“നമസ്ക്കാരം...”
“യെന്തിരപ്പീ...?”
“അല്ല... നമസ്ക്കാരംന്ന്...“
“ വ്വൊ... നമസ്ക്കാരം...യെന്തിര്...?”
ഒരു കൂപ്പുകൈയ്യോടെ അപരന്‍ തുടര്‍ന്നു...
“രാജീവന്‍ കല്ലായി...”
“തള്ളേ യെപ്പോ... കാലത്ത് കൂടെ വിളിച്ചതാണാല്ല്..? യെന്തിരപ്പീ ... യെന്ത് പ്യറ്റി..?”
“അയ്യോ ചേട്ടാ അതല്ല.... ഞാന്‍ ‘രാജീവന്‍ കല്ലായി‘.... കല്ലായി സ്ഥലപ്പേരാ...”
“ചെവലക്കുറ്റി നോക്കി യൊരൊറ്റ കീറ് വച്ച് തന്നാലുണ്ടല്ല്... പ്യാടിപ്പിക്കാനായിട്ട്”
“അയ്യോ ചേട്ടാ ഞാന്‍...”
“യെന്തിരാണ് വ്യാണ്ടത്...?”
“ഞാന്‍ വളരേ പ്രശസ്തനായ ഒരു ജേര്‍ണ്ണലിസ്റ്റാണ്...”
“യെന്തിരാണെന്ന്...?”
“ജേര്‍ണ്ണലിസ്റ്റ്...“
“അല്ല അതിനു മുമ്പ് യെന്തോ പറഞ്ഞല്ല്...?”
“വളരേ പ്രശസ്തനായ ഒരു ജേര്‍ണ്ണലിസ്റ്റാണെന്ന്...!“
“അത് ചെല്ലന്‍ മാത്രങ്ങ് തീരുമാനിച്ചാ മത്യാ... അത്ര പ്രശസ്തനായിട്ട് ഞ്യാനറിയില്ലല്ല്...?”
അല്ല.....അ....അതിപ്പൊ......ഈ...”
“ഉം...വ്യാണ്ടാ വ്യാണ്ടാ.... വന്ന കാര്യങ്ങള് യെന്തിര്....”
“ചേട്ടനെ ഒന്ന് ഇന്റര്‍വ്യൂ ചെയ്യണായിരുന്നു...”
“തള്ളേ സത്യായിട്ടും... ഹ്...യെന്തിരിന്...?”
“ഞാന്‍ ഈ... നാടും നാട്ടാരും എന്നൊരു പംക്തി എഴുതണുണ്ടേ.... അപ്പൊ അതിലേക്കായിട്ട്... ഇങ്ങനെ ചേട്ടനേപ്പോലുള്ളോരുടെ...”
“നാടാര് ചെക്കന്റേ കാര്യം പറയാന്‍ നീയെന്തിനടേ എന്നെ ഇന്റവ്യൂണത്...?... ലവനെ എനിക്ക് പണ്ടേ ഇഷ്‌ടല്ലട്ടാ”
“അയ്യോ ചേട്ടാ നാടാരല്ല.... നാട്ടാര്... നാട്ടുകാര്‍ എന്നര്‍ത്ഥം....”
“ഹ്... മര്യായ്ക്ക് സംസാരീക്കാനറിയാത്ത നീയെങ്ങെടേ ചെല്ലാ എഴുതണത്”
“ചേട്ടനതൊക്കെ വിട്... എന്താ ചേട്ടന്റെ പേര്..?”
“റാം കൃഷ്ണ്...!“
“എന്താന്ന്..?”
“ഹ ഹ ഹ ...രാമകൃഷ്ണന്‍ എന്നല്ലേടോ തന്റെ പേര്...” അപ്പുറത്തിരുന്നയാള്‍ ചോദിച്ചു.
“ടേ... വാണ്ടാടേ... നിന്നോട് ച്വാദിച്ചാ... ടാ പയലേ... വല്ലാണ്ട് മൊടകാണിച്ചാ പിടിച്ച് ചെവരേല്‍ തേച്ച് കളയും കേട്ടാ...“
“ഹി ഹി ഹി അപ്പി പറ”.
“പേര്...?”
“രാമകൃഷണെന്‍”
“വയസ്സ്...?”
“സത്യത്തില് നീയെന്തിനാണ് വന്നിരിക്കണത്...?”
“അ...അതെന്താ ചേട്ടനങ്ങനെ ചോദിച്ചേ...?”
“അല്ല... പ്യാരും വയസ്സുമൊക്കെ ച്വാദിക്കണോണ്ട് .... യെന്തിരോ ഒരു സ്മെല്ലിംങ്”
“ഞാനാ ടൈപ്പല്ല”
“അതാവാനധികം നേരൊന്നും വേണ്ടല്ല്....? ഉം... നടക്കട്ട്... വയസ്സ് 32 “
“വിവാഹിതനാണോ..?”
“വ്വൊ...തന്നെ... അങ്ങനെയൊക്കെ പറ്റിപ്പോയി...”
“കുട്ടികള്‍..?”
“ഹാ...അതൊക്കെ ഇനി പറഞ്ഞിട്ടെന്ത് കാര്യം അപ്പീ... അതും സംഭവിച്ച് പോയീ”
“ജോലി...?”
“ഇതൊക്കെത്തന്നേ....”
“ഏത്...?”
“ഈ ഏരിയേലൊക്കെ.... ഇങ്ങനെ...”
“ജോലിയൊന്നും ഇല്ലല്ലേ...?”
“ഇണ്ടായിരുന്നു...സാഹിത്യ വാസനകള് കാരണം ഇപ്പൊ സസ്പെന്‍ഷന്‍ലാ”
“അയ്യൊ അതെന്ത് പറ്റീ...?”
“അപ്പീ പത്താം ക്ലാസില് നല്ല മാര്‍ക്കോടെ പാസ്സായി കേട്ടാ... 210 മാര്‍ക്കുണ്ടാരുന്നു.“
“ഹി...ഹി..ഹി.. ഇതാണൊ ചേട്ടാ നല്ല മാര്‍ക്ക്...?”
“ടേയ്... കളിയാക്കാതെടേ.... ഹൈസ്ക്കൂള് കാണാത്ത കുടുമ്മത്ത് 210 ഒക്കെ ഒരു സംഭവാടേ...!“
“ഓകെയോകെ”
“പത്താം തരങ്ങള് പാസായപ്പോള് അച്ഛ്ന്റെ വക ഒരു ച്വാദ്യം... നിനക്കെന്തിരടേ ആകേണ്ടേന്ന്”
“ഞാമ്പറഞ്ഞു യെനിക്കൊരു മെഷീന്‍ ഓപ്പ്രേറ്ററാണൊന്ന്...!“
“കാര്യറിയാതെ അച്ഛനെന്നെ കൊണ്ട് ഐ.ടി.ഐ യ്ക്ക് ചേര്‍ത്ത്...”
“അല്ല ചേട്ടനല്ലേ പറഞ്ഞേ ഓപ്പറേറ്ററാകാനാ ഇഷ്‌ടമെന്ന്...?”
“ടേ അപ്പീ... നീയുമെന്റെ തന്തപ്പടിയേപ്പോലെ പറേരുത് കെട്ടാ... ടാ... സിനിമാ കൊട്ടകേലും സിനിമ ഓടിക്കണത് ഒരു മിഷീന്‍ തന്നേണ്... അത് ഓടിക്കണോനും ഓപ്പറേറ്ററാണ്..”
