... അങ്ങനെ പോകും....പിന്നെ പിന്നെ സ്റ്റൈല്‍ പരീക്ഷണങ്ങളിലേക്ക് അത് വഴിമാ‍റും... ഉള്ളിലേക്ക് ആസ്വദിച്ച് വലിക്കുന്ന പുക പുറത്തേയ്ക്ക് കണ്ണിലൂടെയും മൂക്കിലൂടെയും ചെവിയിലൂടേയും പുറത്തേയ്ക്ക് കളയാനുള്ള ശ്രമങ്ങള്‍...(അതോ നിവൃത്തീയില്ലതെ കിട്ടിയ സുഷിരത്തിലൂടെ തനിയെ പുറത്തേയ്ക്ക് പോകുന്നതോ...?)

ഇങ്ങനെ ശീലമാകുന്ന ഈ നിസാര കാര്യം ( അത്ര നിസാരമല്ല) ഒഴിവക്കാന്‍ പറ്റത്ത ഒന്നായി മാറാന്‍ അധികം താമസമില്ല. മനുഷ്യന്റെ ദുശ്ശീ‍ലങ്ങളില്‍ ഏറ്റവും മോശം എന്നു വേണേല്‍ വിശേഷിപ്പിക്കവുന്ന ഒന്നാണിത്. പുകവലി ശീലമക്കിയവര്‍ക്ക് അത് നിറുത്താന്‍ അല്പം ബുദ്ധിമുട്ടാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്...( പുകവലി മാത്രല്ല, ഏതു ശീലവും അങ്ങനെത്തന്നെ ). പലരും ഇതിങ്ങനെ തുടരുന്നതിന് ഓരോ കാര്യങ്ങളും കാരണങ്ങളും നിരത്തും. ചിലരോട് എന്തിനാ ഇങ്ങനെ വലിക്കുന്നത് എന്നു ചോദിച്ചാല്‍, എപ്പോഴും ഓരോ ടെന്‍ഷനുകളാണ്, അപ്പൊ ഇതൊന്നു വലിച്ചാല്‍ ഇത്തിരി സുഖാവും... എന്നാണ് മറുപടി. എന്നാല്‍ ഇവര്‍ ടെന്‍ഷനില്ലത്ത നേരത്തും വലിക്കാറില്ലേ...? വേറെ ചിലര്‍ക്ക് അതിലൊന്ന് കത്തി ആ വിരലുകള്‍ക്കിടയില്‍ ഇരുന്നാലെ പണിയെടുക്കാനാകൂ... അപ്പൊഴേ ക്രിയേറ്റിവിറ്റി ഉണ്ടാകൂ... എന്താ കഥ...!

വേറൊരാളു പറഞ്ഞ മറുപടി ഇതാണ്..., “ ഞാന്‍ വലി നിറുത്തി സുനിലേ, പിന്നെ ഇത് എന്റെ സുഹൃത്ത് തന്ന ഒരു പാക്കറ്റ് ആണ്... അപ്പൊ അത് കഴിയണ വരെ... അത്രേ ഉള്ളൂ.... “ ഈ പറഞ്ഞത് ഏകദേശം ഒരു ഒന്നൊര കൊല്ലം മുന്‍പാണ്. അദ്ദേഹം ഇപ്പൊഴും വലിക്കുന്നു... ആ സുഹൃത്ത് കൊടുത്ത പാക്കറ്റില്‍ വലിക്കാതെ ഒരെണ്ണം മാറ്റി വച്ചിരിക്കും, അത് കഴിഞ്ഞാലല്ലെ നിര്‍ത്തേണ്ടൂ... അല്ലാണ്ടെന്താ പറയാ.

വലിക്കുന്നവരേക്കാള്‍ ദോഷമാണ് അടുത്ത് നില്‍ക്കുന്നവര്‍ക്ക്... വലിക്കുന്നവര്‍ക്ക് അതങ്ങ് ചുമ്മാ ഉള്ളിലേക്ക് എടുത്തിട്ട് പുറത്തേയ്ക്ക് കളഞ്ഞാല്‍ മതി... അടുത്തു നില്‍ക്കുന്നവനാണ് ഇവന്‍ പുറത്തേയ്ക്ക് വിടുന്ന പുക ഒരു തരി പോലും അന്തരീക്ഷമലിനീകരണത്തിനിടയാക്കാതെ എല്ലാം ഉള്ളിലേക്കെടുക്കുന്നത്. അവരനുഭവിക്കുന്ന ബുദ്ധിമുട്ട് വലിക്കുന്നവനു പ്രശ്നവുമല്ല. പുകവലി ശീലമില്ലത്തവനു സിഗറ്റ്റിന്റെ പുക മൂക്കെരിച്ചില്‍, ശ്വാസ തടസം, ചുമ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. സിഗററ്റിന്റെ പുകയേറ്റ് ഒന്ന് ചുമച്ചാല്‍ വലിക്കുന്നവന്‍ പുച്ഛത്തോടെ അവനെ നോക്കും... “യെവനാരടെ... ഇല്ലോളം പൊഹ ചെന്നപ്പോഴേക്കും ചുമക്കണാ...!”. അതല്ലതെ മറ്റുള്ളവര്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവും ആയ ബുദ്ധിമുട്ട് അറിയാന്‍ ശ്രമിക്കറില്ല. പലപ്പോഴും ഒന്നപ്പുറത്തേയ്ക്ക് മാറി നിന്നു വലിക്കു... എന്ന് പറയാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കും നമ്മള്‍, വലിക്കുന്നവരാകട്ടെ... നീ വേണേല്‍ മാറിക്കോ... ഞാനിവിടെ നിന്നു തന്നെ വലിക്കും എന്ന രീതിയിലും.
വലിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കുക മറ്റു ലഹരി പദാര്‍ത്ഥങ്ങളെ പോലെ തന്നെ നിങ്ങളുടെ ശരീരത്തിനു ദോഷകരമായ ഒന്നു തന്നെയാണ് പുകവലിയും, മത്രമല്ല അത് നിങ്ങളെ മാത്രല്ല നിങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നവരേയും വളരേ ദോഷകരമായിത്തന്നെ ബാധിക്കുന്നു. ടെന്‍ഷന്‍ കുറക്കാന്‍ എന്നു കരുതുന്ന ഈ ശീലം ( അങ്ങനെ കരുതുന്നവര്‍ക്ക് ) സത്യത്തില്‍ ടെന്‍ഷന്‍ കൂട്ടാനേ ഉപകരിക്കൂ എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അര്‍ബുദം, ശ്വസകോശജന്യ രോഗങ്ങള്‍, ഹൃദയ സംബന്ധകായ രോഗങ്ങള്‍ എന്നിവയ്ക്കും ഇടയാക്കുമത്രെ...!പുകവലിച്ചവര്‍ അടുത്തു വരുമ്പോളുണ്ടാകുന്ന ദുര്‍‍ഗന്ധം പലപ്പോഴും ഒരു തരത്തില്‍ പറഞ്ഞാല്‍ അസഹനീയം തന്നെയാണ്. അതു കൊണ്ട് പ്രിയ വലിയന്മാരെ, വലിച്ചു കഴിഞ്ഞാല്‍ വായ് ശുദ്ധമാക്കാന്‍ ഒന്ന് ശ്രമിക്കുന്നത് നല്ലതായിരിക്കും,മൌത്ത് ഫ്രെഷ്നേര്‍സ് ഒരു പാട് കിട്ടാനുണ്ടല്ലോ.... അല്ലാതെ എന്റെ സുഹൃത്ത് ചെയ്യുന്ന പോലെ പുകവലിച്ചു കഴിഞ്ഞാല്‍ അതിന്റെ ഗന്ധം മാറാന്‍ ‘പാന്‍ പരാഗ്’ കഴിക്കരുത്...!

