Monday, October 29, 2007

നാടും നാട്ടാരും

“നമസ്ക്കാരം...”

“യെന്തിരപ്പീ...?”

“അല്ല... നമസ്ക്കാരംന്ന്...“

“ വ്വൊ... നമസ്ക്കാരം...യെന്തിര്...?”

ഒരു കൂപ്പുകൈയ്യോടെ അപരന്‍ തുടര്‍ന്നു...
“രാജീവന്‍ കല്ലായി...”

“തള്ളേ യെപ്പോ... കാലത്ത് കൂടെ വിളിച്ചതാണാല്ല്..? യെന്തിരപ്പീ ... യെന്ത് പ്യറ്റി..?”

“അയ്യോ ചേട്ടാ അതല്ല.... ഞാന്‍ ‘രാജീവന്‍ കല്ലായി‘.... കല്ലായി സ്ഥലപ്പേരാ...”

“ചെവലക്കുറ്റി നോക്കി യൊരൊറ്റ കീറ് വച്ച് തന്നാലുണ്ടല്ല്... പ്യാടിപ്പിക്കാനായിട്ട്”

“അയ്യോ ചേട്ടാ ഞാന്‍...”

“യെന്തിരാണ് വ്യാണ്ടത്...?”

“ഞാന്‍ വളരേ പ്രശസ്തനായ ഒരു ജേര്‍ണ്ണലിസ്റ്റാണ്...”

“യെന്തിരാണെന്ന്...?”

“ജേര്‍ണ്ണലിസ്റ്റ്...“

“അല്ല അതിനു മുമ്പ് യെന്തോ പറഞ്ഞല്ല്...?”

“വളരേ പ്രശസ്തനായ ഒരു ജേര്‍ണ്ണലിസ്റ്റാണെന്ന്...!“

“അത് ചെല്ലന്‍ മാത്രങ്ങ് തീരുമാനിച്ചാ മത്യാ... അത്ര പ്രശസ്തനായിട്ട് ഞ്യാനറിയില്ലല്ല്...?”

അല്ല.....അ....അതിപ്പൊ......ഈ...”

“ഉം...വ്യാണ്ടാ വ്യാണ്ടാ.... വന്ന കാര്യങ്ങള് യെന്തിര്....”

“ചേട്ടനെ ഒന്ന് ഇന്റര്‍വ്യൂ ചെയ്യണായിരുന്നു...”

“തള്ളേ സത്യായിട്ടും... ഹ്...യെന്തിരിന്...?”

“ഞാന്‍ ഈ... നാടും നാട്ടാരും എന്നൊരു പംക്തി എഴുതണുണ്ടേ.... അപ്പൊ അതിലേക്കായിട്ട്... ഇങ്ങനെ ചേട്ടനേപ്പോലുള്ളോരുടെ...”

“നാടാര് ചെക്കന്റേ കാര്യം പറയാന്‍ നീയെന്തിനടേ എന്നെ ഇന്റവ്യൂണത്...?... ലവനെ എനിക്ക് പണ്ടേ ഇഷ്‌ടല്ലട്ടാ”

“അയ്യോ ചേട്ടാ നാടാരല്ല.... നാട്ടാര്... നാട്ടുകാര്‍ എന്നര്‍ത്ഥം....”

“ഹ്... മര്യായ്ക്ക് സംസാരീക്കാനറിയാത്ത നീയെങ്ങെടേ ചെല്ലാ എഴുതണത്”

“ചേട്ടനതൊക്കെ വിട്... എന്താ ചേട്ടന്റെ പേര്..?”

“റാം കൃഷ്ണ്...!“

“എന്താന്ന്..?”

“ഹ ഹ ഹ ...രാമകൃഷ്ണന്‍ എന്നല്ലേടോ തന്റെ പേര്...” അപ്പുറത്തിരുന്നയാള്‍ ചോദിച്ചു.

“ടേ... വാണ്ടാടേ... നിന്നോട് ച്വാദിച്ചാ... ടാ പയലേ... വല്ലാണ്ട് മൊടകാണിച്ചാ പിടിച്ച് ചെവരേല്‍ തേച്ച് കളയും കേട്ടാ...“

“ഹി ഹി ഹി അപ്പി പറ”.