“ഓ..എന്ന്... അല്ല ഈ 210 വച്ച് ഐ.ടി.ഐ യില്‍.... സീറ്റ്..!”
“യെന്തിരോ ക്വാട്ടകളൊക്കെ.... കഷ്‌ടകാലത്തിന് അവിടെ കിട്ടി “
“അങ്ങനെ രണ്ട് കൊല്ലം അവിടെ കളഞ്ഞു... കൂട്ടത്തില് അച്ഛന്റെ കുറേ കാശും...“
“പിന്നെ ജ്വാലിക്ക് വ്യേണ്ടിള്ള അലച്ചിലുകളായിരുന്ന്”
“ഒന്നും ശരിയാകാണ്ടായപ്പോ... ഞാന്‍ ഒരു തീരുമാനമെടുത്ത്... ഇനി അലയണില്ലന്ന്... ഫുള്‍ റെസ്റ്റ്”
“പിന്നേ അച്ഛ്ന്‍ തന്നെ ഒരെണ്ണം ശരിയാക്കി തന്ന്...ഒരു പ്യൂണിന്റെ....”
“അത് നല്ല രീതിയില്‍ പോയികൊണ്ടിരിക്കുകയായിരുന്നു കേട്ടാ... അയിനിടേല്‍ ആ അബദ്ധമങ്ങ് ചെയ്തു”
“എന്ത്...?”
“ കല്ല്യാണം... യെന്തിരെങ്ങിലും ആവശ്യുള്ള കാര്യാണാപ്പി...?... പറ്റിപ്പോയി”
“ അത് വരെ ജ്വാലി കഴിഞ്ഞ് വീട്ടീ വന്നാ ഒരു സ്വൈര്യണ്ടായിരുന്നു കേട്ടാ... കല്യാണം കഴിഞ്ഞപ്പോ അതും പോയി...”
“അങ്ങനെ ഏതൊരാളേയും പോലെ ഞാനും കഥളും കവിതളും എഴുതാന്‍ തൊടങ്ങി”
“അങ്ങനെ കൂട്ടാരും അടുത്ത് വരാതായി...”
അപ്പൊഴും തങ്കപ്പേട്ടന്‍ മാത്രന്നെ പ്രോത്സാഹിപ്പിച്ച് കൊണ്ടിരുന്നു... നല്ല മനുഷ്യന്‍”
“അതാരാ..തങ്കപ്പേട്ടന്‍”
“ഓഫീസിലെ വേസ്റ്റ് പ്യാപ്പറോളൊക്കെ കൊണ്ടോയിരുന്നാളാ....”
“എന്നിലെ സാഹിത്യകാരന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ പ്യാപ്പറുകളൊരുപാട് കിട്ടീരുന്നു അങ്ങേര്‍ക്...”
“അങ്ങനെ ഒരിക്കല്‍ ഉറങ്ങിക്കിടന്ന ആ സാഹിത്യകാരനെ തങ്കപ്പേട്ടന്‍ വിളിച്ചൊണര്‍ത്തി...“
“ നിങ്ങളാ തൂലിക ചലിപ്പിച്ച് എന്തേലും ചെയ്യന്ന്...“
“ ഇത് കേട്ടഞാന്‍ എന്റെ കൈയ്യിലുണ്ടായിരുന്ന തൂലിക ശക്തായി ചലിപ്പിച്ച്..”
ആ ചലനത്തില്‍ മേശയിരുന്ന് മഷിക്കുപ്പി തെറിച്ച് യെവിടെങ്ങാണ്ടോ വീണ്...“
“അത് ഫയലോളിലായിരുന്നപ്പീ... യെന്തിരോ ഡേറ്റോ പ്യാര്കളോ...യെന്തിരൊക്കെയോ പോയീന്ന് പറഞ്ഞ് ലവന്മാരെന്നെ പറഞ്ഞ് വിട്ട്...”
“ചേച്ചിയെ പറ്റി പറഞ്ഞില്ലല്ലോ...?”
“വ്വൊ... യെന്തിര് പറയാന്‍... എന്റെ ഫാര്യ മീനാഷി”
“ചേച്ചിയെന്താ ചെയ്യണേ...?”
“എന്നേം ചീത്ത വിളിച്ചോണ്ടിരിക്കണ്...അല്ലാണ്ടെന്തിര്”
“കല്യാണം കഴിഞ്ഞിട്ടെത്രയായി...?”
“യെന്തിനാടേ... അതെല്ലാം ഓര്‍മ്മിപ്പിക്കണത്...?”
“അല്ല നീയിതൊക്കെ യെവട്യാണിടാന്‍ പോണത്... വല്ല പത്രങ്ങളിലുമാണാ..?”
“അല്ല ചേട്ടാ... പ്രസിദ്ധമായ.... അല്ലെങ്കില്‍ വേണ്ടാ ഒരു മാസികേല് വരും... പിന്നെ ബ്ലോഗിലും”
“യെന്തില്...? യെന്ത് ‘ഗ് ‘....?”
“ബ്ലോഗ്... അത് ഇന്റര്‍നെറ്റിലുള്ള ഒരു സംഭവാ...”
“നീയങ്ങനെ പ്യേടിപ്പിക്കതെടേ... എനിക്കും അറിയാം ഈ നെറ്റൊക്കെ.... ആഫീസില് കാണണതൊക്കെത്തന്നേ...”
“ഇതാണ് ചേട്ടാ ബ്ലോഗറിന്റെ എമ്പ്ലം” തന്റെ കൈയ്യിലുണ്ടായിരുന്ന് പേപ്പറിലെ ബ്ലോഗിന്റെ ചിഹ്നം കാണിച്ച് രാജീവന്‍ പറഞ്ഞു.
“വ്വൊ... ഇത് കണ്ടിരിക്കണ്... ഇന്ദിരാദേവി സാറ് എടക്കെ വെറുതേ ഇരുന്ന് ചിരിക്കണ കാണാം ഇത് പോലൊന്ന് തൊറന്ന് വച്ചിട്ട്... തന്നെ ഇത് തന്നെ... ഓറഞ്ച് കളറില് ‘ഗര്‍ഭള്ള ബി’“
“എന്ത്...?”
“തന്നേടെ... നീയാ ബിയെ ഒന്ന് നോക്ക്... ഗര്‍ഭൊള്ള പോലല്ലേ...?”
“ബെസ്റ്റ്.... അതൊക്കെ പോട്ടേ... ചേട്ടന്റെ കല്യാണത്തെക്കുറിച്ച്... വേണ്ടാ... വേറൊരു ചോദ്യം... കല്യാണത്തിന് ചേച്ചി ഉടുത്തിരുന്ന സാരീടെ നിറം എന്തായിരുന്നു...? ഓര്‍മ്മയുണ്ടോ...?”
“പിന്നെടെ... കല്യാണത്തിന്റെ അന്നത്തെ സാരിയല്ല ലവളെ തന്നെ ശ്രദ്ധിച്ചില്ല...!“
“അതെന്താ ചേട്ടാ അങ്ങനെ...?”