സ്ഥിരമായി പുകവലിക്കുന്നവര്‍ അതിന്റെ അളവ് കുറച്ചു കൊണ്ടുവരാന്‍ ശ്രമിക്കുക. തുടക്കക്കാര്‍ അത് നിറുത്താന്‍ ശ്രമിക്കുക, ഇതു വരെ വലിച്ചിട്ടില്ലാത്തവര്‍ വലിക്കാതിരിക്കാനും ശ്രമിക്കുക. ഇതൊന്നും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ പറയുന്നതല്ല... നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നേ പറയുന്നുള്ളൂ.പുകവലി നിങ്ങള്‍ക്ക് മാത്രമല്ല, നിങ്ങളുടെ കുടുംബത്തിനും സമൂഹത്തിനു തന്നെയും ദോഷം ഉളവാക്കുന്ന ഒന്നാണ്. ശ്രമിച്ചാല്‍ സാധ്യമാകാത്തതായി അധികം കാര്യങ്ങളില്ല.... അതു കൊണ്ട് തന്നെ ഒഴിവാക്കാന്‍ ശ്രമിക്കൂ...ഓഴിവാക്കേണ്ടത് ശ്രമമല്ല... പുകവലി.

40 comments:

സഹയാത്രികന്‍ said...

കുറേ കാലായി തിരികേ വരണം എന്നു കരുതിയിട്ട്.. തിര‍ക്കൊഴിഞ്ഞിട്ടാകാം എന്ന് കരുതി ഇരിപ്പായിരുന്നു... അപ്പൊ കമ്പിനിക്ക് ഒരു വാശി... നിന്നെ വെറുതേ ഇരുത്തില്ലെന്ന്... പിന്നേയും കുറേ ക്ഷമിച്ചു... രക്ഷയില്ല.... എന്നാ പോടെ എന്നും പറഞ്ഞ് കൊണ്ട് തിരിച്ചിറങ്ങാന്‍ ഒരു ശ്രമം... സഹയാതികന്‍ “ അണ്‍ സഹിക്കബിള്‍ യാത്രികന്‍ “ ആകാതിരിക്കാന്‍... ഒഴിവു പോലെ ബൂലോകത്തിന്റെ വഴികളിലൂടെ വീണ്ടും യാത്ര ചെയ്യാനിറങ്ങുന്നു...

കഴിഞ്ഞാഴ്ച കുറച്ച് വലിയന്മാരുടെ ഇടയില്‍പ്പെട്ടു... അവിടെ അനുഭവിച്ച ശാരീകവും മാനസികവും ആയ അവസ്ഥ... അതിന്റെ ഹാങ് ഓവര്‍ ഒന്ന് മാറാന്‍... പുകവലിച്ചോളൂ.... മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടാകുന്ന തരത്തില്‍ ആകരുത്...

S.V.Ramanunni said...

നല്ല നിരീക്ഷണങ്ങള്‍
പിന്നെ
1. പുകവലി...എന്തെകിലും ഒക്കെ ചുരുട്ടി വലിക്കുക എന്ന ശീലം മനുഷ്യാരം ഭകാലം മുത്ലേ ഉള്ളതാണു. ഭക്ഷണം ഖരം ദ്രവം വാതകം എന്നിങ്ങനെ മൂന്നാണു.
2. പുകവലി പൗരുഷത്തിന്റേയും മുതിര്‍ച്ചയുടെയും (ആളു വലുതായി!!)അടയാളമായി കരുതുന്നു.
3. പുകവലിക്കാരുള്ള വീട്ടില്‍ കള്ളന്‍ കയറില്ല.....ചുമ കാരണം ഉറക്കം ഇല്ലല്ലോ.
4. ആരോഗ്യം ഉള്ളപ്പോള്‍ നന്നായി വലിച്ചാല്‍ അവസാനം 'വലി' കുറയും എന്നാണു പ്രമാണം.വേഗം വലി തീരും!!
5. 'വലിച്ചു ''മുറുക്കുന്ന 'ആളുകളെ കണ്ടിട്ടില്ലേ?

ച്ചാല്‍.... ഞാന്‍ വലിക്കാറില്ല ട്വോ....

ഹരീഷ് തൊടുപുഴ said...

ഞാന്‍ പുകവലി നിര്‍ത്തിയിട്ട് നാളെ രണ്ടു വര്‍ഷമാകുന്നു... ഈശ്വരന്‍ തുണച്ചു

ഷിജു | the-friend said...

സഹയാത്രികാ
വളരെ ആരോഗ്യകരമായ ഒരു പോസ്റ്റ്.
പുകവലിക്കാര്‍ക്കും,ഇനി വലിക്കാന്‍ ഇരിക്കുന്നവര്‍ക്കും എല്ലാം അതില്‍നിന്ന് പിന്മാറാന്‍ ഒരു കാരണമാകട്ടെ ഈ പോസ്റ്റ്.അഭിനന്ദനങ്ങള്‍.

പിന്നെ ഒരു കാര്യം പറയാന്‍ മറന്നു പോയി ,അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാനും കക്കൂസില്‍ കയറി ഇരുന്ന് ഒരു സിഗരറ്റ് പ്രയോഗം നടത്തി അന്ന് അമ്മേടേം പപ്പാടേം കൈയ്യില്‍ നിന്ന് കിട്ടിയ അടിയുടെ ചൂട് ഇപ്പോഴും മാറിയിട്ടില്ല അതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തേം അവസാനത്തേം സിഗരറ്റ് വലി...

vrajesh said...