“പേര്...?”

“രാമകൃഷണെന്‍”

“വയസ്സ്...?”

“സത്യത്തില് നീയെന്തിനാണ് വന്നിരിക്കണത്...?”

“അ...അതെന്താ ചേട്ടനങ്ങനെ ചോദിച്ചേ...?”

“അല്ല... പ്യാരും വയസ്സുമൊക്കെ ച്വാദിക്കണോണ്ട് .... യെന്തിരോ ഒരു സ്മെല്ലിംങ്”

“ഞാനാ ടൈപ്പല്ല”

“അതാവാനധികം നേരൊന്നും വേണ്ടല്ല്....? ഉം... നടക്കട്ട്... വയസ്സ് 32 “

“വിവാഹിതനാണോ..?”

“വ്വൊ...തന്നെ... അങ്ങനെയൊക്കെ പറ്റിപ്പോയി...”

“കുട്ടികള്‍..?”

“ഹാ...അതൊക്കെ ഇനി പറഞ്ഞിട്ടെന്ത് കാര്യം അപ്പീ... അതും സംഭവിച്ച് പോയീ”

“ജോലി...?”

“ഇതൊക്കെത്തന്നേ....”

“ഏത്...?”

“ഈ ഏരിയേലൊക്കെ.... ഇങ്ങനെ...”

“ജോലിയൊന്നും ഇല്ലല്ലേ...?”

“ഇണ്ടായിരുന്നു...സാഹിത്യ വാസനകള് കാരണം ഇപ്പൊ സസ്പെന്‍ഷന്‍ലാ”

“അയ്യൊ അതെന്ത് പറ്റീ...?”

“അപ്പീ പത്താം ക്ലാസില് നല്ല മാര്‍ക്കോടെ പാസ്സായി കേട്ടാ... 210 മാര്‍ക്കുണ്ടാരുന്നു.“

“ഹി...ഹി..ഹി.. ഇതാണൊ ചേട്ടാ നല്ല മാര്‍ക്ക്...?”

“ടേയ്... കളിയാക്കാതെടേ.... ഹൈസ്ക്കൂള് കാണാത്ത കുടുമ്മത്ത് 210 ഒക്കെ ഒരു സംഭവാടേ...!“

“ഓകെയോകെ”

“പത്താം തരങ്ങള് പാസായപ്പോള് അച്ഛ്ന്റെ വക ഒരു ച്വാദ്യം... നിനക്കെന്തിരടേ ആകേണ്ടേന്ന്”

“ഞാമ്പറഞ്ഞു യെനിക്കൊരു മെഷീന്‍ ഓപ്പ്രേറ്ററാണൊന്ന്...!“

“കാര്യറിയാതെ അച്ഛനെന്നെ കൊണ്ട് ഐ.ടി.ഐ യ്ക്ക് ചേര്‍ത്ത്...”

“അല്ല ചേട്ടനല്ലേ പറഞ്ഞേ ഓപ്പറേറ്ററാകാനാ ഇഷ്‌ടമെന്ന്...?”

“ടേ അപ്പീ... നീയുമെന്റെ തന്തപ്പടിയേപ്പോലെ പറേരുത് കെട്ടാ... ടാ... സിനിമാ കൊട്ടകേലും സിനിമ ഓടിക്കണത് ഒരു മിഷീന്‍ തന്നേണ്... അത് ഓടിക്കണോനും ഓപ്പറേറ്ററാണ്..”

“ഓ..എന്ന്... അല്ല ഈ 210 വച്ച് ഐ.ടി.ഐ യില്‍.... സീറ്റ്..!”

“യെന്തിരോ ക്വാട്ടകളൊക്കെ.... കഷ്‌ടകാലത്തിന് അവിടെ കിട്ടി “

“അങ്ങനെ രണ്ട് കൊല്ലം അവിടെ കളഞ്ഞു... കൂട്ടത്തില് അച്ഛന്റെ കുറേ കാശും...“

“പിന്നെ ജ്വാലിക്ക് വ്യേണ്ടിള്ള അലച്ചിലുകളായിരുന്ന്”

“ഒന്നും ശരിയാകാണ്ടായപ്പോ... ഞാന്‍ ഒരു തീരുമാനമെടുത്ത്... ഇനി അലയണില്ലന്ന്... ഫുള്‍ റെസ്റ്റ്”

“പിന്നേ അച്ഛ്ന്‍ തന്നെ ഒരെണ്ണം ശരിയാക്കി തന്ന്...ഒരു പ്യൂണിന്റെ....”