“എടെ അപ്പീ... ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞിറങ്ങിയവന് വരുന്നത് രാജധാനി എക്സ്പ്രസ്സായാലും, മദ്രാസ്സ് മെയിലായാലും യെന്തിരിടെ വ്യത്യാസങ്ങള്... അത് ശ്രദ്ധിച്ചിട്ട് യെന്തിര്ടേ കാര്യം...?“
ഇതും പറഞ്ഞ് രാമകൃഷണന്‍ എണീറ്റ് പോയി....
നാടും നാട്ടാരും തുടരണോ എന്നാലോചിച്ച് ‘കല്ലായി‘ രാജീവനും.
Monday, October 29, 2007
Wednesday, October 17, 2007
കൊടളിയാ കൈ...!
“സരോജിന്യേച്ച്യേയ്.... സരോജിന്യേച്ച്യേയ്....“
“ആ.. സതീശനോ...? എങ്ങട്ടാ നീയ്...?“
“ഞാന്‍ വെറുതേ അങ്ങാടീയ്ക്ക്... കുമാരേട്ടന്‍ ഇല്ല്യേ അവിടെ...“
“ഓ... ഷാപ്പ് നെരങ്ങാന്‍ പോയിരിക്കുവാ... ഇനി മൂക്കറ്റം കുടിച്ച് രാത്രിയാവുമ്പോ കേറി വരും...“
“ഉം... ഈയിട്യായി ഞാനും കാണണ്ട്... ഇപ്പൊ എന്നും ഉണ്ടല്ലേ...?“
“ഉവ്വ്... റിട്ടയറായപ്പിന്ന്യാ കൂട്യേ... ആരും ചോദിക്കാനില്ലല്ലോ... ആ ധൈര്യം...“
“നിങ്ങള്‍ക്കൊന്ന് പറഞ്ഞൂടെന്റെ സരോജിന്യേച്ച്യേ... അതിനു ചേച്ചി സൌമ്യായിട്ട് കുമാരേട്ടനോട് എന്തേലും പറയാറൂണ്ടോ...? “
“നീയെന്തറിഞ്ഞിട്ടാ സതീശാ ഈ പറയണേ... നമ്മളൊന്ന് താണുകൊടുത്താ അപ്പൊ തലേകേറും ആ മനുഷ്യന്‍...
പിന്നെ എനിക്കും ക്ഷമ കിട്ടില്ല്യ... അപ്പൊഴത്തെ ദേഷ്യത്തിനു എന്തേലും പറയുന്നല്ലാണ്ട്... അതു പറഞ്ഞാ എന്താ എനിക്ക് വെഷമില്ല്യാന്നാ...?“
“ഇപ്പൊ ഇങ്ങനെ സ്ഥിരം കുടിച്ചും കൂടി വരാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ഒട്ടും പിടിച്ചാ കിട്ടാണ്ടായി....അപ്പൊ ഞാനും വല്ലതും പറയും.... നിന്നോടായോണ്ട് പറയാ സതീശാ... മിക്കവാറും ദിവസങ്ങളില്‍ രണ്ട് കൊടുക്കണ്ടി വരും അങ്ങേരെ അടക്കാന്‍...“
ഇപ്പൊ എനിക്കും അങ്ങേര്‍ക്കും അതൊരു ശീലായി...!
‘കുമാരേട്ടന്‍‘ ഒരു സാധാ സര്‍ക്കാറുദ്യോഗസ്ഥനായിരുന്നു... പെന്‍ഷനായി. ‘പണ്ടേ ദുര്‍ബല പിന്നെയോ ഗര്‍ഭിണി‘ എന്ന അവസ്ഥയാണു ഇപ്പോള്‍... ജോലിയുണ്ടായിരുന്നപ്പോഴേ സരോജിനി ചേച്ചിയ്ക്ക് അങ്ങേരേ വിലയുണ്ടായിരുന്നില്ല.... പിന്നെ റിട്ടയറായപ്പോഴത്തെ കാര്യം പറയും വേണ്ടാ...
‘കുമാരേട്ടന് വീട്ടില്‍ വിലയില്ലേലും നാട്ടില്‍ പുല്ലു വിലയാ...!‘
അങ്ങനെ വെള്ളമടി ഒരു പാര്‍ട്ടൈം പരിപാടിയായി കണ്ടിരുന്ന കുമാരേട്ടന്‍ റിട്ടയറായപ്പോള്‍, ആ പരിപാടി സ്ഥിരമാക്കി... ഇതിനെ ചോദ്യം ചെയ്ത സരോജിനി ചേച്ചിയ്ക്കുള്ള മറുപടി ഇപ്രകാരാമായിരുന്നു...
“എന്തായാലും നീ എന്നെ തല്ലും... കുടിച്ചിട്ടാകുമ്പോള്‍ നിനക്ക് പറയാനൊരു കാരണോം ആയി... വേദനറിയാണ്ട് എനിക്കൊറങ്ങാനും പറ്റും...” അങ്ങനെ കുമാരേട്ടന്‍ ഭാര്യയെപ്പേടിച്ച് ഒരു മുഴു കുടിയനായി...
അങ്ങനെയിരിക്കേ സരോജിനി ചേച്ചിയ്ക്ക് ഒരു ചിന്ത...” എങ്ങനേയെങ്കിലും അങ്ങേരുടെ കുടിയൊന്ന് നിറുത്തണം.”
“ആര് വിചാരിച്ചാലാ നടക്കാ...? സതീശനോടെന്നെ ചോദിക്കാം... അവനെന്തേലും ഉപായം പറഞ്ഞു തരും...“
അങ്ങനെയുള്ള ഒരു ചര്‍ച്ചയ്ക്കൊടുവില്‍ സതീശന്‍ ഒരു ഉപായം പറഞ്ഞു...
“അങ്ങേര്‍ക്ക് പേടിയുള്ള ആരേക്കൊണ്ടെങ്കിലും പറയിപ്പിക്കുക... അപ്പൊ കേള്‍ക്കും...“
“അങ്ങേര്‍ക്ക് ആകെ പേടി എന്നെയാ... ഞാനെന്തേലും പറയാന്‍ ചെന്നാ അപ്പൊ നിലത്തിരുന്നിട്ട് പറയും തല്ലിക്കോളാന്‍... വേറെ എന്തേലും നോക്ക് സതീശാ...“
“ചേച്ചി വേറൊരു വഴിയുണ്ട്... കുമാരേട്ടന്‍ രാത്രി സേവയെല്ലാം കഴിഞ്ഞ് മടങ്ങണ വഴി നാമുക്കൊന്ന് പേടിപ്പിക്കാം... ഒന്ന് ശരിക്ക് പേടിച്ചാല്‍ ഒക്കെ ശരിയാകും.“
“എങ്ങനെ പേടിപ്പിക്കുന്നാ നീയ്യീ പറയണേ...?“
“ആള്‍ക്ക് ചെകുത്താനേം പ്രേതത്തിനേം ഒക്കെ വിശ്വാസണ്ടോ...?“
“പിന്നെ... നല്ല പേടിയാ... ആദ്യൊക്കെ ആരേലും ഇല്ലാതെ രാത്രി ഒരിടത്തും പോകില്ലായിരുന്നു.“
“എന്നാ രക്ഷപ്പെട്ടു... ഒന്ന് പേടിപ്പിച്ച് ആ ചൂടിലന്നെ കാര്യം പറഞ്ഞാ കേള്‍ക്കും...“
“എങ്ങനെ...?“ സരോജിനി ചേച്ചിയ്ക്ക് വീണ്ടും സംശയം...