പുകവലി സമൂഹത്തില്‍ കുറഞ്ഞു വരുന്നതായാണ്‌ അനുഭവം.ബോധവല്‍ക്കരണമാണ്‌ ഇതിന്‌ കാര്യമായി സഹായിച്ചത്..പുകവലിയോടുള്ള ആസക്തിക്ക് വൈദ്യശാസ്ത്രപരമായ ചികില്‍സയും ഇപ്പോള്‍ ലഭ്യമാണ്‌.ഇത് വളരെയധികം ഫലപ്രദവുമാണ്‌.

ശ്രീവല്ലഭന്‍. said...

ആരോഗ്യ ചിന്ത നല്ലത്.

വാല്‍മീകി said...

പുകവലിക്കുന്നവരെ അറുപത് വയസ്സ് കഴിഞ്ഞാല്‍ പട്ടി കടിക്കില്ല. (കയ്യില്‍ വടി ഇല്ലാതെ നടക്കാന്‍ പറ്റില്ലല്ലൊ..)

കണ്ണൂരാന്‍ - KANNURAN said...

പുകവലിയെന്നു പറഞ്ഞായാലും തിരിച്ചെത്തിയതില്‍ പെരുത്തു സന്തോഷം.. welcome back.........

വേണു venu said...

പുകവലിമാത്രമല്ല എല്ലാ ദുശ്ശീലങ്ങളും, സമൂഹത്തിനു് ഹാനികര‍മാണു്. ആരോഗ്യമുള്ള വ്യക്തിയില്ലെങ്കില്‍ സമൂഹവും തഥൈവയാണല്ലോ.
ഇന്ന് ഹൃദയ ദിവസം കൂടിയാണല്ലോ. പോസ്റ്റ് ഉചിതം.
കുറേ കാലങ്ങള്‍ക്കു ശേഷം, സഹയാത്രികനോടൊപ്പം യാത്ര ചെയ്യാന്‍ സാധിച്ചതില്‍ പെരുത്ത സന്തോഷവും.:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആഹാ എത്ത്യോ പൊന്നാങ്ങള!!!

സിഗരറ്റ് ഹാനികരം എന്നത് എനിയ്ക്ക് മനസ്സിലായത് ഒരു സിഗരറ്റ് വലിച്ചാല്‍ 10 രൂപ ബെറ്റ്കാശ് എന്ന വാക്ക് പാലിക്കപ്പെടാതെ പോയപ്പോഴാ :)

ശ്രീ said...

ഹാവൂ! അങ്ങനെ പത്തു മാസത്തിനു ശേഷം ഒരു പോസ്റ്റിട്ടു... (ഇതെന്താണിഷ്ടാ... പത്തു മാസം ചുമന്നു പ്രസവിയ്ക്കാന്‍ ഈ പോസ്റ്റ് ഗര്‍ഭാവസ്ഥയിലായിരുന്നോ?)

എന്തായാലും തിരിച്ചു വരവ് നന്നായി. നല്ലൊരു പോസ്റ്റ്... നല്ല ചിന്തകള്‍... മുന്നറിയിപ്പുകള്‍...

പുകവലി ശീലമാക്കിയവര്‍ ഇപ്പോഴും ഇതു വായിച്ചു ചിരിച്ചു തള്ളാനേ സാധ്യതയുള്ളൂ എങ്കിലും അവരില്‍ ഒരാളെങ്കില്‍ ഒരാ‍ള്‍ ഇതു വായിച്ച് ഒന്നു കൂടി പുനര്‍ചിന്തനം നടത്തിയാല്‍ നന്നായിരുന്നു... അല്ലേ?

[കുറേപ്പേരെങ്കിലും നിര്‍ത്തണമെന്നുണ്ട്... സാധിയ്ക്കുന്നില്ല എന്ന അവസ്ഥയില്‍ ഉള്ളതായിട്ടറിയാം... അവരെങ്കിലും ഈ മുന്നറിയിപ്പുകള്‍ അവഗണിയ്ക്കാതിരിയ്ക്കുമെന്ന് പ്രത്യാശിയ്ക്കാം...]

അപ്പഴേയ്, സഹാ... തിരിച്ചു വരവില്‍ ഒരിയ്ക്കല്‍ കൂടി സന്തോഷം രേഖപ്പെടുത്തുന്നു...
:) :) :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“അല്ലാതെ എന്റെ സുഹൃത്ത് ചെയ്യുന്ന പോലെ പുകവലിച്ചു കഴിഞ്ഞാല്‍ അതിന്റെ ഗന്ധം മാറാന്‍ ‘പാന്‍ പരാഗ്’ കഴിക്കരുത്...!”--- എന്തുപറഞ്ഞാലും ഈ പോസ്റ്റിനുള്ള പ്രചോ‍ദനം ആ സുഹൃത്ത് തന്നെ എന്ന് മനസ്സിലായി...(നേരിട്ട് തെറിവിളിക്കാന്‍ പറ്റീല്ലേല്‍ പോസ്റ്റെഴുതിയും ആവാം എന്നിപ്പോള്‍ ;) മനസ്സിലായി)

പാര്‍ത്ഥന്‍ said...

"പുകവലി ആരോഗ്യത്തിന്‌ ഹാനികരം". ഇന്നലെ ഹൃദയദിനം ആഘോഷിക്കുന്നതിനോട്‌ യോജിച്ച പോസ്റ്റ്‌. ഈ ഹൃദയമില്ലാത്തവരോട്‌ പറഞ്ഞിട്ടെന്താ കാര്യം. പുകവലിക്കുന്നവർ അതിന്റെ ഫലം അനുഭവിക്കുകതന്നെ ചെയ്യും. പക്ഷെ വലിക്കുന്നവരുടെ ചുറ്റുപാടുമുള്ളവർക്കാണ്‌ വലിക്കുന്നവരെക്കൊണ്ടുള്ള ദോഷം കൂടുതൽ. കഴിഞ്ഞ ദിവസം വലിക്കാത്തവർക്കും പുകവലിജന്യരോഗത്തിനെക്കുറിച്ചുള്ള ഒരു വാർത്ത കണ്ടിരുന്നു. അവനവന്റെ കുഞ്ഞുങ്ങളെയെങ്കിലും അതിൽ നിന്നും മോചിപ്പിക്കാൻ വീട്ടിൽ വലിക്കാതിരിക്കുകയും അഥിതികളെ നിർബ്ബന്ധമായും വിലക്കുകയും ചെയ്യുക. ചുരുങ്ങിയപക്ഷം വീട്ടിൽ ഗുരുദേവന്റെ ഈ വരികൾ എഴുതിവെയ്ക്കുക.

"അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ്‌ വരേണം."


ഹൃദയ രോഗത്തെക്കുറിച്ച്‌ ഇന്നലെ കേട്ട വാർത്ത പേടിപ്പിക്കുന്നതായിരുന്നു. ലോകത്തിലെ ഹൃദയരോഗികളിൽ കൂടുതലും ഇന്ത്യയിലാണ്‌. 2010 ആകുമ്പോഴേയ്ക്കും ലോകത്തിലെ 60% ഹൃദയരോഗികൾ ഇന്ത്യയിലായിരിക്കും. ഇതിനു പ്രധാനപ്പെട്ട 3 കാര്യങ്ങൾ പറഞ്ഞു: (1) അശാസ്ത്രീയമായ ഭക്ഷണരീതി. (2) വ്യായാമമില്ലായ്മ. (3) പുകവലി.

നാട്ടിമ്പുറത്തെ ഭക്ഷണരീതി ഇന്ന് ആർക്കും പഥ്യമല്ല. ഫാസ്റ്റ്‌ ഫുഡ്‌ തുടങ്ങിയ നമ്മുടെ ശരീരത്തിനു യോചിക്കാത്ത ഭക്ഷണങ്ങളോടുള്ള അമിതമായ ആർത്തി. വ്യായാമം റ്റി.വി.യുടെ മുന്നിൽ ഒതുക്കിനിർത്തി. വിദ്യാർത്ഥികൾക്ക്‌ യോഗ പാഠ്യവിഷയമാക്കുന്നതിനോട്‌, കാവിവൽക്കരണം എന്ന ആക്ഷേപം കാരണം 5% വോട്ടിൽ തൂങ്ങിക്കിടന്നു ആ തീരുമാനം. പുകവലികൊണ്ട്‌ ഇന്നുവരെ ആരും ഒന്നും നേടിയിട്ടില്ല, അസുഖമല്ലാതെ. പിന്നെ ഒരു കാര്യമുള്ളത്‌, വയസ്സുകാലത്ത്‌ വീട്ടിൽ ഒരു നായയെ വളർത്തുന്നത്‌ ഒഴിവാക്കാനാവും, ചുമ/കുര കാരണം.

അപ്പു said...

വെല്‍കം ബാക്ക്.... :-)

ഓ.ടോ: ശ്രീ ആദ്യം പോയി കല്യാണം കഴിക്ക്. അന്നേരം നമ്മള്‍ നോക്കും എത്രമാസം കഴിഞ്ഞാട്ടാവും നീര്‍മിഴിപ്പൂക്കളില്‍ പൂവിടരുക എന്ന് :-)

nardnahc hsemus said...

കൊടകരക്കാരാ,

ദെന്താദ്!! സുവിശേഷം...?

ഏതാണ്ട് ഒരു വര്‍ഷത്തോളം ബ്ലോഗിംഗ് നിര്‍ത്തി മാഷെന്താ, വല്ല സുവിശേഷവും പഠിയ്ക്കാന്‍ പോയേക്കുവാര്‍ന്നോ?
ഹഹഹ ... കൊള്ളാം...ട്ടൊ..

ഏതോ പരസ്യക്കമ്പനിയുടേ വാചകാമായിരുന്നു, "Good to the Last Puff !" എന്നത്.. ഇത് നമ്മുടേ ശുദ്ധമലയാളത്തില്‍ പറഞ്ഞാല്‍ “അന്ത്യശ്വാസത്തിന് നല്ലതാണേന്ന്”.. അക്ഷരാര്‍ത്ഥത്തിലും പ്രായോഗികാര്‍ത്ഥത്തിലും ചേരുന്ന തര്‍ജ്ജമ!

പണ്ട്, സൂറത്തിലെ, സമ്പൂര്‍ണ്ണക്രാന്തി വിദ്യാലയത്തില്‍ പഠിയ്ക്കുമ്പോള്‍ അവിടെ നൈനീതലില്‍ നിന്നു വന്ന ഒരു ബീരേന്ദ്രസിംഗ് ഭിഷ്ട് ഉണ്ടായിരുന്നു.. 20-21 പ്രായം.. പുകവലിയുടേ ആശാനായിരുന്നു.. പക്ഷെ വിദ്യാലയത്തിന്റെ സ്വഭാവം വച്ച് അവിടേ ആരും പുകവലി മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ക്കടിമ പെടാത്തവരും!. ഇവനാണെങ്കിലോ, പുകവലിയ്ക്കണമെന്നു തോന്നിയാല്‍ ടോയലെറ്റില്‍ കയറിയിരുന്നു വലിയ്ക്കും.. പുറത്തുനിന്നുനോക്കുന്നവര്‍ക്ക് ഫാക്റ്ററിയിലെ പുകക്കുഴലില്‍നിന്നുയരുന്ന പുകപോലെ വെന്റിലേറ്ററിലൂടെ പുറത്തേയ്ക്കൊഴുകുന്ന പുക കാണാമായിരുന്നു.. അവസാനം സംഗതി, സന്ധ്യാനേരത്തെ ദിനേനയുള്ള മീറ്റിംഗില്‍ ചര്‍ച്ചചെയ്യപ്പെട്ടു.. അവനുപറയാനുണ്ടായിരുന്നത്, ഹിമാലയത്തോട് ഏറെ ചേര്‍ന്നുകിടക്കുന്ന അവരുടേ ഗ്രാമത്തിലെ തണുപ്പുമൂലമാണീ പുകവലി തുടങ്ങിയതെന്നാണ്.. അവിടങ്ങളിലുള്ള ഒട്ടുമിക്കവരും പുകവലിയും മദ്യപാനവും ശീലമാക്കിയവരെന്നുമാണ്..ഇവന്‍ കുട്ടിക്കാലത്തേ തുടങ്ങിയത്രെ... “ഓഹോ, അപ്പോള്‍ നിങ്ങളുടേ അമ്മയും പെങ്ങന്മാരുമൊക്കെ ഈ ദുശ്ശിലമുള്ളവരാണോ ? “ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി... “അതെന്താ അവര്‍ക്ക് തണുപ്പനുഭവപ്പെടാറില്ലേ?” എന്ന മറുചോദ്യത്തിന് അവനു മറുപടിയേ ഇല്ലായിരുന്നു...

