Tuesday, November 13, 2007

ഫ്ലാഗ് ചെയ്ത ബ്ലോഗ്...!

പതിവിലും നേരത്തേ എണീറ്റ് കുളിച്ച്, സ്വന്തം മോന്തയ്ക്ക് തന്നെ കമന്റിടുന്ന തിരക്കിലായിരുന്നു അവന്‍. മുന്നിലേയ്ക്ക് കിടക്കുന്ന മുടി വളച്ച് പിരിച്ച് ഒരു പരുവത്തിലാക്കീട്ടും... ഒരു ശരിയാകായ്മ... എങ്ങനെ സെറ്റ് ചെയ്തിട്ടും മനസ്സിന് തൃപ്തിയാകാത്ത ടെമ്പ്ലേറ്റ് പോലെ... സുന്ദരാണെങ്കിലും ഒരു പോരായ്മ.... എങ്ങനെ ശരിയാകും ഇന്ന് ഒരു പുതിയ ബ്ലോഗറെ കാണാന്‍ പോകല്ലേ... ഒരു പുതിയ പോസ്റ്റിന്റെ തുടക്കം... എന്നു വച്ചാ പെണ്ണുകാണാന്‍ പോകാന്നര്‍ത്ഥം.

ഇവന്‍ ഉല്ലല്ലേഷ്. ഒരു ചെറുകിട ബ്ലോഗര്‍... ബോറടിമാറ്റാന്‍ ബുക്കില്ലാതെ ബുദ്ധിമുട്ടില്ലാതെ ബൂലോകത്തേയ്ക്കെത്തി ല്ലേശ് എന്ന പേരിലെഴുതുന്നു, കമന്റുന്നു.

“ജോലികിട്ടി എന്നാല്‍ ഒരു പെണ്ണിനേകൂടി കിട്ടിയിരുന്നേല്‍ എന്ന് വെറുതേ ഒരു കമന്റിട്ടതാ...“ അമ്മ അതേറ്റു പിടിച്ചു...

പെങ്ങളും പറഞ്ഞു “കൊള്ളാം... മനോഹരം...“

അച്ഛന്‍ ഒരു സ്മൈലി ഇട്ട് മാറിനിന്നു...

അങ്ങനെ അത് മാലോകരറിഞ്ഞു... അതിന്റെ പരിണിതഫലമാണ് ഈ പെണ്ണുകാണന്‍. ആരോ പറഞ്ഞ ഒരു ലിങ്കില്‍ ക്ലിക്കി അന്വേഷണം നടത്തി... ഇനി ചെന്ന് ആ പോസ്റ്റ് എങ്ങനെയുണ്ടെന്നറിയണം... എന്നിട്ട് കമന്റാം... ഫേവറേറ്റ്സിലേയ്ക്ക് ആഡ് ചെയ്യണോന്നും ആലോചിക്കാം.... മറ്റുള്ളവരുടെ കമന്റ് കണ്ടിട്ട് കൊള്ളാം എന്ന് തോന്നുന്നു. എന്തായാലും ആ ബ്ലോഗ് വരെ ഒന്നു പോയി നോക്കാം.

ഒരുക്കിയിട്ടും ഒരുക്കിയിട്ടും ഒരുങ്ങാത്ത അല്ലെങ്കില്‍ ഒരുങ്ങിയതായി തോന്നാത്ത തന്റെ മുഖവും വസ്ത്രങ്ങളുമായുള്ള മല്‍പ്പിടുത്തത്തിനിടയില്‍ അവനോട് അമ്മ പറഞ്ഞു...

“മതീടാ ഒരുങ്ങീത്... പെണ്ണുകെട്ടാനല്ലല്ലോ... കാണാനല്ലേ പോകുന്നത്...?“

“ഓഹ്..അപ്പൊ കെട്ടാനല്ലേ വെറുതേ കാണുക മാത്രമാണോ ഉദ്ദേശം... “ബൂലോകം സ്റ്റൈലില്‍ ഒരു കുസൃതി കമന്റ്...

“അമ്മയ്ക്കറിയാഞ്ഞിട്ടാ... ഒരു പോസ്റ്റിടുമ്പോള്‍ അതിനു മുന്‍പ് ഒന്ന് വായിച്ച് നോക്കണത് നല്ലതാ... അത് രണ്ട്മൂന്ന് പ്രാവശ്യായാലും നല്ലതാ... ചില തെറ്റുകള്‍ തിരുത്താം... പോരായ്മകള്‍ പരിഹരിക്കാം... അല്ലേല്‍ മറ്റുള്ളവര്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും.“

“നീ അവിടെ ചെന്ന് ഇമ്മാതിരിയൊന്നും പറയരുത്ട്ടോ....! ബ്ലോഗ് ഭാഷയൊക്കെ ഇവിടെ മതി...!“

“എല്ലാരും അറിയട്ടേ അമ്മേ ഞാനൊരു ബ്ലോഗറാണെന്ന്...!“

“ബ്ലോഗറാണേന്നറിഞ്ഞോട്ടേ ബോറനാണെന്ന് പറയാഞ്ഞാ മതി...!“

അമ്മയെ ഒന്നെത്തിനോക്കി ഒരു സ്മൈലി പോലും കൊടുക്കാതെ അവന്‍ വീണ്ടും തലയില്‍ പണിതുകൊണ്ടിരുന്നു.

അല്‍പ്പനേരത്തിനു ശേഷം അവര്‍ക്ക് പോകാനുള്ള വാഹനം എത്തി... ഉദ്ദിഷ്ട ബ്ലോഗിലെ പോസ്റ്റുമായെത്തുന്ന ബ്ലോഗ് റോള്‍ പോ‍ലെ ശശിയേട്ടന്‍ വഹ വാഹനം ...എല്ലാവരും വാഹനത്തിലേക്ക്... അവന്റച്ഛന്‍ ശശിയേട്ടന് ലിങ്ക് പറഞ്ഞുകൊടുത്തു.... അങ്ങനെ അവരേയും വഹിച്ച് കൊണ്ട് ശശിയേട്ടന്റെ വാഹനം പറഞ്ഞ് കൊടുത്ത ലിങ്കിലൂടെ ആ ബ്ലീടിനെ ലക്ഷ്യമാക്കി പാഞ്ഞു...

വാ‍ഹനം പടിയ്ക്കലെത്തിയതും ഗേറ്റ് തുറന്ന് സ്വാഗതമോതാന്‍ ആ വീട്ടിലെ കാരണവര്‍ വന്നു അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ സീനിയര്‍ ബ്ലോഗറെത്തി. കാറില്‍ നിന്നിറങ്ങി അവന്‍ ചുറ്റുപാടുമൊന്ന് നോക്കി... മൊത്തത്തിലുള്ള സെറ്റപ്പ് കുഴപ്പമില്ല...