“ചേച്ചി ഒരു ചെകുത്താന്റെ വേഷം കേട്ടി നിങ്ങടെ പടിക്കേ നില്‍ക്കാ... കുമാരേട്ടന്‍ വരണ വഴിയ്ക്ക് മുന്നിലേക്ക് എടുത്തു ചാടി പേടിപ്പിക്കാ... അങ്ങനെ പേടീച്ച് നില്‍ക്കുമ്പോള്‍ ഇനി മദ്യം കഴിക്കരുതെന്നും കഴിച്ചാല്‍ കൊന്നുകളയുമെന്നും പറയാ... ആള് താനേ അനുസരിച്ചോളും....!“
“ ടാ മോനേ... കൊഴപ്പാവോ...?”
“ഏയ്... ചേച്ചി സമധാനായിട്ടിരിക്കന്നേ... നാളത്തോടെ കുമാരേട്ടന്റെ വെള്ളമടീ ഫിനിഷ്...!“
“അപ്പൊ ചേച്ച്യേ ഞാന്‍ നാളെ ചെകുത്താന്റെ മുഖംമൂടീം കറുത്ത ഉടുപ്പുമൊക്കെ ആയിട്ട് വരാം...!“
“അപ്പൊ ശരി... എല്ലാം നീ ഏറ്റല്ലോ ലേ..?”
“ഉവ്വന്നേ...!“
പിറ്റേന്ന് രാത്രി മുഖംമൂടീം കറുത്ത ഉടുപ്പുമൊക്കെ കൊണ്ട് കൊടുത്ത് സതീശന്‍ പറഞ്ഞു...,
“ ചേച്ചി റെഡ്യായി നിന്നോ... ഞാന്‍ ഷാപ്പ് വരെ പോയി ആളെ ഇങ്ങോട്ട് വിടാം... ഏകദേശം ഒരു ഒമ്പതരാവുമ്പോഴേക്കും ആളെത്തും....”
സരോജിനി ചേച്ചി വേഷമെല്ലാം ഇട്ട് കണ്ണാടി ഒന്ന് നോക്കി...
“ ആവൂ എനിക്കന്നെ പേട്യാവണൂ... പിന്നല്ലേ അങ്ങേരുടെ കാര്യം... സതീശനെ സമ്മതിക്കണം... ഇന്നെന്തായും അങ്ങേര് പേടിച്ചതന്നേ... ഈശ്വരന്മാരേ കാത്തോളണേ...!”
ഈ സമയം ഷാപ്പിലെത്തിയ സതീശന്‍ അടിച്ച് ഫിറ്റായ കുമാരേട്ടനെ കണ്ടു...
“എന്റെ കുമാരേട്ടാ... നിങ്ങള്‍ക്ക് ഉള്ളനേരത്തേ വീട്ടിപ്പൊക്കൂടേ...?“
“എന്റെ സതീശാ .....ഞാന്‍ നെന്നോട് എന്ത് തെറ്റാടാ ചെയ്തേ... ഞാനിവിടെ..... മനഃസ്സമാധാനായിട്ട് ഇരിക്കണ കണ്ടിട്ട്.... നിനക്ക് ദഹിക്കണില്ലാലേ...?
“അല്ല കുമാരേട്ടാ ആ പാവം സരോജിന്യേച്ചി തനിച്ചല്ലേ ഉള്ളൂ അവിടെ....?”
“ആ പിശാശ്മോറിടെ കാര്യം നീ മിണ്ടരുത്... “
“ആ എന്നാ വേണ്ടാ... എന്തായാലും ഇന്നത്തേയ്ക്ക് ഇത് മതി... കുമാരേട്ടന്‍ പോകാന്‍ നോക്ക്...”
“നീ പോറാ ചെക്കാവ്രന്ന്.... ടാ നാണ്വേ... ഒരു കുപ്പി ‘ശ്രീശാന്ത്‘ കൂടി പോരട്ടേ...”
“നാണ്വേട്ടാ വേണ്ടാ വേണ്ടാ ഇന്നിനി കൊടുക്കണ്ടാ... അതൊക്കെ പോട്ടേ..എന്താ ഈ ‘ശ്രീശാന്ത്‘..?”
“യെവനാര്‍ടാ... ടേയ് സ്മോള്‍ പയ്യന്‍സ്... അത് പുതിയ സാധനാ...
കഴിക്കണത് നമ്മളണെങ്കിലും...പെര്‍ഫോമന്‍സ് മുഴുവന്‍ വീട്ടുകാരുടെ വകയായിരിക്കും...! യേത്”
“ഓകെ..അതെന്തേലുമാകട്ടേ... കുമാരേട്ടന്‍ പോകാന്‍ നോക്ക്...”
അങ്ങനെ ഒരു വിധം സതീശന്‍ കുമാരേട്ടനെ പുറത്തിറക്കി വീട്ടിലേക്കയച്ച്...മറ്റൊരു വഴിയേ ചെന്ന് സരോജിന്യേച്ച്യേയ്ക്ക് സിഗ്നല്‍ കൊടുത്തു...
പേടിപ്പിക്കാനുള്ള എല്ലാ സെറ്റപ്പുമായി സരോജിനി ചേച്ചി, തിരക്കഥാകൃത്തും സംവിധായകനുമായ സതീശന്‍, കഥയറിയാതെ ആട്ടമാടാന്‍ പോകുന്ന കുമാരേട്ടന്‍ ... എല്ലാം റെഡി...
കുമാരേട്ടന്‍ വീട്ന്റെ പടിക്കലെത്തി സ്ഥിരം ശൈലിയില്‍...
“ ടീ സ്സരോജ്നീ... നാരായ്യണ്‍ന്റെ മോളേ....! ഞാനെത്തീടീ...വാടീ..”
ഇത്രയുമായപ്പോഴേയ്ക്കും... ഒരു എക്സ്ട്രാ ബാസ് ഇഫക്ടോടെ... ചെകുത്താന്റെ വേഷത്തില്‍ സരോജിനി ചേച്ചി കുമാരേട്ടന്റെ മുന്നിലേക്ക് ചാടി...
“ കുമാരാാാാാാ നില്‍ക്ക്... നില്‍ക്കാന്‍”
ഇത് കണ്ട കുമാരേട്ടന്‍ ചോദിച്ചു“ആരാ...?”
“ഞാന്‍ ചെകുത്താന്‍”
കുമാരേട്ടന്‍ ആ ഭീകര രൂപത്തെ ഒന്ന് സൂക്ഷിച്ച് നോക്കിയ ശേഷം ഉറക്കെ ചിരിച്ചു...
“ചെകുത്താനോ.... കൊടളിയാ കൈ... !ഞാന്‍ അളിയനെ കാണാനിരിക്കുകയായിരുന്നു...”
ചെകുത്താനായ സരോജിനി ചേച്ചി ഒന്നമ്പരന്ന് ചോദിച്ചു.., “അളിയനോ, ഞാനോ...?”
“ആ.. അതെ അളിയാ...അളിയന്റെ പെങ്ങളല്ലേ അളിയാ എന്റെ ഭാര്യാ...!”