പിന്നീട് വിദ്യാലയത്തിലെ പത്തുമാസത്തെ കോഴ്സ് പൂര്‍ത്തിയാക്കി പോകുമ്പോള്‍ അവന്‍ പുകവലിയില്‍നിന്നും പാടേ മുക്തനായിരുന്നു!!

നന്ദകുമാര്‍ said...

ഹൊ! വായിച്ചിരുന്നു കയ്യിലെ സിഗററ്റ് കത്തിതീര്‍ന്നത് അറിഞ്ഞില്ല!! ഇങ്ങനൊക്കെ ഉണ്ടാവോ? ആകെ ടെന്‍ഷനായി. ദിപ്പ വരാ..ട്ടാ.

(വലി വല്ലപ്പോഴുമാക്കിയിട്ട് കുറച്ചു വര്‍ഷങ്ങളായി. കഴിഞ്ഞ സെപ്റ്റംബര്‍ 5 മുതല്‍ എല്ലാം നിര്‍ത്തി. എന്താ ഇണ്ടാവണേന്ന് അറിയണല്ലോ!)

പ്രയാസി said...

എടാ കുപ്പൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ....
നീ വന്നാ...

മ്വാനെ കന്നാണം കഴിഞ്ഞാ ആളുകള്‍ നന്നാവൂന്ന് പറേണ എന്തോരം ശെരിയാ അല്ലെ!?

ഒരു കൈയ്യില്‍ കഞ്ചാവു ബീഡീം മറു കൈയ്യില്‍ പട്ടച്ചാരായവുമായി കിറുങ്ങി നടന്ന നീ തന്നെ ഇതു പോസ്റ്റണം സന്തോസായീടാ..സന്തോസായീ..പൊഹകൊണ്ട് കണ്ണുകള്‍ നിറഞ്ഞു..;)

ഓടോ: ശ്രീയേ.. ആര്‍ക്കാ പ്പൊ വിടെ ഗര്‍ഭം..! ;)

കുഞ്ഞന്‍ said...

പുകവലി നല്ലതാണ്..അതുകൊണ്ടല്ലെ സഹ വീണ്ടും ബൂലോഗത്തിലേക്കു വന്നത്..!

എന്റെ മോനെ, ആദ്യ ചുമ്പനവും ലാസ്റ്റ് പഫും ഏറ്റവും സുഖം തരുന്ന നിമിഷങ്ങളാണ്.

പിന്നെ ടിവിയൊ സിനിമയൊ ഇല്ലാത്ത കാലത്തും പുകവലി കുറഞ്ഞിട്ടില്ലാട്ടൊ...പക്ഷെ ഈയുള്ളവന്‍ ഇതുവരെ ചന്ദനത്തിരിയുടെ പുഹയല്ലാതെ വേറെ പുഹ വായിലേക്കു കയറ്റീട്ടില്ല..!

ഓ.ടോ. ഷിജു കുട്ടാ.. ഈ പോസ്റ്റ് പല വേണ്ടപ്പെട്ടവരും വായിക്കുമെന്ന് അറിയാമെന്നുള്ളതുകൊണ്ട് ഒരു മുഴം മുമ്പേയെറിഞ്ഞത് കണ്ടില്ലെന്നു നടിക്കാന്‍ പറ്റില്ലാട്ടൊ..

അപ്പൂട്ടാ..ശ്രീക്കുട്ടന്‍ ചിലപ്പോള്‍ ബൂലോഗത്തില്‍ വന്നെല്ലെന്നും വരും അതാണ് അതിന്റെ അത്.. അങ്ങിനെയാകുമൊ ശ്രീ..?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പുകവലി നിര്‍ത്താന്‍ പ്രയാസമാണെന്നു പറയുന്നത്‌ വെറുതേ ആണ്‌. എന്റെ ഒരു സുഹൃത്ത്‌ , എത്ര ഉപദേശിച്ചിട്ടും നിര്‍ത്താത്ത കക്ഷി, ഒരു സുപ്രഭാതത്തില്‍ ദാ നിര്‍ത്തി, പറയേണ്ടി വന്നു പോലും ഇല്ല. പിന്നെ ഇപ്പോല്‍ പത്തുവര്‍ഷമായിരിക്കുന്നു -
പക്ഷെ നിര്‍ത്താനുണ്ടായ കാരണം ഒരു ഹാര്‍ടറ്റാക്കായിരുന്നു. ആളിപ്പോഴും സുഖമായിരിക്കുന്നു കേട്ടൊ.

അങ്ങനൊക്കെ സംഭവിച്ചുനിര്‍ത്തുന്നതിനെക്കാള്‍ നല്ലതല്ലെ നേരത്തെ അങ്ങു നിര്‍ത്തുന്നതോ തുടങ്ങാതെ തന്നെ ഇരിക്കുന്നതോ.

എം. എസ്. രാജ്‌ said...

വലിക്കുന്നോനും അറിയാം അടുത്തു നില്‍ക്കുന്ന വലിക്കാത്തവനെ സംബന്ധിച്ചിടത്തോളം സ്വന്തം വലി ഒരു വടംവലിയാണെന്ന്. എന്നിട്ടും ചില പഹയന്മാര്‍ ബാക്കിയുള്ളോന്റെ മുഖത്തേക്കു തന്നെ വലിച്ചു തള്ളുകയും ചെയ്യും. രസം അതൊന്നുമല്ല, മിക്ക വലിയന്മാര്‍ക്കും വേറൊരുത്തന്‍ വലിച്ചു തള്ളുന്ന പുക സ്വന്തം മുഖത്തടിച്ചാല്‍ കലി വരും!

ഓ.ടോ. : ഇവിടൊക്കെ ഒക്ടോ. 2 മുതല്‍ പൊതുസ്ഥലത്തു പുക നിരോധനം വരുകാ. വലിക്കേണ്ടവന്മാര്‍ക്കു 'വലി മേഖല' (സ്മോക്കിങ്ങ്‌ സോണ്‍) ഉണ്ടാക്കിക്കൊടുക്കണമെന്നു നിയമത്തില്‍ വ്യവസ്ഥയുള്ളതുകൊണ്ട്‌ വലിയന്മാര്‍ക്കു വെല്യ ബുദ്ധിമുട്ടു വരാന്‍ സാദ്ധ്യതയില്ല.

അനൂപ് തിരുവല്ല said...

:)

കൊച്ചുത്രേസ്യ said...