“ബ്ലോഗ് കാണാന്‍ ഒരു ചന്തമൊക്കെ ഉണ്ട്....! അല്ലേ അമ്മേ...?“

“ബ്ലോഗോ..?“

“അല്ല വീടും പരിസരേ...!“

“മിണ്ടാണ്ട് നില്‍ക്കടാ....അവര് കേള്‍ക്കും...“

പെണ്ണുകാണല്‍ ചടങ്ങിന്റെ ആദ്യപടിയായ പരിചയപ്പെടല്‍ ആരംഭിച്ചു...!

“ഇതാണ് കുട്ടീടെ അമ്മ...“

അവന്‍ ഒരു സ്മൈലി ഇട്ടു.

“ഇത് ചേച്ചി....“

“ഓ.. ആദ്യ പോസ്റ്റ്... കൊള്ളാം... “

“ഇവന്‍ അനിയന്‍....“

“അവസാന പോസ്റ്റ്... ഇവന്‍ അനോണിയായി കമന്റും...!“

“ഞങ്ങള്‍ക്കൊരാണും ഒരു പെണ്ണും... മോള്‍ടെ കല്യാണം കഴിഞ്ഞു... അവന്‍ ഗള്‍ഫിലാ...“ അവന്റച്ഛന്റെ കമന്റ്...!

“ഒരു പ്രവാസി ബ്ലോഗര്‍...“ അവ്ന്റെ ആത്മഗതം.

“മോനെന്താ ചെയ്യണേ... ?“

“ഞാന്‍ സോഫ്ട്‌വെയര്‍ എഞ്ചിനീയറാ... ബ്ലോഗിങ്ങാണ് മെയിന്‍ പണി.“

“അതെന്താ ഈ ബ്ലോഗിങ്ങ്..?“

“അതൊരു കൂട്ടായമയാ... ഒരു ബൂലോകം...കുറേ സുഹൃത്തുക്കള്‍... അത്രന്നെ...!“

“ഓഹ്...സുഹൃത് സംഗമം...അല്ലേ....?“

“എന്നും പറയാം...“

“എന്നാ കുട്ടിയേ വിളിക്കാം...!“

അവനൊന്ന് ശരിയ്ക്കിരുന്നു...“ പുതിയ ബ്ലോഗര്‍ എങ്ങെനെയുണ്ടാവോ... ?“

പെണ്‍കുട്ടി കൈയ്യില്‍ ചായയുമായി മന്ദം മന്ദം നടന്നു വരുന്നു... അവനൊന്നു നോക്കി.... രണ്ടാമതും നോക്കി.... മൂന്നാമത് നോക്കാന്‍ അവനവിടുന്ന് കണ്ണെടുത്തില്ല.... പ്രൊഫൈല് മൊത്തത്തില്‍ കൊള്ളാം... ഇനി പോസ്റ്റിന്റെ ഉള്ളടക്കത്തിലാണ് കാര്യം... ഊം മനസ്സിലാക്കാം... ഒറ്റയ്ക്ക് ചാറ്റാന്‍ അവസരം കിട്ടുമല്ലോ...?

പെണ്‍കുട്ടി ചായ അവന് നീട്ടി... അതില്‍ നിന്നും ഒരു ഗ്ലാസെടുത്തിട്ട് പറഞ്ഞു...
“കൊള്ളാം തേങ്ങ ഞാനുടയ്ക്കുന്നു.“

എല്ലാരും ഒന്ന് ഞെട്ടി... എന്താ ഈ സംഭവം...?

“ഓ...സോറി.... ഞങ്ങള്‍ ബൂലോകര്‍ പോസ്റ്റ് ആദ്യം വായിക്കുന്നവര്‍ തേങ്ങ ഉടയ്ക്കുന്ന ഒരു ശീലമുണ്ടേ... അതാ...!“

പെണ്‍കുട്ടി അവനെ നോക്കി ഒരു സ്മൈലി ഇട്ടു.

ആഹാ ... നല്ലസ്സല് ഒരു സ്മൈലി.... പുതിയതായതോണ്ടാവും കമന്റാഞ്ഞെ...

വീട്ടുകാര്‍ വ്യൂ മൈ കം‌പ്ലീറ്റ് പ്രൊഫൈലില്‍ ക്ലിക്കിയ പോലെ എല്ലാ ഉത്തരങ്ങളും തേടിത്തുടങ്ങി.

“എന്താ പേര്...?“

“സുജ.“

“ഞങ്ങള്‍ മുത്തെന്ന് വിളിക്കും... “കുട്ടിയുടെ അമ്മ വക ഒരു കമന്റ്.

“ഞങ്ങളെന്താ വിളിക്കാന്ന് പറയാറായില്ല... “പയ്യന്റെ അമ്മ വക ആത്മഗതം.

“എന്ത് വരെ പഠിച്ചു...?“

“എം.ബി. എ.“

“ഹൊ... ആദ്യ കമന്റ്... മനോഹരം...! ഇവളേ മിക്കവാറും ഫേവറേറ്റ്സിലേക്ക് ആഡ് ചെയ്യേണ്ടി വരും...!“

പിന്നെ അവിടെ എന്തൊക്കെയോ പറഞ്ഞു.... പക്ഷേ അവനൊന്നും കേട്ടില്ല...

മനോഹരമായ ഒരു പോസ്റ്റ് വാ‍യിച്ച് എന്ത് കമന്റണം എന്നറിയാതെ നില്‍ക്കുന്നവനെ പോലെ അവന്‍ ഇരുന്നു.

“എന്നാല്‍ അവര്‍ക്കെന്തെങ്കിലും സംസാരിക്കണന്നു വച്ചാല്‍ ആയിക്കോട്ടേലേ... നമുക്കങ്ങട്ട് മാറാം...“

“അതേ... ടാ എന്താന്നു വച്ചാല്‍ ചോദിച്ച് മനസ്സിലാക്കിക്കോണം... അല്ലാതെ വീട്ടി ചെന്നിട്ട് അതുണ്ടോ ഇതുണ്ടോന്നൊക്കെ ചോദിക്കരുത് “ ചേച്ചീടേ കമന്റ് വിത്ത് സ്മൈലി.

“നീ പോടി... നിന്റെ ഓഫിന് മാപ്പില്ല...” അവന്‍ മനസ്സില്‍ പറഞ്ഞു.

“ഇരിക്കൂ...“

കേട്ടപാടെ അവളിരുന്നു. അവന്‍ വീണ്ടും പ്രൊഫൈലൊന്ന് ഓടിച്ച് നോക്കി.