ഇത് കേട്ട സതീശന് അപ്പുറത്തിരുന്ന് ചിരിക്കാനേ കഴിഞ്ഞുള്ളൂ...!
ആശയത്തിനു കടപ്പാട് : റ്റോംസിന്റെ ‘ബോബനും മോളിയും’

Wednesday, October 03, 2007
ഓട്ടോസ്സാന്നല്ലടാ...
മനുക്കുട്ടനും വിനുക്കുട്ടനും ചേട്ടാനുജന്മാരാണു. മനുക്കുട്ടനു വയസ്സ് നാലര ആയിട്ടേയുള്ളൂ... വിനുക്കുട്ടനു മൂന്നും. രണ്ടും നല്ല കുസൃതികള്‍.
ഒരു ദിവസം എങ്ങോട്ടോ പോകാനായി അവരെ അമ്മ കുളിച്ചൊരുക്കി നിറുത്തി. കുളിച്ച് പൗഡറും ഇട്ട് മുടിയും ചീകി നല്ല ഉടുപ്പുകളും ഇട്ട് രണ്ടാളും തയ്യാറായി നിന്നു.
" എങ്ങ്ടാമ്മേ നമ്മലു പോനേ...?" വിനുക്കുട്ടന്റെ സംശയം.
"നമ്മളേ... നമ്മളൊരു സ്ഥലം വരെ... "
"ഏതു സലാമ്മേ...? "
" ഒരു സ്ഥലം.... "
" എങ്ങന്യാ പോനമ്മേ...?"
" അതേയ്... അനിചേട്ടനോട് ഒരു ഓട്ടോറിക്ഷ പറഞ്ഞു വിടാന്‍ പറഞ്ഞിട്ടുണ്ട്..."
"അയിലാ പോനേ..?"
"ഉം... "
" മനൂ... "അമ്മ നീട്ടി വിളിച്ചു...
"വ്വിടിണ്ട്..." വീടിന്റെ മുന്‍ വശത്ത് നിന്നിരുന്ന മനുക്കുട്ടന്‍ വിളികേട്ടു.
" മോന്‍ ചേട്ടന്റെ കൂടെ പോയി നിന്നോട്ടോ... മണ്ണിലിറങ്ങരുത്ട്ടോ.. ഓട്ടോറിക്ഷ വന്നാല്‍ പറയണം... "
വിനുക്കുട്ടന്‍ ഓടിപ്പോയി വീടിന്റെ വാതുല്‍ക്കല്‍ മനുക്കുട്ടനോടൊപ്പം നില്‍പ്പായി... അവരുടെ അല്ലറ ചില്ലറ കുസൃതികള്‍ക്കിടയില്‍ പടി കടന്നു വരുന്ന ഓട്ടോറിക്ഷ വിനുക്കുട്ടന്റെ കണ്ണില്‍പ്പെട്ടു...
" മ്മേ...അമ്മേ.... ദേ ഓട്ടോസ്സ വന്നു."
ഇത് കേട്ട മനുക്കുട്ടന്‍ വിനുക്കുട്ടനോട്...
"ടാ നീയെന്താ പര്‍ഞ്ഞേ... ഓട്ടോസ്സാന്നാ...... ഓട്ടോസ്സാന്നല്ലടാ... ഓട്ടര്‍സാ ന്ന് പറ...!"

Sunday, September 23, 2007
എന്നാലും എന്റെ കര്‍ത്താവേ...
കുറച്ചു നാളായി അന്തോണ്യേട്ടന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട് കത്രീന ചേട്ടത്തീടെ ചെവിക്കെന്തോ ഡിഗോള്‍ഫിക്കേഷന്‍...പുള്ളിക്കാരത്തീടെ കേള്‍വി ശക്തിക്കെന്തോ തകരാറു പോലെ... കാരണം ചോദിക്കുന്ന പലതിനും മറുപടിയില്ല.
വീട്ടിലാണേല്‍ ഇപ്പൊ അന്തോണ്യേട്ടനും ചേട്ടത്തിയും മാത്രേ ഉള്ളൂ... പിള്ളേരെല്ലാം അങ്ങ് ഗള്‍ഫേലാ. അതോണ്ട് തന്നെ തന്റെ സംശയം ഒരു സംശയമായിത്തന്നെ നിലനിന്നു പുള്ളിക്കരന്റെ മനസ്സില്‍. ഇനി അവളോട് ഇതേപ്പറ്റി ചോദിച്ചാല്‍ പുള്ളിക്കാരിയ്ക്ക് വിഷമായാലോ... എന്തേലും കാരണം പറഞ്ഞ് ആശുപത്രിയേല്‍ കൊണ്ട് പോകാന്നു വച്ചാല്‍ അവളൊട്ടു സമ്മതിക്കേം ഇല്ല.
"എന്നാലും എന്റെ കര്‍ത്താവേ അവള്‍ക്കിങ്ങനൊരു ഗതി വന്നല്ലോ...? അവളറിഞ്ഞാല്‍.... " തന്റെ പ്രിയതമയുടെ കേള്‍വിത്തകരാര്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു വിങ്ങലായി നിലനിന്നു... അങ്ങനെ ഒരു ദിവസം വൈകീട്ട് അന്തോണ്യേട്ടന്‍ പുറത്തേക്കിറങ്ങി, വാതില്‍ക്കല്‍ നിന്ന് ,
"എട്യേ... ഞാന്‍ ഒന്നും പുറത്തേക്കിറങ്ങിയേച്ചും വരാം, വാതിലടച്ചേക്ക്.... "
എവിടെ... ആരു കേള്‍ക്കാന്‍... ഒരു മറുപടിയും ഇല്ല. ഒരു നെടുവീര്‍പ്പോടെ വാതില്‍ അടച്ചേച് അന്തോണ്യേട്ടന്‍ നടന്നു പല പല ചിന്തകളോടെ... അങ്ങാടിയില്‍വച്ച് വടക്കേതിലെ ദിനേശന്‍ തോളില്‍ത്തട്ടി വിളിച്ചപ്പോളാണു അന്തോണ്യേട്ടന്‍ ചിന്തകളില്‍ നിന്നുണര്‍ന്നത്.
"ഇതെന്താന്റെ അന്തോണ്യേട്ടാ... നിങ്ങളെന്താലോചിച്ചാ ഈ നടക്കണേ... കുറേ നേരായി ഞാന്‍ ശ്രദ്ധിക്കണൂ. "
" ഓ..മനസ്സിനൊരു സുഖോല്ലടാ "
" നിങ്ങള്‍ക്കിപ്പെന്താ... പിള്ളെരു ഗള്‍ഫീന്നയക്കണ കാശും ചിലവാക്കി സുഖായിട്ട് ജീവിക്കന്നല്ലാണ്ട് വേറെന്താപ്പത്രെ ചിന്തിക്കാനായിട്ട്... ?എന്താ പ്രശ്നം...?