ആമേൻ..
(ഇതെന്താ ആകെയൊരു സാരോപദേശലൈൻ!!)

krish | കൃഷ് said...

ഹാവൂ... അപ്പൊ തിരിച്ചെത്തീ അല്ലേ.
വലീം‌കൊണ്ടാ എത്തീതല്ലേ.

ഈ പുകവലി സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒന്ന് പരീക്ഷിച്ചതാ. ചുമച്ച് ഒരു പരുവമായി. അതിനുശേഷം ഇതുവരെ ഇത് ഇഷ്ടമേ അല്ലാ. അതുപോലെ തന്നെ ഇഷ്ടമില്ലാത്ത് ഒന്നാണ് വായില്‍ ചുണ്ടിനിടയില്‍ തിരുകി കയറ്റുന്ന ‘സാദാ/തംബാക്കു’ എന്നു പറയുന്ന സാധനം. ഈ നാറുന്ന സാധനമൊക്കെ വായില്‍ വെച്ചുകൊണ്ടു നടക്കുന്നവരെ സമ്മതിക്കണം.

സഹയാത്രികന്‍ said...

എല്ലാവര്‍ക്കും നന്ദി...

രാമനുണ്ണിമാഷേ വലിച്ചു മുറുക്കുന്ന ആളുകളെയും വലിച്ചതിനുശേഷം വലിഞ്ഞുമുറുകുന്നവരേയും കണ്ടിരിക്കണൂ...(പറ്റാത്ത പണിക്ക് പോയിട്ടേ...!) :)

ഹരീഷ് ജി.. വളരെ നന്നായി... സന്തോഷം...! :)

ഷിജുഭായ് അങ്ങനെ എല്ലാര്‍ക്കും ഓരോന്നു കിട്ടിയിരുന്നേല്‍... :)

രാജേഷ് ജി... ചികിത്സ ഇല്ലാഞ്ഞല്ലല്ലോ... അതിന്റെ ആവശ്യമുണ്ടെന്ന് കരുതണ്ടേ... പലരും അതിനെ പുച്ഛഭാവത്തോടെ വീക്ഷിക്കുന്നു എന്നതാണ് സത്യം. :)

വല്ലഭനും സന്തോഷം...:)

വാല്‍മീകിമാഷേ... മാഷ് പുകവലിക്ക് പ്രചോദനമേകുന്നോ...! :)

കണ്ണൂരാനെ... സന്തോഷം. :)

വേണുവേട്ടാ... ഇനിയും ഒഴിവുപോലെ യാത്രയാകാം.... മറ്റുള്ള ദുശ്ശീലങ്ങളും ദോഷം തന്നെ... :)

പ്രിയേ... കുഞ്ഞുപെങ്ങളേ... പൊന്നാങ്ങള വന്നു...
യൂ ട്ടൂ ബ്രൂട്ടസീ‍ീ‍ീ‍ീ‍ീ‍ീ‍ീ... :)

ശ്രീ....നീയെന്തേ എന്നെ താങ്ങന്‍ കിട്ടിയ ഗ്യാപ്പില്‍ എത്താഞ്ഞെ എന്ന് കരുതിയിരിക്കായിരുന്നൂ ഞാന്‍... വന്നൂലോ എനിക്ക് തൃപ്പതിയായി... നിന്നോട് എനിക്കൊന്നേ പറയാനുള്ളൂ... “ചട്ടനെ പൊട്ടന്‍ ചതിച്ചാല്‍...പൊട്ടനെ അപ്പ്വേട്ടനും കുഞ്ഞേട്ടനും സംയുക്തായി ചതിക്കും...“ ( കട് : വനജേച്ചി ) :)

ചാത്താ... ഒരു കാര്യവും സ്വകാര്യമായി വക്കാന്‍ സമ്മതിക്കരുത്...അതും കണ്ടുപിടിച്ചു.
:)

പാര്‍ത്ഥേട്ടാ... അത് സത്യം...
എന്നാലും ഒരു ദിവസം ഞാന്‍ വീട്ടില്‍ വന്നു ഭക്ഷണം കഴിച്ചൂന്നു കരുതി... ആശാസ്ത്രീയമായ് ഭക്ഷണരീതി... ഭക്ഷണത്തിനോടുള്ള ആര്‍ത്തി എന്നൊക്കെ പറഞ്ഞല്ലോ... എനിക്ക് വീണ്ടും തൃപ്പതിയായി :)

അപ്പ്വേട്ടാ... ഡങ്ക്സ്

എന്താ സുമേഷേട്ടാ ഇത്... ലത ഞ്ഞാരിതി....?
പുകവലിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളാ... ടെന്‍ഷന്‍, തണുപ്പ്, ക്രിയേറ്റിവിറ്റി, മൂഡ് ക്രിയേഷന്‍..അങ്ങനെയങ്ങനെ..:)

നന്ദു ഭായ്... അതന്നെ നോക്കാലോ ന്താ ണ്ടാവാന്ന്...! :)

ഹായ് പ്രയൂ... നീയും വന്നാ... യെന്തിരിടെ അപ്പി... ഗഞ്ചാവിന്റേയും പട്ടേടേം കാര്യം പറഞ്ഞ് നീ എന്നെ...( ഗദ്...ഗദ് ) അത് നിന്നക്കും ശ്രീയ്ക്കും വേണ്ടി ആയിരുന്നെന്ന കാര്യം നീ മറച്ചല്ലോ... നീ മറച്ചല്ലോ... ( വീണ്ടും ഗദ്..ഗദ്..) :)

കുഞ്ഞേട്ടാ... ചന്ദനത്തിരീടെ പൊഹ അണ്‍സഹിക്കബിള്‍ ആണെന്നു പറഞ്ഞ ഒരു ചങ്ങലവലിയനെ ( ചെയിന്‍ സ്മോക്കര്‍ ) എനിക്കറിയാം... ഡാങ്ക്സ് ഫോര്‍ ദ താങ്ങല്‍‌സ് ഫോര്‍ ദ ശ്രീ.. :)
ഹെറിട്ടേജ് മാഷേ... എന്തായാലും നിന്നൂലോ... പൊഹവല്യേ...നന്നായി... അല്ലേല്‍ ആള്‍ടെ വലി നിന്നേനെ...! :)

ഹി..ഹി..ഹി.. അത് സത്യം...