“തലക്കെട്ടെനിക്ക് ഇഷ്‌ടപ്പെട്ടു....“

പെണ്‍കുട്ടി ഒന്ന് അന്ധാളിച്ച് തലയില്‍ തൊട്ടു.

“ഹ ഹ ഹ ..... അതല്ല ... കുട്ടീടെ പേരെ... സുന്ദരമായ ബ്ലോഗ് ടൈറ്റില്‍ പോലെ മനോഹരം.“

അവളവനെ ഒന്ന് നോക്കി... “ഈശ്വരാ പണിയാകുമോ...?“

“എന്തായാലും എല്ലാരും ചോദിക്കണപോലെ...
‘എന്താ സുജേടെ പേര്? , ബി.കോമിന് ഏതായിരുന്നു സബ്ജക്റ്റ്...?‘ എന്നൊന്നും ചോദിച്ചില്ലല്ലോ... ഭാഗ്യം.“ അവള്‍ മനസ്സില്‍ പറഞ്ഞു.

“എങ്ങനാ ബ്ലോഗാന്‍ താത്പര്യമുണ്ടോ...?“

അവളൊന്നുകൂടി അവനെ നോക്കി... നെറ്റിയെല്ലാം ചുളിച്ച്...

“ഐ മീന്‍ ... ബ്ലോഗെഴുതാന്‍...!“

“ഹൊ... അത്രേ ഉള്ളൂ... ഞാന്‍ വിചാരിച്ചു എന്താ ഇങ്ങനെ ചോദിക്കണേന്ന്... ഇല്ല... ഇപ്പൊ ഓര്‍ക്കൂട്ടണുണ്ട്...അതന്നെ ധാരാളം..”

“ഓഹ്... അപ്പൊ ഫ്രണ്ട്സ് ഒരു പാടു കാണുമല്ലോ... എന്നും കമന്റാറുണ്ടോ... ആ....ഐ മീന്‍ സ്ക്രാപ് “

“ഉവ്വ്...”

അവന്‍ ഇട്ടിരുന്ന സ്മൈലി ഡിലീറ്റി.

“അപ്പൊ ബ്ലോഗൊന്ന് ട്രൈ ചെയ്തൂടേ....?”

“എനിക്കത് എന്താന്നന്നെ അറിയില്ല”

“എല്ലാരും ഇതൊക്കെത്തന്നാ പറയുന്നേ...അതൊക്കെ അവിടെ വരുമ്പോള്‍ ശരിയാകും “

“ഇല്ല...താത്പര്യം ഇല്ല”

“അല്ല എന്നാലും ഒന്ന് ട്രൈ ചെയ്യുന്നതില്‍ തെറ്റില്ല.”

“അല്ല, ഭായ് വന്നിരിക്കണത് പെണ്ണ് കാണാനോ അതോ ബ്ലോഗറിന്റെ സെയില്‍‌സ് റെപ്പ് ആയിട്ടോ “ പെട്ടന്ന് ജനലിനരികില്‍ നിന്നും ഒരു ശബ്ദം.

“അതാരാ... ഒരു അനോനിമസ് കമന്റ്... ഐ.പി. വച്ച് നോക്കിയിട്ട് അനിയനാന്ന് തോന്നുന്നു.“

ഉത്തരത്തിന് പകരം അവളൊരു നാലഞ്ച് സ്മൈലി ഒന്നിച്ചിട്ടു.

“അവന്‍ തന്നെ... അവനെ കണ്ടാലറിയാം... അനോനിയായി കമന്റ്റുമെന്ന്....! വൃത്തികെട്ടവന്‍ ഇവിടെ നില്‍പ്പുണ്ടായിരുന്നോ...എന്നാലും നാലഞ്ച് സ്മൈലി കിട്ടീലോ... ഇനി സ്ഥിരം വിസിറ്ററാകും... “ നായകന്‍ മനസ്സില്‍ പറഞ്ഞു.

“എന്താ ഇങ്ങനെ ഒരു പേര് ഉല്ലല്ലേഷ്...?”

“ഓഹ് അപ്പൊ എന്റെ പേരെല്ലാം അറിയമല്ലേ...? അത് എന്റെ അമ്മാവന്റെ ഒരു തമാശ...തലക്കെട്ട് പ്രതിഷ്ഠിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചത് അദ്ദേഹമായിരുന്നു. അല്‍പ്പം വിക്ക് ഉണ്ടദ്ദേഹത്തിന് ഉല്ലേഷ് എന്ന് പേരിട്ടതാ... ഉല്ലേഷ് എന്ന് പറയുന്നതിനിടയില്‍ ഒന്ന് വിക്കി...ഉല്ലേഷിനിടയി ഒരു ല കൂടി വീണു.... ഉ..ല്ല്..ല്ലേഷ് എന്നായി...കൂട്ടത്തിലാരോ വിളീച്ച് പറഞ്ഞൂ അനോണിയായി...കുട്ടീടെ പേര് ഉലല്ലേഷ്...!
എന്ത് ചെയ്യാന്‍... അങ്ങനെയായി...!”

അല്‍പ്പനേരത്തെ മൌനത്തിനു ശേഷം അവന്‍ പറഞ്ഞു..

“എന്തായാലും എനിക്കീ ബ്ലോഗ് ഇഷ്‌ടമായി... ഞാന്‍ പോയിട്ട് എന്റെ ഗ്രൂപ്പിലുള്ളവര്‍ക്കൊക്കെ ലിങ്ക് കൊടുക്കാം.. അവരും വന്ന് ബ്ലോഗ് കാണട്ടേ... പിന്നെ സീനിയര്‍ ബ്ലോഗേഴ്സിനു വിടാം... എന്ത് പറയുന്നു.”

അവള്‍ ഒന്നും മിണ്ടിയില്ല ... പകരം വീണ്ടും സ്മൈലി ഇട്ടു.

“എപ്പൊഴും സ്മൈലി ഇടാതെ എന്തെങ്കിലും കമന്റൂ കുട്ടീ...“

“അവരെല്ലാം കൂടി തീരുമാനിക്കും” അവള്‍ നമ്രശിരസ്ക്കയായി കമന്റി.

“അപ്പൊ ശരി... മനോഹരമായിരിക്കുന്നു... ഒരു പുതിയ പോസ്റ്റുമായി വീണ്ടും കാണാം എന്നാശംസിക്കുന്നു. ”

അവള്‍ തലയാട്ടി.

അവരോടെല്ലാം യാത്രപറഞ്ഞ് അവിടുത്തെ ലിങ്കും കോപ്പി ചെയ്ത് അവന്‍ യാത്രയായി.... തന്റെ ഫേവറേറ്റ്സിലേക്ക് ആഡ് ചെയ്യാന്‍.