“അത് നല്ല രീതിയില്‍ പോയികൊണ്ടിരിക്കുകയായിരുന്നു കേട്ടാ... അയിനിടേല്‍ ആ അബദ്ധമങ്ങ് ചെയ്തു”

“എന്ത്...?”

“ കല്ല്യാണം... യെന്തിരെങ്ങിലും ആവശ്യുള്ള കാര്യാണാപ്പി...?... പറ്റിപ്പോയി”

“ അത് വരെ ജ്വാലി കഴിഞ്ഞ് വീട്ടീ വന്നാ ഒരു സ്വൈര്യണ്ടായിരുന്നു കേട്ടാ... കല്യാണം കഴിഞ്ഞപ്പോ അതും പോയി...”

“അങ്ങനെ ഏതൊരാളേയും പോലെ ഞാനും കഥളും കവിതളും എഴുതാന്‍ തൊടങ്ങി”

“അങ്ങനെ കൂട്ടാരും അടുത്ത് വരാതായി...”

അപ്പൊഴും തങ്കപ്പേട്ടന്‍ മാത്രന്നെ പ്രോ‍ത്സാഹിപ്പിച്ച് കൊണ്ടിരുന്നു... നല്ല മനുഷ്യന്‍”

“അതാരാ..തങ്കപ്പേട്ടന്‍”

“ഓഫീസിലെ വേസ്റ്റ് പ്യാപ്പറോളൊക്കെ കൊണ്ടോയിരുന്നാളാ....”

“എന്നിലെ സാഹിത്യകാരന്‍ ഉണര്‍ന്നിരിക്കുമ്പോ‍ള്‍ പ്യാപ്പറുകളൊരുപാട് കിട്ടീരുന്നു അങ്ങേര്‍ക്...”

“അങ്ങനെ ഒരിക്കല്‍ ഉറങ്ങിക്കിടന്ന ആ സാഹിത്യകാരനെ തങ്കപ്പേട്ടന്‍ വിളിച്ചൊണര്‍ത്തി...“

“ നിങ്ങളാ തൂലിക ചലിപ്പിച്ച് എന്തേലും ചെയ്യന്ന്...“

“ ഇത് കേട്ടഞാന്‍ എന്റെ കൈയ്യിലുണ്ടായിരുന്ന തൂലിക ശക്തായി ചലിപ്പിച്ച്..”

ആ ചലനത്തില്‍ മേശയിരുന്ന് മഷിക്കുപ്പി തെറിച്ച് യെവിടെങ്ങാണ്ടോ വീണ്...“

“അത് ഫയലോളിലായിരുന്നപ്പീ... യെന്തിരോ ഡേറ്റോ പ്യാര്കളോ...യെന്തിരൊക്കെയോ പോയീന്ന് പറഞ്ഞ് ലവന്മാരെന്നെ പറഞ്ഞ് വിട്ട്...”

“ചേച്ചിയെ പറ്റി പറഞ്ഞില്ലല്ലോ...?”

“വ്വൊ... യെന്തിര് പറയാന്‍... എന്റെ ഫാര്യ മീനാഷി”

“ചേച്ചിയെന്താ ചെയ്യണേ...?”

“എന്നേം ചീത്ത വിളിച്ചോണ്ടിരിക്കണ്...അല്ലാണ്ടെന്തിര്”

“കല്യാണം കഴിഞ്ഞിട്ടെത്രയായി...?”

“യെന്തിനാടേ... അതെല്ലാം ഓര്‍മ്മിപ്പിക്കണത്...?”

“അല്ല നീയിതൊക്കെ യെവട്യാണിടാന്‍ പോണത്... വല്ല പത്രങ്ങളിലുമാണാ..?”