അനൂപേ.. സന്തോഷ്ജി ആനന്ദ്ജി :)

ത്രേസ്യാകൊച്ചേ... ആമേന്‍ ആമേന്‍... ഹൈ... ന്തായീ പറണേ... ആ പോട്ടം ഒന്ന് നോക്കാ... ആ ചന്ദനക്കുറീം... ചെമ്പരത്തിപ്പൂവും... അല്ല ചെത്തിപ്പൂവും എല്ലാം വച്ച്... സ്വാമി സഹയാത്രികാനന്ദ സാരോപദേശ് മേം കുച്ച് കുച്ച് കഹതേ ഹേം, ഹൈ, ഹോ...!

കൃഷജി...അങ്ങനെ പറ്റിപ്പോയി...
തംബാകൂന്റെ കാര്യം പറഞ്ഞപ്പോള്‍ ഡിപ്ലോമ കാഘട്ടത്തില്‍ കൂടെ ഉണ്ടായിരുന്ന ഒരുത്തന്റെ ‘ഹാന്‍സ്’ പരീക്ഷണങ്ങള്‍ കണ്ട് ചിരിയടക്കി നിന്നിട്ടുണ്ട്... അതവന്റെ ആദ്യത്തേം അവസാനത്തേം പരീക്ഷണമായിരുന്നു...ഇപ്പൊ ഒന്നും പരീക്ഷണമില്ല...എല്ലാത്തിലേക്കും ഡയറക്ട് എന്‍‌ട്രിയാണ് :)

ശ്രീ said...

ഉവ്വ! എനിയ്ക്കറിയാം... പോസ്റ്റ് എവിടെ ആയാലും പാര എനിയ്ക്കായിരിയ്ക്കുമല്ലോ... (പാവം ഞാന്‍)

പ്രയാസിയെങ്കിലും കാര്യമായി പാര പണിയാതെ വിട്ടു എന്നതേയുള്ളൂ ആശ്വാസം.

അപ്പുവേട്ടനും കുഞ്ഞന്‍ ചേട്ടനുമുള്ളത് ഞാന്‍ വച്ചിട്ടുണ്ട് ട്ടാ... ;)

ഉപാസന || Upasana said...

ഭായ്,

വീണ്ടും കണ്ടതില്‍ സന്തോഷം.
ഇനിയും പോസ്റ്റുകള്‍ ഇടയ്ക്കൊക്കെ എഴുതുക.
:-)
എന്നും സ്നേഹത്തോടെ
ഉപാസന

നിഷ്ക്കളങ്കന്‍ said...

മാഷേ.. ദെവിടെയാരുന്നു? :))
വെല്‍കം ബാക്ക്. സുഖമ‌ല്ലേ?ഒരു കഥയുണ്ടല്ലോ.
“ഏയ് ഞാനിന്നലെ വായിച്ചു. പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന്. അതുകൊണ്ട് ഞാന്‍ നിര്‍ത്തി”
“അതെയോ. അതേതായലും ന‌ന്നായി.ഇത്ര പെട്ടെന്ന് എങ്ങിനെ സാധിച്ചു പുകവലി നിര്‍ത്താന്‍”
“ആരു വലി നിര്‍ത്തി? ഞാന്‍ വായിയ്ക്കുന്നത് നിര്‍ത്തി എന്നാണ് പറഞ്ഞത്”

ഇതുപോലാവാതെ നിര്‍ത്തൂ. സ്ഥിര‌മായി. ഞാന്‍ 2002 ല്‍ നിര്‍ത്തിതാണ്. ഒറ്റയടിയ്ക്ക്. ബിലീവ് മി. ഇപ്പോ‌‌ള്‍ മുമ്പുണ്ടായിരുന്ന ശ്വാസം മുട്ടല്‍ ഇല്ല,.

ഗീതാഗീതികള്‍ said...

സഹയാത്രികന്‍ ബൂലോകത്ത് തിരിച്ചെത്തിയതില്‍ സന്തോഷം. അതിനേക്കാളേറെ സന്തോഷം സഹ ഒരു വലിയനല്ലന്ന് അറിഞ്ഞതില്‍. ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും ഭാഗ്യം.

ഒരാള്‍ക്ക് രാവിലെ വയറൊഴിയണമെങ്കില്‍ സിഗററ്റ്പുക അകത്തുചെന്നേ പറ്റൂത്രേ. എത്ര പറഞ്ഞാലും കേള്‍ക്കില്ല. ഒരു ദിവസം കലശലായ നെഞ്ചുവേദന. പരിശോധിച്ചപ്പോള്‍ ബ്ലോക്ക്. പുകവലി നിറുത്തിയേ പറ്റൂ എന്ന് ഡോക്ടര്‍. നിറുത്തി. ഇപ്പോള്‍ സിഗററ്റുപുക ചെന്നില്ലേലും വയറൊഴിയും. അപ്പോഴിതൊക്കെ വെറുതേയുള്ള ഒരോരോ തോന്നലുകളും വാശികളുമൊക്കെയല്ലേ?

ദുശ്ശീലം മാറ്റാന്‍ അവനവന്‍ തന്നെ വിചാരിച്ചാലേ പറ്റൂ.
വലിയന്മാര്‍ ഈ പോസ്റ്റ് കാര്യമായൊന്നു വായിച്ചെങ്കില്‍.....

സഹയാത്രികന്‍ said...

ഉപാസനേ... സന്തോഷം.. :)

നിഷക്കളങ്കന്‍‌മാഷേ... താങ്കൂ... :)
ഞാന്‍ ബിലീവി... :)

ഗീതേച്ച്യേ... സന്തോഷം... ആ പറഞ്ഞതിലും കാര്യമുണ്ട്... അവനവന്‍ തന്നെ കരുതണം..
:)

എല്ലാര്‍ക്കും നന്ദിയുണ്ട്ട്ടാ... :)

ഭൂമിപുത്രി said...

സഹയാത്രികനെ വീണ്ടും കണ്ടതിൽ സന്തോഷം.
സമയോചിതമായവിഷയം. സിഗർറ്റ്വലി നിർത്താൻ അത്രപാടൊന്നുമില്ലെന്നേ...എന്റെ ചേട്ടച്ചാരുതന്നെ എല്ലാ വർഷവും ഒന്നിനു നിർത്താറുണ്ട് :)

സഹയാത്രികന്‍ said...

ഭൂമിപുത്രി നന്ദി....
എന്നാലും ചേട്ടനെ സമ്മതിക്കണം... ഇവിടോരോരുത്തരു ഒരു പ്രാവശ്യം നിറുത്താന്‍ ബുദ്ധിമുട്ടുമ്പോള്‍ അദ്ദേഹം വര്‍ഷാവര്‍ഷം നിര്‍ത്തുന്നല്ലോ...! :)

ആദര്‍ശ് said...