അവന്റെ ബ്ലോഗ് ഗ്രൂപ്പിലുള്ളവര്‍ ( ബന്ധുമിത്രാദികള്‍) അങ്ങോട്ടും ഇങ്ങോട്ടും പോക്കു വരവ് കഴിഞ്ഞു...എല്ലാര്‍ക്കും താത്പര്യമെന്ന് അവരുടെ കമന്റുകളില്‍ നിന്നും മനസ്സിലായി. അങ്ങനെ ഒരു പുതിയ ബ്ലോഗെന്ന അവ്ന്റെ സ്വപ്നം പൂവണിയാന്‍ പോകുന്നു.

പിറ്റേന്ന് ചാറ്റില്‍ വന്ന ബ്ലോഗ് സുഹൃത്തുക്കളോട് അവന്‍ ഈ വിവരം പറഞ്ഞു,
“ഉടനെ എന്റെ ബ്ലിവാഹം ഉണ്ടാകും...എല്ലാം ഏതാണ്ട് ഉറച്ച മട്ടാ... ഇനി എപ്പൊഴാ പോസറ്റ്ണ്ടേന്നു തിരുമാനിച്ചാ മതി. അപ്പൊ ഉടനെ ഒരു ബ്ലോഗ് കൂടി ഉണ്ടാകും...“

പിന്നിട് കുറച്ച് കാലത്തേയ്ക്ക് അവന്‍ അപ്രത്യക്ഷനായി...കുറച്ച് കാലം കഴിഞ്ഞ് ചാറ്റിങ്ങിനെത്തിയ ബൂലോക സുഹൃത്ത് ചോദിച്ചു

“അല്ല ല്ലേനി, കുറച്ച് കാലായീലോ കണ്ടിട്ട്..എന്ത് പറ്റി... എന്തായി ബ്ലിവാഹം...?”

“അത് വേണ്ടാന്നു വച്ചൂ മാഷേ... :( “

“അതെന്തേ...ഏതാണ്ട് ഉറപ്പിച്ചു എന്ന് പറഞ്ഞിട്ട്”

“ആ... ആ കുട്ടി ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ടായിരുന്നു... അവള്‍ മുന്‍പേ ഒരു പോസ്റ്റിട്ടതാ... അതില്‍ സ്ഥിരമായി ഒരുത്തന്‍ കമന്റാറും ഉണ്ടായിരുന്നു... പക്ഷേ കമന്റ് മോഡറേഷന്‍ ഉണ്ടായിരുന്നോണ്ട് അത് ആരും കണ്ടില്ല.”

“ഇതറിയാതെയാണ്... ഞാന്‍ ചെന്ന് ആദ്യ കമന്റെന്ന് പറഞ്ഞ് തേങ്ങയടിച്ചത്... അതവര്‍ക്ക് അത്ര സുഖിച്ചില്ല... “

“അവള്‍ അവന് ലിങ്ക് കൊടുത്തിരുന്നു ... അതു വഴി വന്ന് അവന്‍ അനോനിമസ് ആയി കുറേ തെറിയും വിളിച്ച് എന്റെ ബ്ലോഗ് ഫ്ലാഗും ചെയ്ത്... അവളേം കൊണ്ട് പോയി ഒരു ഗ്രൂപ്പ് ബ്ലോഗ് തുടങ്ങി.”

“എന്ത് പറയാനാ മാഷേ.... ഫ്ലാഗ് ചെയ്ത ബ്ലോഗുമായി ഞാനും ബ്ലോഗു നിറയെ പോസ്റ്റുമായി അവരും...!“

78 comments:

സഹയാത്രികന്‍ said...

ഫ്ലാഗ് ചെയ്ത ബ്ലോഗുമായി ഞാനും ബ്ലോഗു നിറയെ പോസ്റ്റുമായി അവരും...!“
:)

ദിലീപ് വിശ്വനാഥ് said...

ഹഹഹഹ. അത് കലക്കി. ഒരു തലക്കെട്ട് ഉണ്ടാക്കാനുള്ള ചാന്‍സ് നഷ്ടപെട്ടു. എന്ത് ചെയ്യാനാ, ഇനി വേറെ എവിടെയെങ്കിലും തേങ്ങാ അടിക്കുന്നതിനെകുറിച്ചു ചിന്തിചൂടെ?
വായിച്ചു ചിരിച്ചു. ബ്ലോഗറായതേ ഉള്ളു, ബോറനായില്ല.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കലക്കി മാഷേ.ഇനിയെന്നാ അടുത്ത ബ്ലോഗിനെ കാണാന്‍ പോകുന്നെ?

മയൂര said...

ഇതു കലക്കിട്ടോ...ഫ്ലാഗിങ്ങ് തുടരാനാണോ ഭാവം;)

Unknown said...

ബ്ലോഗനാണെന്നറിഞ്ഞോട്ടെ ബോറനാണെന്നു പറയാതിരുന്നാല്‍ മതി
അങ്ങിനെയാരും പറയില്ല :)

അപ്പു ആദ്യാക്ഷരി said...

“ഞാന്‍ സോഫ്ട്‌വെയര്‍ എഞ്ചിനീയറാ... ബ്ലോഗിങ്ങാണ് മെയിന്‍ പണി.“

സുനിലല്ലേ..... അലക്കുവാണ് അല്ലേ.. നടക്കട്ടെ .. നടക്കട്ടെ.

ശ്രീ said...

“ബ്ലോഗറാണേന്നറിഞ്ഞോട്ടേ ബോറനാണെന്ന് പറയാഞ്ഞാ മതി...!”

അതു കലക്കി.

ബ്ലോഗു കാ‍ണാന്‍‌ പോകുമ്പോ എന്നെക്കൂടി കൂട്ടണംന്ന് പല തവണ പറഞ്ഞിട്ടുള്ളതല്ലേ? കേട്ടില്ല. ഇനീപ്പോ അനുഭവിച്ചോ.... ഹല്ല പിന്നെ....
;)

മൂര്‍ത്തി said...

ബ്ലൊന്നായിട്ടുണ്ട്..ബ്ലൊന്ദി..ഒറ്റ ഇരുപ്പിനു ബ്ലോയിച്ചു.
“അവന്റെ ബ്ലോഗ് ഗ്രൂപ്പിലുള്ളവര്‍(ബന്ധുമിത്രാദികള്‍)“

ബ്രാക്കറ്റില്ലേലും ബ്ലൊഴപ്പമില്ലായിരുന്നു...

വല്യമ്മായി said...

:)

ക്രിസ്‌വിന്‍ said...

രസകരം.ഓഫീസില്‍ നിന്ന്
ശരിക്കൊന്ന്(ഉറക്കെ)
ചിരിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന വിഷമം
കലക്കി.

rajesh said...