“അല്ല ചേട്ടാ... പ്രസിദ്ധമായ.... അല്ലെങ്കില്‍ വേണ്ടാ ഒരു മാസികേല് വരും... പിന്നെ ബ്ലോഗിലും”

“യെന്തില്...? യെന്ത് ‘ഗ് ‘....?”

“ബ്ലോഗ്... അത് ഇന്റര്‍നെറ്റിലുള്ള ഒരു സംഭവാ...”

“നീയങ്ങനെ പ്യേടിപ്പിക്കതെടേ... എനിക്കും അറിയാം ഈ നെറ്റൊക്കെ.... ആഫീസില് കാണണതൊക്കെത്തന്നേ...”

“ഇതാണ് ചേട്ടാ ബ്ലോഗറിന്റെ എമ്പ്ലം” തന്റെ കൈയ്യിലുണ്ടായിരുന്ന് പേപ്പറിലെ ബ്ലോഗിന്റെ ചിഹ്നം കാണിച്ച് രാജീവന്‍ പറഞ്ഞു.

“വ്വൊ... ഇത് കണ്ടിരിക്കണ്... ഇന്ദിരാദേവി സാറ് എടക്കെ വെറുതേ ഇരുന്ന് ചിരിക്കണ കാണാം ഇത് പോലൊന്ന് തൊറന്ന് വച്ചിട്ട്... തന്നെ ഇത് തന്നെ... ഓറഞ്ച് കളറില് ‘ഗര്‍‍ഭള്ള ബി’“

“എന്ത്...?”

“തന്നേടെ... നീയാ ബിയെ ഒന്ന് നോക്ക്... ഗര്‍ഭൊള്ള പോലല്ലേ...?”

“ബെസ്റ്റ്.... അതൊക്കെ പോട്ടേ... ചേട്ടന്റെ കല്യാണത്തെക്കുറിച്ച്... വേണ്ടാ... വേറൊരു ചോദ്യം... കല്യാണത്തിന് ചേച്ചി ഉടുത്തിരുന്ന സാരീടെ നിറം എന്തായിരുന്നു...? ഓര്‍മ്മയുണ്ടോ...?”

“പിന്നെടെ... കല്യാണത്തിന്റെ അന്നത്തെ സാരിയല്ല ലവളെ തന്നെ ശ്രദ്ധിച്ചില്ല...!“

“അതെന്താ ചേട്ടാ അങ്ങനെ...?”

“എടെ അപ്പീ... ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞിറങ്ങിയവന് വരുന്നത് രാജധാനി എക്സ്പ്രസ്സായാലും, മദ്രാസ്സ് മെയിലാ‍യാലും യെന്തിരിടെ വ്യത്യാസങ്ങള്... അത് ശ്രദ്ധിച്ചിട്ട് യെന്തിര്ടേ കാര്യം...?“

ഇതും പറഞ്ഞ് രാമകൃഷണന്‍ എണീറ്റ് പോയി....

നാ‍ടും നാട്ടാരും തുടരണോ എന്നാലോചിച്ച് ‘കല്ലായി‘ രാജീവനും.

58 comments:

സഹയാത്രികന്‍ said...

മുന്‍പേ കേട്ട ഒരു ഫലിതം അല്‍പ്പം യെന്തിരൊക്കെയോ കൂട്ടിച്ചേര്‍ത്ത്...
:)

ദിലീപ് വിശ്വനാഥ് said...

കോക്കനട്ട് ഞാന്‍ അടിക്കാം മച്ചൂ.
എന്തരായാലും ഇതൊക്കെ സംഭവങ്ങളു തന്ന്യേ?

സണ്ണിക്കുട്ടന്‍ /Sunnikuttan said...

ഇത് എന്തെര് സഹയാത്രികാ, പൊളപ്പന്‍ സാധനങ്ങളാണല്ലൊ,

തകര്‍ത്തു മാഷെ.

ശ്രീ said...

ഇത് യെന്തരണ്ണാ...

അലക്കിക്കളഞ്ഞല്ല്‌.


“ചേച്ചിയെന്താ ചെയ്യണേ...?”