" അല്ലെടാ, കത്രീനയ്ക്ക് ഈയിടെയായി കേള്‍വിക്കെന്തോ പ്രശ്നമുള്ളപോലെ. ഒരു പരിധി വിട്ട് അകന്ന് നിന്ന് ചോദിക്കണത് കേള്‍ക്കണില്ലാന്നു തോന്നണൂ... ചോദിക്കണേനൊന്നും മറുപടിയില്ല. "
" ഇതിനാണോ ഈ ആലോചന... ചേട്ടത്തിയെ ഏതേലും നല്ല ഡോക്ടറെ കാണിച്ചാല്‍ തീരാവുന്ന പ്രശ്നല്ലേ ഉള്ളൂ. "
" അതിനവളോട് ഞാനിതേപ്പറ്റി ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. ചെറിയ കാര്യങ്ങള്‍ക്ക് പോലും വിഷമിക്കണോളാ അവള്‍... പിന്നെ ആശുപത്രീന്നു കേട്ടാലേ അവള്‍ക്ക് അലര്‍ജിയാ. "
" എന്നാ പിന്നെ ഒരു കാര്യം ചെയ്യാം മ്മടെ സണ്ണി ഡോക്ടറോടൊന്ന് ചോദിക്കാം... ചിലപ്പൊ വല്ല ഗുളികോണ്ടും തീരണ പ്രശ്നാവും... എന്തായാലും ചേട്ടന്‍ വാ "
അങ്ങനെ അന്തോണ്യേട്ടനും ദിനേശനും സണ്ണി ഡോക്ടറോട് കാര്യം അവതരിപ്പിച്ചു. എല്ലാം കേട്ട ശേഷം ഡോക്ടര്‍ പറഞ്ഞു,
"മരുന്നൊക്കെ പറയണത് രോഗിയെ കണ്ടിട്ടല്ലേ പറ്റൂ, ഇനിയിപ്പൊ രോഗി നേരിട്ട് വന്നില്ലെങ്കിലും രോഗത്തിന്റെ ആഴം മനസ്സിലാക്കാതെ മരുന്നു തരാന്‍ ഒക്കില്ല. അതോണ്ട് അന്തോണ്യേട്ടന്‍ ഒരു കാര്യം ചെയ്യ്... ചേട്ടത്തിടെ കേള്‍വി ഒന്ന് പരീക്ഷിച്ചിട്ട് വാ.. അതിനുള്ള വഴിയും പറഞ്ഞു തരാം... ചേട്ടന്‍ ഒരു അമ്പതടി മാറി നിന്ന് ചേട്ടത്തിയോട് എന്തേലും ചോദിക്കുക, മറുപടി ഉണ്ടെങ്കില്‍ ആള്‍ക്ക് ഒരു കുഴപ്പവും ഇല്ല, ഇനി മറുപടി ഇല്ലെങ്കില്‍ ഒരു നാല്‍പ്പത് അടി മാറി നിന്ന് വീണ്ടും ആവര്‍ത്തിക്കുക, എന്നിട്ടും മറുപടി ഇല്ലെങ്കില്‍ ദൂരം മുപ്പത് അടിയാക്കുക... മറുപടി കിട്ടണവരെ ഇതാവര്‍ത്തിച്ച് എപ്പോഴാണു...ഏത് ദൂരത്താണു ചേട്ടത്തി മറുപടി പറഞ്ഞേന്നു നോക്കി നമുക്ക് രോഗത്തിന്റെ ആഴം നിര്‍ണ്ണയിക്കാം..എന്നിട്ടാവാം മരുന്നെല്ലാം എന്താ... "
നേരെ വീട്ടിലേക്ക് പോയ അന്തോണ്യേട്ടന്‍ മനസ്സില്‍ പ്രര്‍ത്ഥനകളുമായി പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. അടുക്കളേല്‍ അങ്ങോട്ട് തിരിഞ്ഞു നിന്നിരുന്ന കത്രീനച്ചേട്ടത്തിയെ സങ്കടത്തോടെ ഒന്ന് നോക്കിയ ശേഷം ഏകദേശം അമ്പതടി മാറിനിന്ന് ചോദിച്ചു...
"എട്യേ.... ഇന്നന്നെതാടി അത്താഴത്തിനു..." മറുപടിയില്ല.
നാല്‍പ്പതടി മാറി നിന്ന് അദ്ദേഹം ഈ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു... ഇല്ല മറുപടി ഇല്ല...
മുപ്പതടി മാറി നിന്ന് വീണ്ടും ചോദിച്ചു... മറുപടി ലഭിച്ചില്ല. അദ്ദേഹം തന്റെ പ്രിയതമയുടെ ദുരവസ്ഥയോര്‍ത്ത് ദുഃഖിതനായി വീണ്ടും ചോദ്യം ആവത്തിച്ചു കൊണ്ടേ ഇരുന്നു. അവസാനം അടുക്കള വാതില്‍ക്കലെത്തി ദുഃഖത്തോടെ അദ്ദേഹം ഒന്നു കൂടി ചോദിച്ചു...
"എട്യേ.... ഇന്നന്നെതാടി അത്താഴത്തിനു... "
ഉടനെ പണിത്തിരക്കിലായിരുന്ന കത്രീനച്ചേട്ടത്തി തിരിഞ്ഞു നിന്നു കൊണ്ട്,
" എന്റെ മനുഷ്യാനേ.... ഇതും കൂടിച്ചേര്‍ത്ത് അഞ്ചാമത്തെ പ്രാവശ്യമാണു ഞാന്‍ നിങ്ങളോട് അത്താഴത്തിനു കോഴിയാന്നു പറയുന്നേ... ആ ചെവികൊണ്ട് ഏതേലും നല്ല ഡോക്ടറെ കാണിക്കെന്റെ മനുഷ്യാ.... "
അത് കേട്ട അന്തോണ്യേട്ടന്‍ അന്തം വിട്ട് നിന്നു... 'അതു ശരി അപ്പൊ അവള്‍ക്കല്ലാ.... എനിക്കാണോ ചെവിക്കു പ്രശ്നം...? എന്നാലും എന്റെ കര്‍ത്താവേ എന്നോടിത് വേണ്ടായിരുന്നു ....! '

Wednesday, September 12, 2007
മകളും, ലാപ് ടോപ്പും, വിജയേട്ടനും... അല്‍പ്പം ദുഃഖങ്ങളും.
"എന്താണാവോ...? നമുക്കുള്ള എന്തോ കുരിശുമായിട്ടാ വരവ്... ആ വളിച്ച ചിരി കണ്ടാലറിയാം...? "
എന്റെ മുറിയിലേക്ക് കേറി വന്ന വിജയേട്ടനെ നോക്കി ഞാന്‍ പറഞ്ഞു.
'വിജയേട്ടന്‍...' ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ 'അക്രിലിക് സെക്ഷനിലെ' മുഖ്യന്‍, അമ്പതോടടുത്ത പ്രായം. ഞാനുമായി വളരെ ലോഹ്യത്തിലാണു. മിക്കവാറും വരും എന്റെ അടുത്ത്...
"ടാ ഒരു കട്ടിങ്ങ് ഫയല്‍ ശരിയാക്കടാ... " അല്ലേല്‍ "ഇതിനെ അളവിലെന്നു വരച്ച് താടാ "എന്നെല്ലാം പറഞ്ഞ് കൊണ്ട്.
അന്നും പതിവ് പല്ലവിതന്നെയാകും എന്നു കരുതി ഞാന്‍ വീണ്ടും പറഞ്ഞു...