കൊള്ളാം .നല്ല സ്റ്റയില്‍.

കുഞ്ഞന്‍ said...

ക്ഷമ കാണിക്കൂ സഹയാത്രികാ...

അവള്‍, ബ്ലോഗി വരും.. ബ്ലോഗ് നിര്‍ത്തുവാന്‍ പോകുന്നുവെന്ന് പറഞ്ഞു പോസ്റ്റിടും അവള്‍, അപ്പോള്‍ കമന്റായി എന്തിനാ ബ്ലോഗ് നിര്‍ത്തുന്നെതെന്ന് ചോദിച്ചാല്‍ അവള്‍ പറയും കമന്റിട്ട് കമന്റിട്ട് അവനെന്നെ കമന്റിയെന്ന്....!

Sherlock said...

സഹയാത്രീ, അപാരം.....ആ തേങ്ങയടീക്കല് വായിച്ച് ചിരിച്ചു പോയി....:) :) :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ശ്രീയോട് ചോദിച്ചാല്‍ പോരായിരുന്നോ അവന്‍ കേറാത്ത ബ്ലോഗുണ്ടോ? ഏതായാലും പുതിയ ഒരു ബ്ലോഗ് തുടങ്ങൂ.

(സംയുക്ത ബ്ലോഗില്‍ എത്ര പോസ്റ്റായി?)

മറ്റൊരാള്‍ | GG said...

“ഞാന്‍ സോഫ്ട്‌വെയര്‍ എഞ്ചിനീയറാ... ബ്ലോഗിങ്ങാണ് മെയിന്‍ പണി.“

സത്യങ്ങളിങ്ങനെ വിളിച്ച് കൂവാതെ, മാഷേ

മനോഹരമായ ഈ പോസ്റ്റ് വാ‍യിച്ച് എന്ത് കമന്റണം എന്നറിയാതെ ഞാന്‍ ഇവിടെ.

ബാജി ഓടംവേലി said...

സഹയാത്രികാ,
കലക്കീട്ടുണ്ട്.

ഹരിശ്രീ said...

Sahayathrika,

Super... Valare rasakaram. Sarikkum Aaswadichu vayichu...

Postinu special thanks.

Harisree

Murali K Menon said...

ഉല്ല....ല്ലേഷ് കലക്കി ട്ടാ....ബ്ലോഗിങ്ങിന്റെ ഓരോ ഗുണങ്ങളേ,,,അല്ല പ്രശ്നങ്ങളേ... ഇനി തേങ്ങ ഉടക്കുമ്പോള്‍ ചോദിച്ചട്ട് ഉടച്ചാല്‍ മതി ട്ടാ... വെറുതെ പാഴാവില്ലല്ലോ... :))))

krish | കൃഷ് said...

ഹാ.ഹാ. അങ്ങനെ തലക്കെട്ട് പണിയുന്നവന്റെ തലക്കിട്ടുതന്നെ അനോണി പണിതിട്ടുപോയി.
”അനോണിയായി വന്നവന്‍ ബ്ലോഗിണിയേയും കൊണ്ടുപോയി”
കലക്കിട്ടുണ്ട്.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

സൂപ്പര്‍ ഡയലോഗുകളിഷ്ടാ! ഇഷ്ടപ്പെട്ടു

Unknown said...

കള്ളു് തന്റെ മദം കാട്ടും, കഞ്ചാവഞ്ചു് നിറം കാട്ടും, കറുപ്പു് തന്റെ ബലം കാട്ടും. അപ്പൊ പിന്നെ ബ്ലോഗ്‌ തന്റെ ഫ്ലാഗെങ്കിലും കാട്ടാതിരുന്നാല്‍? പുതിയൊരു ബ്ലല ബ്ലീശൂ ബ്ലാഷേ ബ്ലുല്ലല്ലേഷേ!

സഹയാത്രികാ, ഉഗ്രന്‍!

അലിഫ് /alif said...

"എങ്ങനെ സെറ്റ് ചെയ്തിട്ടും മനസ്സിന് തൃപ്തിയാകാത്ത ടെമ്പ്ലേറ്റ് പോലെ... " ബ്ലോഗുപമ കലക്കി;പോസ്റ്റും നന്നായിരിക്കുന്നു. ബ്ലോഗാംശംസകള്‍..!

Meenakshi said...

സഹയാത്രികാ, ബ്ളോഗി ബ്ളോഗി നന്നായി ചിരിപ്പിച്ച്തിന്‌ നന്ദി. ഉഗ്രന്‍ ആശയങ്ങള്‍, നല്ല ഭാവനയും.

സാജന്‍| SAJAN said...

സഹയാത്രികാ, ദിപ്പൊ നന്നായി കേട്ടോ
ഒരു ചിരിക്കുള്ള വഹയുണ്ടാര്‍ന്നു ഈ പോസ്റ്റിന്:)

ചന്ദ്രകാന്തം said...

"ബ്ലോഗിങ്ങ്‌ എഞ്ചിനീയര്‍" ആണെന്നു പറയാഞ്ഞതു ഭാഗ്യം !!!
ആശയവും വിവരണവും അടിപൊളി ..!!!

പൈങ്ങോടന്‍ said...

ബ്ലാനസ ബ്ലൈനേ ബ്ലരൂ....ബ്ലധുരം ബ്ല്ലുള്ളി ബ്ലരൂ.. ഹി ഹി ഹി

“അതാരാ... ഒരു അനോനിമസ് കമന്റ്... ഐ.പി. വച്ച് നോക്കിയിട്ട് അനിയനാന്ന് തോന്നുന്നു.“..ഗലക്കി...
“അവനെ കണ്ടാലറിയാം... അനോനിയായി കമന്റ്റുമെന്ന്....! വൃത്തികെട്ടവന്‍ ഇവിടെ നില്‍പ്പുണ്ടായിരുന്നോ...“ ഗല ഗലക്കി


ഉഷാറെന്നു പറഞ്ഞാല്‍ പോരാ..ഉഷ ഉഷാര്‍!!!

പ്രയാസി said...

ടേയ്..നീയെന്റെ പണി കളയൂടെ..!
ഒറ്റക്കു കമ്പ്യൂട്ടറും നോക്കി ചിരിക്കണ കണ്ടപ്പം ബോസു ചോദിച്ചു യെന്തോന്നെടെ ഇരുന്നു ചിരിക്കണതെന്നു!? അല്ല സാറെ നമ്മള അപ്പി ഒരു പോസ്റ്റിട്ടു..ഇവന്റെ കാര്യം..ഹ്..ഹ..ഹ ഞാന്‍ വീണ്ടും ചിരിച്ചു! സാറെഴുന്നേറ്റു അടുത്തു വന്നു എന്തോന്നെടെ..!? എന്റൂടി കൂടി പറ..ഞാനും ചിരിക്കട്ട്..!
ബ്ലോഗെന്നു പറഞ്ഞാ ബോണ്ടേന്നു കരുതണ റഷ്യക്കാരനോട് ഞാനെന്തു പറഞ്ഞു കൊടുക്കാനെടെ..:)
കൂടപ്പിറപ്പേ..ഒന്നൊന്നര അലക്കലക്കിയെടാ...:)

ശ്രീഹരി::Sreehari said...