“എന്നേം ചീത്ത വിളിച്ചോണ്ടിരിക്കണ്...അല്ലാണ്ടെന്തിര്”
....
....
“എടെ അപ്പീ... ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞിറങ്ങിയവന് വരുന്നത് രാജധാനി എക്സ്പ്രസ്സായാലും, മദ്രാസ്സ് മെയിലാ‍യാലും യെന്തിരിടെ വ്യത്യാസങ്ങള്... അത് ശ്രദ്ധിച്ചിട്ട് യെന്തിര്ടേ കാര്യം...?”


സഹയാത്രികാ...

തകര്‍‌ത്തൂട്ടാ... :)

ചന്ദ്രകാന്തം said...

സുനിലേ, സംഭവം കൊള്ളാലോ...

പൊടി പിടിച്ചു കിടക്കുന്ന 'ചിരിമണികള്‍' ഓരോന്നായി തുടച്ചു മിനുക്കിയെടുത്ത്‌ വെളിച്ചത്ത്‌ വെയ്ക്കൂ...
ഓരോന്നായെ ചെയ്യാവൂ.., എന്നാലേ ഞങ്ങള്‍ക്ക്‌ ചിരിയ്ക്കിടയില്‍ ശ്വാസം വിടാന്‍ പറ്റൂ...

കുഞ്ഞന്‍ said...

കല്ലായി, ഭാഷ തകര്‍ത്തൂ റാമംകൃഷ്ണാ...

യെന്തരഡൈ യിതേതു ഫാഷ..?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: തന്നെ തന്നെ ഇതെന്നെ തിര്വോന്തോരം ഫാഷ, കലക്കി മച്ചൂ.

ക്രിസ്‌വിന്‍ said...

"ഗര്‍‍ഭള്ള ബി"
:)
പുലിതന്നെ

Murali K Menon said...

തിര്വോന്തരം കലക്കീ സഹയാത്രികാ, രസിച്ചു വായിച്ചു.

ഉപാസന || Upasana said...

sahaaa,
ee nattappara veyiluLla uchchakke naan chirichchu viyarththu ;)

iyaalum sunil aanenn chandrakatham paranjalla nEraa

su = nallathe
nil = onnumillaa
kootti vaayichche

oral undallo enikke koottaayi
cheers
:)
upaasana

പ്രയാസി said...

യെടെ യെന്തരെടെ ചെല്ലാ..!
നാടും നാട്ടാരും തൊടരണോന്നു ആലോചിക്കണാ..!
തൊടര്‍ന്നില്ലെങ്കി..!അപ്പികളെല്ലാംകൂടി ക്യേറി മ്യേയും കേട്ടാ..
അമ്മച്ച്യാണ ഒരു ഒന്നൊന്നര കലക്കു കലക്കീടെ..
അടിപ്വളീന്നു പറഞ്ഞാ പ്വാര..ചക്രം ചവ..!

സജീവ് കടവനാട് said...

വാഹ്... നന്നായി.

ഹരിശ്രീ said...

ഡേ അപ്പീ,

എന്തര് പറയണ്.

പോളപ്പനായിട്ടുണ്ട്.ക്വേട്ടാ...

സഹയാത്രികാ,

അടിപൊളി...

സാജന്‍| SAJAN said...

സഹയാത്രികാ നന്നായിരിക്കുന്നു, പ്രത്യേകിച്ച് ആ ഭാഷ രസിക്കും ചിരിപ്പിക്കുന്നു:)

ബാജി ഓടംവേലി said...

തള്ളേ തകര്‍പ്പന്‍ ബാഷ

ശെഫി said...

നന്നായി.

ശ്രീഹരി::Sreehari said...

തള്ളേ പൊളപ്പന്‍ തന്നെ :)

സു | Su said...

എനിക്കിഷ്ടായി. :)

Sherlock said...

:) നന്നായിരിക്കുന്നു

സഹയാത്രികന്‍ said...