"നിങ്ങളുപോയി നിങ്ങളുടെ പണി നോക്ക് മാഷേ... എനിക്ക് വേറെ പണിയുണ്ട്... ഒരു കട്ടിങ്ങും കുട്ടിങ്ങും... "
എന്നും തുടക്കം ഇങ്ങനാണു... പിന്നെ പരസ്പരം തല്ലുകൂടിയും കളിയാക്കിയും പതിയെ പണി ചെയ്യും. അന്ന് ഒന്നും മിണ്ടാതെ അദ്ദേഹം ചിരിച്ച്കൊണ്ട് അടുത്തു നിന്നു.
" ടാ ഞാന്‍ ഒരു കാര്യം അറിയാന്‍ വന്നതാണു... ഓരു ലാപ്ടോപ് എന്ത് വിലയുണ്ടാവും... ഒന്നു വേണായിരുന്നു..."
ഞാന്‍ എന്റെ സ്വതസിദ്ധമായ ഭാഷയില്‍ അദ്ദേഹത്തെ കളിയാക്കിക്കൊണ്ട് പറഞ്ഞൂ...
" നിങ്ങള്‍ക്കെന്തിനാ ലാപ്ടോപ്... ലാപ്ടോപ്പുണ്ടങ്കിലേ ഭക്ഷണം തരൂന്ന് കടക്കാരന്‍ പറഞ്ഞോ...? മറ്റുള്ളോരു ഓരോന്ന് കാട്ടണകണ്ടിട്ട് ജാഡ കാണിക്കല്ലേ മാഷേ... "
" അല്ലെടാ മോള്‍ക്കാ...അവള്‍ടെ ക്ലാസ്സില്‍ എല്ലാര്‍ക്കും ഉണ്ടത്രെ...അവള്‍ക്ക് മാത്രേ ഇല്ലാത്തുള്ളൂ... ഒരെണ്ണം വേണന്ന് ഇന്നലെ വിളിച്ചപ്പോള്‍ പറഞ്ഞു. "
അപ്പോഴാണു എനിക്ക് ഇദ്ദേഹം കാര്യായിട്ടാ ചോദിച്ചേന്നു മനസ്സിലായേ...
"എനിക്ക് വലിയ നിശ്ചയമില്ല വിജയേട്ടാ... നല്ലതു വേണേല്‍ ഒരു 2500 ദിര്‍ഹത്തിനു മുകളില്‍ എന്തായാലും ആകുമെന്നു തോന്നുന്നു... പിന്നെ ഏറ്റവും പുതിയത് ഒരു 4000 ത്തിനു മുകളിലും...ഉറപ്പില്ലാട്ടോ നോക്കണം. "
"ഓ... അത്രയൊന്നും താങ്ങില്ലപ്പാ... 1500 മുതല്‍ 2000 ത്തിനു ഉള്ളില്‍ കിട്ടുമെന്ന് പറയണ കേട്ടല്ലാ... അതെങ്ങനെയുണ്ട്...?"
" അതിന്റെ കമ്പനിയും മറ്റും നോക്കണം, പക്ഷേ നല്ലത് കിട്ടണേല്‍ 2500 മുകളില്‍ വരുമെന്നു തോന്നുന്നു...വാങ്ങുമ്പോള്‍ നല്ലത് വാങ്ങിക്കൂടെ വിജയേട്ടാ...? "
അദ്ദേഹം ഒന്നും മിണ്ടാതെ ചിന്തയിലാണ്ടു....
അദ്ദേഹത്തിന്റെ മകള്‍ എം.ബി.എ. യ്ക്കാണു പഠിക്കണത്. ക്ലാസ്സിലെ എല്ലാകുട്ടികള്‍ക്കും ലാപ്ടോപ് ഉണ്ടത്രേ...! അതോണ്ട് അയാള്‍ക്കും വേണം ഒന്ന്...അവിടെ വില അന്വേഷിച്ചു 35000 രൂപ പറഞ്ഞൂത്രേ...! ഉടനെ അഛ്ചനെ വിളിച്ചു എനിക്കും വേണം ഒരു ലാപ് ടോപ്. സംഗതി സിമ്പിളായി അവതരിപ്പിച്ചു.( എം. ബി. എ. യ്ക്ക് പഠിക്കുന്ന കുട്ടിയ്ക്ക് ലാപ് ടോപ് ആവശ്യമുണ്ടോ എന്നെനിക്കറിയില്ല... ).
ചിന്തയിലിരിക്കുന്ന അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു,
"എന്നാ നമുക്കൊന്ന് നോക്കാം വിജയേട്ടാ...?"
" അതിനു കാശെവിടുന്നാടാ മോനേ...? ഇവിടെ കിട്ടണ ശമ്പളം വീട്ടിലെ ചിലവിനും അവളുടെ ഹോസ്റ്റല്‍ ഫീസും കഴിഞ്ഞാല്‍ പിന്നെ എന്റെ ഇവിടുത്തെ ചിലവിനുതന്നെ കഷ്ടി. പിന്നെ ഇതിന്റെ താഴെ ഒന്നുകൂടി പഠിക്കണുണ്ട്... അവളുടെ പഠിത്തത്തിന്റെ ചിലവ് വേറെ... എന്താ ചെയ്യണ്ടേന്ന് ഒരു പിടുത്തവും ഇല്ല. ഇനി ഇവിടെ ചോദിക്കാന്നു വച്ചാല്‍ മുന്‍പെടുത്ത ലോണ്‍ ഈ ഡിസംബറിലേ തീരൂ.... ആ.... സാര്‍ വന്നാല്‍ ചോദിച്ചു നോക്കാം... കിട്ടിയാലായി...ഇല്ലേല്‍ വേറെ ആരുടേയെങ്കിലും കൈയ്യീന്ന് വങ്ങാം, ഒരു കടം തീര്‍ക്കാന്‍ അടുത്തത്, അത് തീര്‍ക്കാന്‍ വേറൊന്ന്, അതിന്റിടേല്‍ ഇതും... എന്താ ചെയ്യാ....? ..... നീ എന്തായാലും നിന്റെ പണിയെടുക്ക്... ഇന്ന് നീ പറയണപോലെ കട്ടിങ്ങും കുട്ടിങ്ങും ഒന്നും ഇല്ല... അപ്പൊ ശരീടാ.... "
" ഓകെന്നാ... കാണാമ്മക്ക്.... "എന്ന് ഞാനും...
അദ്ദേഹം ചിന്താമഗ്നനായി പതിയെ നടന്നു നീങ്ങി....
ഇദ്ദേഹം ഒരു സാധാരണക്കാരനായ പ്രവാസി... കടവും കടപ്പാടുകളും വീര്‍പ്പുമുട്ടിച്ചു തുടങ്ങിയപ്പോള്‍... തന്റെ കുടുംബമെങ്കിലും ഇതില്‍ നിന്നും മുക്തി നേടട്ടെ എന്ന പ്രതീക്ഷയുമായി വീടും നാടും, വീട്ടുകാരേയും വിട്ട് ഈ മണ്ണിലേക്ക് ചുവടു വച്ചു.