സഹയാത്രികാ.. ശരിക്കും ഇഷ്ടമായി... ഞാന്‍ ഓഫീസില്‍ ഇരുന്ന് കുറേ ചിരിച്ചു. :)

സ്നേഹതീരം said...

സഹയാത്രികനു നന്ദി.
ബ്ലോഗ്‌ വായിച്ച്‌ ഞാനൊരുപാട്‌ ചിരിച്ചു.
മനസ്സു തുറന്നു ചിരിച്ചാല്‍
ആയുസ്സു കൂടുമെന്നാണു ശാസ്ത്രം !

chithrakaran ചിത്രകാരന്‍ said...

പ്രിയ സഹയാത്രികാ,
തങ്കള്‍ ചിരിച്ചു മണ്ണുകപ്പിക്കുന്ന എല്ലാ ആയുധങ്ങളും വച്ച് നര്‍മ്മ കഥ രചിക്കാന്‍ മിടുക്കനാണെന്നു മനസ്സിലായി.
വളരെ രസിച്ചു വായിച്ചു. നന്ദി.

ബിന്ദു said...

കൊള്ളാം. :)

Sethunath UN said...

സഹയാത്രികാ,
ന‌ല്ല പ്രസക്തിയുള്ള ന‌ര്‍മ്മ‌ം മാഷേ. :)
ആരും ഇതുവരെ തേങ്ങയടിയ്ക്കാത്ത ഒരു നവബ്ലോഗറെ പിടിയ്ക്കുക. :D

ഫസല്‍ ബിനാലി.. said...

കലക്കി.

ശെഫി said...

സഹയാത്രികനേ തകര്‍ത്തല്ലോ

മറ്റാരും തേങ്ങയുടക്കാത്ത ഒരു ബ്ലൊഗ്ഗ്‌ ഫ്ലാഗ്‌ ചെയാനാവട്ടെ എന്നാശംസിക്കുന്നു'

സഹയാത്രികന്‍ said...

വാല്‍മീകി മാഷേ, പ്രിയാ, മയൂരാമ്മേ, ആഗ്നേയാ, അപ്പ്വേട്ടാ, ശ്രീ, മൂര്‍ത്തി സാറേ, വല്യമ്മായി, ക്രിസ്‌വിന്‍, രാജേഷ്, കുഞ്ഞേട്ടാ, ജിഹേഷ് ജി, ചാത്താ, മേനോന്‍ ചേട്ടാ, ജിജി മാഷേ, ബാജിമാഷേ,ഹരിശ്രീ, മുരളിയേട്ടാ, കൃഷ് ജി, സണ്ണിക്കുട്ടാ, ബാബു ഭാ‍യ്, അലിഫ്, മീനാക്ഷി, സാജന്‍ ഭായ്, ചന്ദ്രകാന്തം ചേച്ചി, പൈങ്ങോടന്‍ മാഷേ,പ്രയാസി, ശ്രീഹരി, സ്നേഹതീരം, ചിത്രകാരാ, ബിന്ദു, നിഷ്ക്കളങ്കന്‍ മാഷേ , ഫസല്‍ ഭായ്, ശെഫി ഭായ്.... എല്ലാര്‍ക്കും ഇഷ്‌ടായിന്നറിഞ്ഞതില്‍ സന്തോഷം... എല്ലാര്‍ക്കും ബ്ലന്ദി.
:)

Typist | എഴുത്തുകാരി said...

പോട്ടേ, ഇനീം കിട്ടൂം ആരും തേങ്ങ ഉടക്കാത്ത ഒരു ബ്ലോഗറെ.‍

ധ്വനി | Dhwani said...

അച് ഛന്‍ കാണിയ്ക്കുന്ന ലിങ്ക് ഫോളോ ചെയ്യരുതുട്ടോ ഇനി!

ഈ കണ്ട അഗ്രഗേറ്ററുകളെല്ലാമുള്ളപ്പോള്‍ കുന്നോളം പോസ്റ്റുകളും ഉള്ളപ്പോ എന്താ സങ്കടപ്പെടാന്‍? ഫ്ളാഗു ചെയ്ത ബ്ളോഗാണെങ്കിലും പോസ്റ്റുകള്‍ കാണുകയും കമന്റുകയും ചെയ്യാലോ!!


ജിരിപ്പിച്ചു ....ജിരിപ്പിച്ചു!! ഞാന്‍ ജിരിച്ചൂ!

അപര്‍ണ്ണ said...

നടന്ന കഥന്ന്യാണോ ഇത്‌? നല്ല തമാശ, ഒരുപാടു ചിരിക്കുള്ള വക...

മഴത്തുള്ളി said...

കൊള്ളാം ചിരികാനുള്ള വകയുണ്ട് ഈ പോസ്റ്റില്‍ :)

ഏ.ആര്‍. നജീം said...

"മനോഹരമായ ഒരു പോസ്റ്റ് വാ‍യിച്ച് എന്ത് കമന്റണം എന്നറിയാതെ നില്‍ക്കുന്നവനെ പോലെ അവന്‍ ഇരുന്നു."


ഇതാ ഇപ്പോ എന്റെയും അവസ്ഥ...
എന്താ പറയ്യ്യാ അടിപൊളി

മെലോഡിയസ് said...

രാവിലെ തന്നെ എന്താടാ കിടന്ന് ചിരിക്കണത് എന്ന് മാതാശ്രീ ചോദിച്ചു. ഒരു കുരിപ്പിന്റെ ഒരു കിടിലം പോസ്റ്റ് വായിക്കായിരുന്നു എന്ന് പറഞ്ഞു.

സഹയാത്രികാ.. കിടിലം തന്നെ ട്ടാ..

G.MANU said...

“അവന്‍ തന്നെ... അവനെ കണ്ടാലറിയാം... അനോനിയായി കമന്റ്റുമെന്ന്....! വൃത്തികെട്ടവന്‍ ഇവിടെ നില്‍പ്പുണ്ടായിരുന്നോ...എന്നാലും നാലഞ്ച് സ്മൈലി കിട്ടീലോ... ഇനി സ്ഥിരം വിസിറ്ററാകും... “ നായകന്‍ മനസ്സില്‍ പറഞ്ഞു.


saha...chirichu marichu..kalkkan keeru

തെന്നാലിരാമന്‍‍ said...