വാല്‍മീകി മാഷേ... സണ്ണിക്കുട്ടാ.. ശ്രീ..ഡങ്ക്സ്...:)

ചന്ദ്രകാന്തം ച്യാച്ചി... അപ്പി പറണപോലെത്തന്നെ കാര്യങ്ങള്... നന്ദി.. :)

കുഞ്ഞേട്ടാ,ചാത്താ, ക്രിസ്‌വിന്‍,മുരളിയേട്ടാ നന്ദി.. :)

ഉപാസനേ... തന്നപ്പീ ഞ്യാനും സുനിലന്നെ... ചെല്ലാ അതെന്റെ പ്രൊബൈലിലുണ്ടല്ല്....
സുനിലെന്നാല്‍ നല്ലതല്ലാതെ ഒന്നുമില്ല എന്നര്‍ത്ഥം... നന്ദി :)

പ്രയാസീ ,കിനാവേ,ഹരിശ്രീ, സാജന്‍ ഭായ്, ബാജിമാഷേ,ശെഫി, ശ്രീഹരി,സൂവേച്ചീ, ജിഹേഷ് ജി... നന്ദി..:)

ഭൂമിപുത്രി said...

തൃശൂരാര്‍ ഇത്രനല്ലോണം തിരോന്തരം ഭാഷയെങ്ങിന്യാ
പറയണേ

ധ്വനി | Dhwani said...

ച്ചോ!! പ്യാടിപ്പിക്കാനായിട്ട്!!
:)

ഓറഞ്ച് കളറില് ‘ഗര്‍‍ഭള്ള ബി'
ഹഹാ!! വയ്യായേയ്!!

Sethunath UN said...

ചിരിപ്പിച്ചു മാഷേ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

യെവന്‍ പുലിയാണ്‌ കെട്ടാ

Dhanesh Nair said...

ഞാന്‍ ശരിക്കും വലിയ പോസ്റ്റുകള്‍ ഒന്നും വായിക്കറില്ല. പക്ഷേ ഇതു ശരിക്കും നന്നായിരിക്കുന്നു. പഴയ ഫലിതങള്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. നന്നായി

un said...

വാരഫലം വഴിയാണ് എത്തിയത്. ഒറ്റയടിക്കു വായിച്ചു തീര്‍ത്തു. നന്നായി ചിരിക്കുകയും ചെയ്തു.

അപ്പു ആദ്യാക്ഷരി said...

അപ്പീ .... ഇത്രയൊക്കെ കൈയ്യിലുണ്ടല്ലേ..
ഗര്‍ഭമുള്ള ബി..അതു പിടിച്ചു. ഈ കൊടകരക്കാ‍രെല്ലാം ഇങ്ങനെതന്നെയോ..എല്ലാം നല്ല തമാശപ്പുലികള്‍!

Visala Manaskan said...

ഇദലക്കീര പെരിയസാമീഡനിയന്‍ കുപ്പുസാമി. :)

ഗര്‍ഭിണി ബി! ഹൂ..ഹ.

സുനില്‍ന്നൊള്ള പേരിനേക്കാളും എത്രയോ ഗുമ്മാടാ നിന്റെ ഒറിജിനല്‍ പേര്‍. കുപ്പു! അത് മതിഡാ..

സഹയാത്രികന്‍ said...

ഭൂമിപുതി... ഓ... അതിനിപ്പൊ എന്നതന്നേ... എല്ലാം മലയാളം തന്നല്ലയോ...!... ന്ദന്ദി :)

ധ്വനി... പ്യാടിച്ചാ...? നന്ദി... :)

നിഷ്ക്കളങ്കന്‍ മാഷേ സന്തോഷം സന്തോഷം... :)

പ്രിയ.. തന്നെത്തന്നെ... പുല്യള് തന്നെ.. നന്ദി :)

ധനേഷേ നന്ദി... :)

പേരയ്ക്കേ നന്ദി... :) [ കിനാവിനു വീണ്ടും നന്ദി ] :)

അപ്പ്വേട്ടാ...ഞങ്ങള് കൊടരക്കാരെല്ലാം ഇങ്ങനെനന്ന്യാണ്... നന്ദി :)

ഹ ഹ ഹ ... വിശാലേട്ടാ... സഖാവേ... നന്ദി നന്ദി... [ കുപ്പുന്നുള്ള പേരന്നെ ഗുമ്മ്... അത് മ്മടെ കൊടരേടെ സ്വന്തം പേരല്ലേ...?... കൊടകര ആരാ സുനില്‍ന്ന് പറഞ്ഞാ അറിയാ...!എല്ലാര്‍ക്കും കുപ്പുല്ലേ ഞാന്‍...]
:)

ഭൂമിപുത്രി said...