ഈ നാടിന്റെ ചൂടും തണുപ്പുമേറ്റ് വരണ്ടുണങ്ങിയ മനസ്സും ശരീരവുമായി ജീവിതത്തിന്റെ വിരസമായ ഈ വഴികളിലൂടെ സഞ്ചരിക്കുന്ന അവന്റെ മനസ്സില്‍ ഒന്നു മാത്രം ... തന്റെ കുടുംബം. കിട്ടുന്ന കാശ് ചിലവാക്കാതെ വീട്ടിലേക്കയച്ച് അവരെങ്കിലും സുഖായിരിക്കട്ടെ എന്നു കരുതുന്ന അവന്‍ തന്റെ വിഷമതകളൊന്നും ആരേയും അറിയിക്കതിരിക്കാന്‍ ശ്രമിക്കുന്നു. വീട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോഴാണു അവന്റെ മുഖം പ്രസന്നമാകുന്നതു തന്നെ... എന്തുണ്ട് വിശേഷം എന്ന ചോദ്യത്തിനു..."സുഖാണു...." അല്ലേല്‍..."ഇങ്ങനെ പോകുന്നു..."ഇതാണു അവന്റെ മറുപടി.
അവിടെ നിന്നു വരുന്ന ഓരോ ആഗ്രഹങ്ങളുടേയും പൂര്‍ത്തികരണത്തിനു പിന്നില്‍ അവനു പറയാന്‍ ഒരോ കാരണങ്ങള്‍ കാണും, എന്തൊക്കെ സഹിച്ചാലും അവനത് ചെയ്തുകൊടുക്കും എന്നാലും പരിഭവവും പരാതിയും ബാക്കി...
"എനിക്കതെന്തന്നറിയാന്‍ പറ്റീട്ടില്ല... അവരെങ്കിലും അറിയണം അത്..." ഇതവന്റെ ആഗ്രഹം... ഇതിന്റെ പൂര്‍ത്തീകരണത്തിനിടയില്‍ അവന്റെ ജീവിതം പതിയേ അകന്നു പോകുന്നത് അവന്‍ പോലും അറിയുന്നില്ല...
" ഇന്ന് ഞാന്‍ അല്‍പ്പം കഷ്ടപ്പെട്ടാലും...എന്റെ മക്കളും ഭാര്യയും നന്നായി ജീവിക്കും... ഒരു കാലത്ത് മക്കളെല്ലാം നല്ല നിലയിലാകുമ്പോള്‍ ഈ നാടിനോട് വിട പറഞ്ഞ് തന്റെ നട്ടില്‍ അവരോടൊപ്പം ഒരു സ്വസ്ത ജീവിതം... "ഇതവന്റെ സ്വപ്നം...
പ്രവാസികളുടെ മക്കള്‍ ഇത് വായിക്കുന്നുണ്ടേല്‍ ഒരു കാര്യം പറഞ്ഞോട്ടെ, നിങ്ങള്‍ ചിലവാക്കുന്ന ഓരോ പൈസയിലും നിങ്ങളുടെ മാതാപിതാക്കളുടെ വിയര്‍പ്പും ദുഃഖങ്ങളും അടങ്ങിയിട്ടുണ്ട്... അത് നിങ്ങള്‍ക്കായിത്തന്നെ അവര്‍ സമ്പാദിക്കുന്നു... അത് നിങ്ങള്‍ക്ക് യഥേഷടം ചിലവാക്കാം... പക്ഷേ അതിനു പിന്നിലുള്ള ത്യാഗങ്ങളും സങ്കടങ്ങളും നിങ്ങള്‍ മനസ്സിലാക്കണം...
"എനിക്ക് പഠിക്കാന്‍ പറ്റിയിട്ടില്ല...കാശില്ലാത്തതിനാല്‍...ആ ഗതി എന്റെ മക്കള്‍ക്ക് വരരുത്... ഇവിടെ ഞാനല്‍പ്പം അഴുക്കായ വസ്ത്രം ധരിച്ചാലേ എന്റെ ഭാര്യയും മക്കളും നല്ല വസ്ത്രം ധരിച്ചു നടക്കൂ... ഞാന്‍ അരവയറായാലും അവര്‍ വയറു നിറച്ച് കഴിക്കട്ടെ... വയസ്സകുമ്പോള്‍ ഒരു ഗ്ലാസ് വെള്ളം താടാ എന്ന് ധൈര്യത്തോടെ പറയാലോ... "ഒരു പിതാവിന്റെ വാക്കുകളാണിവ.
പ്രിയപ്പെട്ട കൂടപ്പിറപ്പുകളോട് രണ്ട് വാക്ക്... നിങ്ങളുടെ ഓരോ വളര്‍ച്ചയിലും സന്തോഷിക്കുന്ന നിങ്ങളുടെ ദുഃഖങ്ങളില്‍ നിങ്ങളേക്കാളേറെ സങ്കടപ്പെടുന്ന മാതാപിതാക്കളെ തിരിച്ചറിയുക. അവര്‍ ഇന്ന് നിങ്ങള്‍ക്കായി കഷടപ്പെടുന്നു, നിങ്ങള്‍ക്കായി വാദിക്കുന്നു, നിങ്ങളുടെ ആവശ്യങ്ങള്‍ അവരുടെ കഴിവിനനുസരിച്ച് നിറവേറ്റിത്തരുന്നു.... ഇതിനു പ്രതിഫലമായി അവര്‍ ആഗ്രഹിക്കുന്നതൊന്നു മാത്രം.... നിങ്ങളുടെ സ്നേഹം... അവര്‍ നിങ്ങളെ ശാസിക്കുന്നു എങ്കില്‍ അത് നിങ്ങളുടെ നന്മയെക്കരുതി മാത്രം... അത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന വിഷമത്തിന്റെ പതിന്മടങ്ങാണു നിങ്ങള്‍ മറുവാക്ക് പറയുമ്പോള്‍ അവരിലുണ്ടാകുന്നത് എന്നും മനസ്സിലാക്കുക.
ഇന്ന് നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റി നിങ്ങളെ നല്ല നിലയില്‍ കാണാന്‍ ആഗ്രഹിക്കുന്ന അവര്‍ക്ക്, വാര്‍ദ്ധക്യത്തില്‍ നിങ്ങള്‍ തണലാകുമെന്ന ഒരു പ്രതീക്ഷ.... അതേയുള്ളൂ അവരുടെ മുന്നോട്ടുള്ള ജീവിതത്തില്‍.
ഓര്‍ക്കുക നാളെ നിങ്ങളും ഒരു പിതാവോ, മാതാവോ ആകും... വാര്‍ദ്ധക്യം നിങ്ങള്‍ക്കും വരും... അന്ന് ഒര്‍ത്തു പശ്ചാത്തപിക്കാന്‍ ഇടവരാതെ നോക്കുക.
ഇന്ന് വിജയേട്ടന്‍ പലരുടേം കൈയ്യില്‍നിന്നും കടം വാങ്ങുന്നു... മകള്‍ക്ക് അവളാവശ്യപ്പെട്ടത് എത്തിച്ചു കൊടുക്കനായ്... മകളേ നിന്റെ അഛ്ചന്‍ കഷ്ടപ്പെട്ട് പൂര്‍ത്തീകരിക്കുന്ന നിന്റെ ആഗ്രഹങ്ങള്‍ക്ക് നീ വില കല്‍പ്പിക്കണം... നിങ്ങളുടെ നല്ല ഭാവി അതേ ഉള്ളൂ അഛ്ചന്റെ മനസ്സില്‍... നിങ്ങളുടെ സ്നേഹം അതേ വേണ്ടു അദ്ദേഹത്തിനു....

Subscribe to:
Posts (Atom)