ബ്ലഹയാത്രികന്‍ ബ്ലേട്ടാ, ബ്ലന്നായിട്ടുണ്ട്ട്ടോ :-) ബ്ലിഷ്ടപ്പെട്ടു...

ഇട്ടിമാളു അഗ്നിമിത്ര said...

രാവിലെ കയ്യില്‍ കിട്ടിയ ബ്ലോഗ് കൊള്ളാം.. ബോസ്സ് ചോദിക്കുന്നു വന്നതെ എന്താ കമ്പ്യൂട്ടറില്‍ നോക്കി ചിരിക്കുന്നെ എന്ന്‍.. ഇതെങ്ങാനും കാണിച്ചുകൊടുത്താല്‍ ഇതാണെന്റെ ജോലി എന്ന് അങ്ങേര്‍ കണ്ടു പിടിക്കില്ലെ.. എന്തു ചെയ്യാനാ...

കണ്ണൂരാന്‍ - KANNURAN said...

കുറെ നാള്‍ കൂടി മനസ്സുതുറന്നു ചിരിച്ചു.. തകര്‍ത്തിരിക്കുന്നു മാഷെ..

അനംഗാരി said...

അവസാനം വരെ രസിച്ചിരുന്ന് വായിച്ചു.

കുറുമാന്‍ said...

സഹയാത്രികാ ഒറ്റയിരുപ്പിന് രസിച്ച് വായിച്ചു

നന്നായിട്ടുണ്ട്.

നല്ല ഭാവന.

ഇനിയും ചന്നം പിന്നം സൃഷ്ടികള്‍ പോരട്ടെ.

ആശംസകള്‍

ചീര I Cheera said...

ഉം,ഉം... ഒക്കെ മനസ്സിലായി ട്ടൊ.. :)
വിവരണം കലക്കി സഹൂ..!

സുല്‍ |Sul said...

50 ആം കമെന്റ് മൈ വക :)

സഹയാത്രികോ ഇതടിച്ചു പൊളിച്ചിരിക്കുന്നു. സൂപ്പര്‍. കാണാന്‍ വൈകിയെങ്കിലും കാണാതിരുന്നില്ല. എന്നാലും ഫ്ലാഗ് ചെയ്യേന്ടായിരുന്നു. ല്ലേ ഷേ... :)
-സുല്‍

Halod said...

ishtayi .. ivide officil malayalam font illa, athatto manglishil commantunathu. eniku climax ariyan thalparyamundu. vendum evideyengilum oru blog undaakan sremichuvo ?

Rasheed Chalil said...

“എപ്പൊഴും സ്മൈലി ഇടാതെ എന്തെങ്കിലും കമന്റൂ കുട്ടീ...“

“അവരെല്ലാം കൂടി തീരുമാനിക്കും” അവള്‍ നമ്രശിരസ്ക്കയായി കമന്റി.

“അപ്പൊ ശരി... മനോഹരമായിരിക്കുന്നു... ഒരു പുതിയ പോസ്റ്റുമായി വീണ്ടും കാണാം എന്നാശംസിക്കുന്നു. ”


സഹാ... ഇത് ഒരു ഒന്നൊന്നര അലക്കാണല്ലോ... :)

shams said...

രസിച്ചു , സഹയാത്രികാ ,
ഭാവന കൊള്ളാം .

കൊച്ചുത്രേസ്യ said...

ഹി ഹി ഇതു കൊള്ളാം..

സഹാ ബ്ലോഗിംഗ്‌ തലയ്ക്കു പിടിച്ചു അല്ലേ??ഇപ്പഴെ ചികിത്സിച്ചാല്‍ ചിലപ്പോള്‍ മാറുമായിരിക്കും :-)

സഹയാത്രികന്‍ said...

എഴുത്തുകാരീ, ധ്വനി, അപര്‍ണ്ണാ ജി, മഴത്തുള്ളി മാഷേ, നജിംക്കാ, മെലോ, മനുവേട്ടാ,രാമാ, മാളൂ, കണ്ണൂരാന്‍ മാഷേ, അനംഗാരിമാഷേ, കുറുമാന്‍ ജി, പി.ആര്‍. ചേച്ചി, സുല്ലേട്ടാ, ഹരോള്‍ഡ്, ഇത്തിരിമാഷേ, ഷാംസ്ജി, ത്രേസ്യാകൊച്ചേ... സന്തോഷം സന്തോഷം....
ബ്ലന്ദി.. :)

മന്‍സുര്‍ said...

സഹാ.............

ഒരു കമന്‍റ്റിടാന്‍ വാക്കുകള്‍ കിട്ടാതെ ഓടിയലയുകയാണീ ബൂലോകത്തിലൂടെ ഞാന്‍
എത്ര മനോഹരമായൊരു കഥ. ബ്ലോഗ്ഗോ ബ്ലോഗല്യാണം
കമാന്‍റ്റുകളുടെ അമിത പ്രവാഹം ഈ പോസ്റ്റിന്റെ മാറ്റ്‌ കൂട്ടുന്നു.
രചനയുടെ വിജയമാണ്‌ ഈ കഥയുടെ വിജയം. ഒരിടത്ത്‌ പോലും കഥയുടെ ഗതിക്ക്‌ ഒരു മാറ്റവുമില്ലാതെ ഒഴുകിനീങ്ങുന്ന കഥ. ഏതൊരു വായനക്കാരനെയും പിടിച്ചിരുത്തുന്നു. കഥയിലുടനീളം ഹാസ്യത്തിന്റെ മേമ്പൊടികള്‍ വിരിച്ച ഒരു പുതിയ രചന രീതി ആവിഷ്‌കരിച്ചിരിക്കുന്നിവിടെ സഹ.
കൈയടികളുടെ മാലപടക്കത്തിന്‌ തിരികൊളുത്തുന്നു....ഇത്‌ ഇവിടെ അവസാനിക്കുന്നില്ല...തുടരും...

ബ്ലോഗ്ഗിലൂടെ പിറന്ന ബ്ലോഗ്ഗഥ.......ഒരു മനോഹരമായൊരു ബ്ലോഗ്‌ നാടകം അവതരിപ്പിക്കാന്‍ അനുയോജ്യമായ കഥ.

പറയാന്‍ വാക്കുകളേറെ.......തിരിച്ചു വരാം

നന്‍മകള്‍ നേരുന്നു

അലി said...

സഹയാത്രികാ....
വളരെ നന്നായി...
ആസ്വദിച്ചു വായിച്ചു...
അവസാ‍നം വരെ ഒഴുക്കോടെ കൊണ്ടുപോയി.