ടിപ്സിനു വളരെ നന്ദി സഹയാത്രികാ

വാണി said...

ഇതൊരു ഒന്നൊന്നര സംഭവം തന്നെ മാഷേ..

രസിച്ചു വായിച്ചു.

തെന്നാലിരാമന്‍‍ said...

തള്ളേ, സഹനണ്ണന്‍ ഇതെന്തര്‌ കീറ്‌ കീറിയേക്കണത്‌? കാര്യങ്ങളിത്തറയൊക്കെ ആയേനെക്കൊണ്ട്‌ വന്ന കാര്യമങ്ങാട്ട്‌ പറയാമല്ല്‌, അണ്ണന്‍ പുലി തന്നെട്ടാ. പുലിയെന്നു പറഞ്ഞാ, വെറും പുലിയല്ല. ഒരു സിങ്കം....അമ്മയാണന്നെ...ഇതു പൊളപ്പനായി.

പൈങ്ങോടന്‍ said...

"ടേയ്... കളിയാക്കാതെടേ.... ഹൈസ്ക്കൂള് കാണാത്ത കുടുമ്മത്ത് 210 ഒക്കെ ഒരു സംഭവാടേ...!“

ങ്യാ ഹ ഹ ഹ...സംഗതികള് ഉഷാറായിരിക്കണ് കെട്ടാ..തള്ളേ യെവന്‍ പുലിയാണല്ല്...കമന്റീട്ടും യെന്റെ കലിപ്പ് തീരണില്ലല്ല്...

asdfasdf asfdasdf said...

ഹ ഹ . കലക്കീണ്ട്.

krish | കൃഷ് said...

തള്ളേ.. ഇത് കൊള്ളാല്ലോ.
എന്തരോ എന്ത്.

Typist | എഴുത്തുകാരി said...

എങ്ങിനെ ഒപ്പിച്ചു മാഷേ, ഈ തിരുവന്തോരം ഭാഷ?

സഹയാത്രികന്‍ said...

വാണി ജി സന്തോഷം സന്തോഷം... നന്ദി :)

രാമാ അപ്പൊ മ്മള് തൃശ്ശൂക്കാര്‍ക്കും തിരൊന്തരം ഭാഷ വഴങ്ങും.. ല്ലേ... അപ്പി പോണ വഴീന്ന് ഇച്ചിരി ബോഞ്ഞവെള്ളങ്ങളൊക്കെ കുടിച്ചിട്ട് പോയിന്‍... നന്ദി
:)

പൈങ്ങോടന്മാഷേ കലി‍പ്പളന്നല്ലേ...! നന്ദി :)

മേനോന്‍ ചേട്ടാ ... നന്ദി :)

എഴുത്തുകാരി ഇതിനിപ്പൊ എന്താ ഞാന്‍ പറയാ... മന്‍സ്സില് വന്നു അങ്ങട്ടെഴുതി... നന്ദി :)

എല്ലാ അപ്പ്യോള്ക്കും ഒരിക്കലൂടി നന്ദികളുണ്ട്ട്ടാ...:)

[ nardnahc hsemus ] said...

ഹഹ.. അതു കലക്കീട്ടാ.. തിരോന്തരം ഭാഷ അടിപൊളി...

സഹയാത്രികന്‍ said...

സുമേഷേട്ടാ... തന്നെ തന്നെ...മൊത്തം കലിപ്പള് തന്നെ...!
നന്ദി

Sathees Makkoth | Asha Revamma said...

യെന്തിരടേഅപ്പീ ഇത്?തകര്‍ത്ത് വാരിയല്ലോ?
ഇമ്മാതിരി പൊളപ്പന്‍ സംഗതികള് പൂശാനാണേ ഇനീം തുടര്.

സഹയാത്രികന്‍ said...

സതീശേട്ടാ നന്ദി.. :)

ചീര I Cheera said...

സഹൂ...!!
രാമക്ര്ര്‌ഷ്ണ്ണന് “വെഞ്ഞാറമൂടിന്റെ” നല്ല മുഖഛായ..
അതുകൊണ്ട് വായനയുടെ ഒപ്പം നല്ല വിഷ്വല്‍ -സും കിട്ടി..
“ഗര്‍ഭം” നന്നായി.. :)

സഹയാത്രികന്‍ said...