ഞാനൊരു പുതുമുഖമാണ് ..ഒന്നു പരിചയപ്പെടാന്‍ കയറിയതാണ്.തിരിച്ചുവരവില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ സന്തോഷം ...പിന്നെ ഈ പുകവലി ഇപ്പൊ ഔട്ട് ഓഫ് ഫാഷനാ..കുഞ്ഞു പിള്ളേര് പോലും 'ഹാന്‍സ്',ശംഭു 'ഇത്യാദി സാധനങ്ങളാ വായില്‍ തിരുകി കയറ്റുന്നത്.

ചിരിപ്പൂക്കള്‍ said...

സഹയാത്രികാ,
ഞാന്‍ ആദ്യമായിട്ടാണ് താങ്കളുടെ ഒരു പോസ്റ്റ് വായിക്കുനത്.
അടുത്തിടെ ശ്വാസതടസം അനുഭവപ്പെട്ടപ്പൊള്‍ ഡോക്ടറെ ഒന്നു കണ്ടു. അദ്ദേഹം ചോദിച്ചു “ നിങ്ങള്‍ പുകവലിക്കാറുണ്ടോ? ഇല്ല. നിങ്ങളുടെ റൂമിലൊ, ഓഫീലോ ആരെങ്കിലും? സഹപ്രവര്‍ത്തരായ് രണ്ട് അറബികള്‍ക്ക് ഇതൊരു പ്രധാന പണിയായതിനാല്‍ ഞാന്‍ പറഞ്ഞു ഉണ്ട് ഡോക്ട് ര്‍. “ എന്നാല്‍ പിന്നെ നിങ്ങളൂം കൂടി അവരില്‍ നിന്നും രണ്ടെണ്ണം വാങ്ങിവലിക്കുന്നതാ നല്ലത്!!! . മറ്റുള്ളവരുടെ ഈ ദുശീലം നമ്മളില്‍ ഉണ്ടാക്കാവുന്ന ആരോഗ്യപ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയായിന്നു അദ്ദേഹം.
തികച്ചും ഗുണകരമായ പോസ്റ്റ്.

ആശംസകള്‍

P.R said...

അപ്പൊ തിരിച്ച്ചെത്തി എന്നു പറയാം ലേ..
പോസ്റ്റ് നന്നായീന്ന് പ്രത്യേകം പറയണ്ടല്ലോ..
പുകവലി പോലെ തന്നെയോ അതിലും കൂടുതലോ ആയി ഇപ്പോള്‍ ടീനേജുകാരുടെ ഇടയില്‍ മദ്യപാനവ്വും കൂടുതലായി കാണുന്നു എന്ന് കേട്ടു, ഇത്തവണ നാട്ടില്‍ പോയപ്പോള്‍.

ഓഫ് : സുഖമല്ലേ?
:)

Anonymous said...

സഹയാത്രികാ..
അപ്പുവിൽ നിന്നും മറ്റും താങ്കളെക്കുറിച്ച്‌ ലിങ്ക്‌ ലഭിച്ചിരുന്നു. ബ്ലോഗിൽ കയറിയപ്പോഴെല്ലാം "അന്തസ്യ കുന്തസ്യ" മാത്രം കാണുമ്പോ ഇയാൾ ഇതെന്തെടുക്കുവാ ഇത്രയും കാലം എന്നു ചിന്തിച്ചിരുന്നു. ഉപകാരപ്രദമായ ഒരു പോസ്റ്റുമായി തിരിച്ചു വന്നതിൽ സന്തോഷം.
വലിക്കുന്നവരേക്കാൾ ദോഷം അടുത്ത്‌ നിൽക്കുന്നവർക്കാണ്‌ എന്നു പറഞ്ഞില്ലേ.. ഒരു സുഹൃത്ത്‌ പറഞ്ഞതാണോർമ്മ വരുന്നത്‌. ഇങ്ങനെ വലി സഹിച്ചു കൊണ്ടിരുന്ന ഒരാൾ പറഞ്ഞത്രെ "സുഹൃത്തേ, നിങ്ങൾ ഇതിന്റെ നാൽപത്‌ ശതമാനം മാത്രമേ വലിക്കുന്നുള്ളൂ, ബാക്കി അറുപത്‌ ശതമാനം ഞങ്ങളാണു സഹിക്കേണ്ടത്‌" എന്ന്. ഉടനെ വലിയന്റെ മറുപടി "എന്നാൽ നിങ്ങൾ വലിക്ക്‌. ഞാൻ അടുത്ത്‌ നിൽക്കാം"
വലിയന്മാരുടെ സ്ഥിരം തമാശയാണിത്തരം ഡയലോഗ്സ്‌.

ഒരിടത്ത്‌ കേട്ടത്‌:
പള്ളീലച്ഛൻ മത്തായിയോട്‌: "മത്തായീ, നീ ചീത്തയായിരിക്കുന്നു. നീ മദ്യം കഴിക്കരുത്‌. അത്‌ നിന്നെ പതുക്കെപ്പതുക്കെ മരണത്തിലേക്ക്‌ അടുപ്പിക്കും"
മത്തായി: "ആയിക്കോട്ടെ അച്ഛോ, പതുക്കെപ്പതുക്കെ മതി, ആർക്കാ ഇപ്പോ ഇത്ര ധൃതി..?"

അനിത / ANITHA said...

nannaayittundu.

Prasanth - പ്രശാന്ത്‌ said...

Staying smoke free will give you a whole lot more of everything — more energy, better performance, better looks, more money in your pocket, and, in the long run, more life to live!
so why to smoke?

ശ്രീ said...

അപ്പഴേയ്... എങ്ങനാ കാര്യങ്ങള്‍?

ഇനി എഴുതി തുടങ്ങുകയല്ലേ? കുത്തിനു പിടിച്ച് എഴുതിയ്ക്കാന്‍ ബൂലോകത്ത് നിന്ന് ക്വട്ടേഷന് ആളെ വിടണോ?

JITHU'S said...

NICE...NONE CAN MAKE A BETTER SLAP TO SMOKING......

സന്ദീപ് കളപ്പുരയ്ക്കല്‍ said...

ഞാനും ഒരു പുക വണ്ടിയാ, എങ്ങിനെ ആയി എന്ന് ചോദിച്ചാല്‍, ഇങ്ങനെ :-
http://ozhivukalam.blogspot.com/search?updated-max=2010-02-14T09%3A30%3A00%2B04%3A00&max-results=1