അഭിനന്ദനങ്ങള്‍...

സഹയാത്രികന്‍ said...

മന്‍സൂര്‍ ഭായ്...അലിമാഷേ .. സന്തോഷം നന്ദി
:)

Mr. K# said...

നീളം ഒരല്പം കൂടിപ്പോയി. എന്നാലും അവസാനം ചിരിപ്പിച്ചു.

സഹയാത്രികന്‍ said...

കുതിരവട്ടന്‍ മാഷേ... നീളം മനഃപ്പൂര്‍വ്വം കൂട്ടിയതല്ല... നന്ദി :)

ഗീത said...

ഹ ഹ ഹ ഹ
ഹ ഹ ഹ ഹ
ഹ ഹ ഹ ഹ.......
ചിരികൊണ്ട് എഴുതാന്‍ പറ്റുന്നില്ല......
ബ്ലോഗിങ് തലക്കുപിടിച്ച ഒരു യുബ്ലാവിന്റെ ഗതികേട്!

അടുത്ത ബ്ലോഗ് വിസിറ്റിലെങ്കിലും ബ്ലാഗ്യം തുണക്കട്ടേ......

ഗീത said...

ഇതിന്റെ കമന്റുകള്‍ വായിച്ചു പിന്നേയും ചിരിച്ചൂ...
പൈങ്ങോടന്റെ കമന്റ് വായിച്ചതിനു ശെഷം തീരെ കണ്ണു കാണാന്‍ വയ്യ..ച്ഇരിച്ചു ചിരിച്ചുകണ്ണുനിറഞ്

സിനോജ്‌ ചന്ദ്രന്‍ said...

സഹു, നിന്നെ ഞാന്‍ സമ്മതിച്ചു ഇസ്റ്റൊ!

സഹയാത്രികന്‍ said...

ഗീതേച്ച്യേ, സിനൂ... ബ്ലന്ദി
:)

ഗീത said...

അടുത്ത ബ്ലഥ ബ്ലരട്ടേ........
ഇതുപോലെ ചിരിക്കാന്‍.

ഹരിശ്രീ (ശ്യാം) said...

ഇപ്പോഴാണ് ഇതു വായിക്കാന്‍ പറ്റിയത് . കണ്ടില്ലേല്‍ നഷ്ടമായേനെ. സഹയാത്രികാ . നമിച്ചു.

Binoykumar said...

അനുഭവങ്ങളിലും സഹയാത്രികന്‍!!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹഹഹ..
കലക്കി മാഷെ
അതെ മാഷൊരുപ്രസ്താനങ്ങളുടെ ഉപക്ഞാതാവ് ആണോ..?
ഇനിയും തേങ്ങയടിക്കല്‍ വല്ലൊം ഉണ്ടേല്‍ അറിയിക്കണെ..
ആ വഴുയരികില്ലെങ്ങാനും വന്നു നില്‍ക്കാം.!!

സഹയാത്രികന്‍ said...

ഗിതേച്ച്യേ..അടുത്ത ബ്ലഥ ബ്ലരും.. :)

ശ്യാമണ്ണോ, കഥാകാരാ, കൂട്ടുകാരേ ... ബ്ലന്ദി :)

പരിത്രാണം said...

ഇതെങ്ങനെ സാധിക്കുന്നു സമ്മതിച്ചിരിക്കുന്നു മാഷേ...

കുറുമാന്‍ said...

കാണ്മാനില്ല

ഈ ബ്ലോഗെഴുതുന്ന സുനില്‍ എന്ന സഹയാത്രികനെ കാണ്മാനില്ല.

മൂന്നടി വീതിയും, ആറടിക്ക് കുറച്ചിഞ്ചുകള്‍ മാത്രം നീളവുമുള്ള ഇയാളുടെ മുടിയും കണ്ണുകളും കറുപ്പും, ഉള്ളം കാലും, ഉള്ളംകൈകളും വെളുപ്പുമാണ്. കണ്ണില്‍ ചോരയില്ലാത്ത ഈ യുവാവിന്റെ ശരീരത്തില്‍ സൂചിയാല്‍ കുത്തിയാല്‍ പോലും ചോര കാണും.

ഈ ബ്ലഗാവിനെ കണ്ടുകിട്ടുന്നവര്‍, ബൂലോഗക്ലബിലോ അല്ലെങ്കില്‍ എവിടെയെങ്കിലുമോ അറിയിക്കാന്‍ അപേക്ഷ. കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു ടെമ്പ്ലേറ്റ് അപ്പോ തന്നെ സഹയാത്രികന്‍ നിര്‍മ്മിച്ച് നല്‍കുന്നതായിരിക്കും അഥവാ സമയകുറവ് മൂലം അദ്ദേഹത്തിന്റെ ടെമ്പ്ലേറ്റ് നിര്‍മ്മിക്കാന്‍ പറ്റിയില്ലെങ്കില്‍ ഒരു ഓമ്പ്ലേറ്റ് സ്വയം ഉണ്ടാക്കി കഴിച്ച് സമാധാനിക്കുക.

മൊല്ലാക്ക said...

സഹയാത്രികാ.....പണികിട്ടിയെന്നു വീട്ടില്‍ പറഞ്ഞിട്ട് ,വയില്‍ വെള്ളം വറ്റിയെന്നല്ലാതെ..... പെണ്ണ് കെട്ടിക്കാനുള്ള നീക്കം കാണുന്നില്ലിഷ്ട്ടാ.........ഒരു റെ’കമെന്റ്’ ഇടാമൊ?

മൊല്ലാക്ക said...
This comment has been removed by the author.
തമനു said...

ഇപ്പോഴാണ് ഇത് വായിക്കുന്നത് ...

ചിരിച്ചു ചിരിച്ചൊരു വഴിക്കായി.

:)

ഗംഭീരം :)

നാസിം said...

സൂപ്പര്‍ വളരെ നന്നായിട്ടുണ്ട്‌
ഒരു ടീച്ചര്‍ അവനുള്ള ഭാവി കണുന്നുണ്ട്‌
മഗളം ഭവന്ദു........

ചേര്‍ത്തലക്കാരന്‍ said...

കലക്കി മാഷെ, ആദ്യമായാ “ബ്ലോഗ്ഗ്” ബ്ലാഷയിൽ ഒരു കദ വായിക്കുന്നെ, ശെരിക്കും ചിരിപ്പിച്ചുമാഷെ..........

കലിക said...

ഞാനും ഒരു ബ്ലോഗ് ഫ്ല്ലാഗ് ചെയ്തൂ...

എന്റെ ഗുരുവേ നമഃ.

chiranthanan said...

ഹായ്...ഹായ്......

NETINDIA said...

ha ha haaa