പി.ആര്‍.ചേച്ചി സന്തോഷം സന്തോഷം...
നന്ദി
:)

അലി said...

നന്നായി
വളരെ വളരെ നന്നായി...
അഭിനന്ദനങ്ങള്‍....

സഹയാത്രികന്‍ said...

അലിമാഷേ... സന്തോഷം..നന്ദി.. :)

അച്ചു said...

സഹേട്ടന്‍...കലക്കീട്ടിണ്ട്‌....കൊട്‌ കൈ...

മന്‍സുര്‍ said...

സഹയാത്രികാ....

ഇത്‌ കൊള്ളാല്ലോ....നമ്മ അങ്ങാട്‌ പോയ തക്കോ നോക്കി നീ ഇതങ്ങാട്‌ എടുത്തിട്ടാ ..അപ്പോ ഞങ്ങ വായിച്ചിലാര്‍ന്ന്‌ ട്ടാ. ഇപ്പ വന്നപ്പ കണ്ട്‌ . . . കിടിലം
അല്ലെങ്കി വേണ്ട നമ്മ ഇങ്ങനെ പറയ...കികിടിലം

അപ്പ ഞങ്ങ പോണ്‌ നിങ്ങാ നിക്ക്‌ ഞങ്ങ വന്നിട്ട്‌ നിങ്ങാ പോ

സഹാ.... വളരെ ഇഷ്ടായി...ഇവിടം സന്ദര്‍ശിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുക.

നന്‍മകള്‍ നേരുന്നു

Pongummoodan said...

:)

സഹയാത്രികന്‍ said...

കൂട്ടുകാരാ നന്ദി... :)

മന്‍സൂര്‍ഭായ് അസുഖമെല്ലാം മാറിയല്ലോ സന്തോഷം...
നന്ദി ..:)

പോങ്ങമൂടന്‍ മാഷേ... :)

Satheesh said...

ഗംഭീരം! :)

Mahesh Cheruthana/മഹി said...

ചെല്ലാ,
പൊളപ്പന്‍ തന്നെ ക്വേട്ടാ.
വളരെ നന്നായി!
അഭിനന്ദനങ്ങള്‍!!

ഗിരീഷ്‌ എ എസ്‌ said...

നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

കലക്കീ...ട്ടാ?

രാജീവന്റെ നിറുകേലൊരു ചവിട്ടൂടെ കൊടഡെ... കുപ്പൂ

അല്ലെങ്കി .. അവനവിടെ ഉറച്ചു പോകും! പണ്ടു സുന്ദരന്‍ നാടകമെഴുതി 'കല്ലായ'തു പോലെ ...

സഹയാത്രികന്‍ said...

സതീഷ ഭായ്... നന്ദി :)

മഹേഷ് ജി... നന്ദി :)

ദ്രൌപതി... നന്ദി :)

ദത്തേട്ടാ... ഹി..ഹി.ഹി... നന്ദി :)

അപര്‍ണ്ണ said...

ഈ ചേടത്തീടെ ഓര്‍കുട്ട്‌ id ഒന്നു തരാമോ..ഫാന്‍ ആവാനാണേ. :-)

വല്യമ്മായി said...

നന്നായിട്ടുണ്ട്,ഇതെങ്ങനെയോ മിസ്സായി പോയി വായിക്കാന്‍.

ഭൂമിപുത്രി said...

രാമകൃഷ്ണണ്ണനങ്ങിനെമനസ്സില്‍ മാനംമുട്ടി വലുതാകുന്നു..:)

സഹയാത്രികന്‍ said...

അപര്‍ണ്ണാജി... ചേട്ടത്തി എന്നുദ്ദേശ്ശീച്ചത് എന്താന്ന് മനസ്സിലായില്ല... മറിയാമ്മ ചേട്ടത്തി ആണേല്‍ ..പോസ്റ്റ് മാറി... എന്നലും നന്ദി :)

വല്യമ്മയി.. നന്ദി :)

ഭൂമിപുത്രി വീണ്ടും നന്ദി :)