Sunday, September 23, 2007

എന്നാലും എന്റെ കര്‍ത്താവേ...

കുറച്ചു നാളായി അന്തോണ്യേട്ടന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട് കത്രീന ചേട്ടത്തീടെ ചെവിക്കെന്തോ ഡിഗോള്‍ഫിക്കേഷന്‍...പുള്ളിക്കാരത്തീടെ കേള്‍വി ശക്തിക്കെന്തോ തകരാറു പോലെ... കാരണം ചോദിക്കുന്ന പലതിനും മറുപടിയില്ല.

വീട്ടിലാണേല്‍ ഇപ്പൊ അന്തോണ്യേട്ടനും ചേട്ടത്തിയും മാത്രേ ഉള്ളൂ... പിള്ളേരെല്ലാം അങ്ങ് ഗള്‍ഫേലാ. അതോണ്ട് തന്നെ തന്റെ സംശയം ഒരു സംശയമായിത്തന്നെ നിലനിന്നു പുള്ളിക്കരന്റെ മനസ്സില്‍. ഇനി അവളോട് ഇതേപ്പറ്റി ചോദിച്ചാല്‍ പുള്ളിക്കാരിയ്ക്ക് വിഷമായാലോ... എന്തേലും കാരണം പറഞ്ഞ് ആശുപത്രിയേല്‍ കൊണ്ട് പോകാന്നു വച്ചാല്‍ അവളൊട്ടു സമ്മതിക്കേം ഇല്ല.

"എന്നാലും എന്റെ കര്‍ത്താവേ അവള്‍ക്കിങ്ങനൊരു ഗതി വന്നല്ലോ...? അവളറിഞ്ഞാല്‍.... " തന്റെ പ്രിയതമയുടെ കേള്‍വിത്തകരാര്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു വിങ്ങലായി നിലനിന്നു... അങ്ങനെ ഒരു ദിവസം വൈകീട്ട് അന്തോണ്യേട്ടന്‍ പുറത്തേക്കിറങ്ങി, വാതില്‍ക്കല്‍ നിന്ന് ,

"എട്യേ... ഞാന്‍ ഒന്നും പുറത്തേക്കിറങ്ങിയേച്ചും വരാം, വാതിലടച്ചേക്ക്.... "

എവിടെ... ആരു കേള്‍ക്കാന്‍... ഒരു മറുപടിയും ഇല്ല. ഒരു നെടുവീര്‍പ്പോടെ വാതില്‍ അടച്ചേച് അന്തോണ്യേട്ടന്‍ നടന്നു പല പല ചിന്തകളോടെ... അങ്ങാടിയില്‍വച്ച് വടക്കേതിലെ ദിനേശന്‍ തോളില്‍ത്തട്ടി വിളിച്ചപ്പോളാണു അന്തോണ്യേട്ടന്‍ ചിന്തകളില്‍ നിന്നുണര്‍ന്നത്.

"ഇതെന്താന്റെ അന്തോണ്യേട്ടാ... നിങ്ങളെന്താലോചിച്ചാ ഈ നടക്കണേ... കുറേ നേരായി ഞാന്‍ ശ്രദ്ധിക്കണൂ. "

" ഓ..മനസ്സിനൊരു സുഖോല്ലടാ "

" നിങ്ങള്‍ക്കിപ്പെന്താ... പിള്ളെരു ഗള്‍ഫീന്നയക്കണ കാശും ചിലവാക്കി സുഖായിട്ട് ജീവിക്കന്നല്ലാണ്ട് വേറെന്താപ്പത്രെ ചിന്തിക്കാനായിട്ട്... ?എന്താ പ്രശ്നം...?

" അല്ലെടാ, കത്രീനയ്ക്ക് ഈയിടെയായി കേള്‍വിക്കെന്തോ പ്രശ്നമുള്ളപോലെ. ഒരു പരിധി വിട്ട് അകന്ന് നിന്ന് ചോദിക്കണത് കേള്‍ക്കണില്ലാന്നു തോന്നണൂ... ചോദിക്കണേനൊന്നും മറുപടിയില്ല. "

" ഇതിനാണോ ഈ ആലോചന... ചേട്ടത്തിയെ ഏതേലും നല്ല ഡോക്ടറെ കാണിച്ചാല്‍ തീരാവുന്ന പ്രശ്നല്ലേ ഉള്ളൂ. "

" അതിനവളോട് ഞാനിതേപ്പറ്റി ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. ചെറിയ കാര്യങ്ങള്‍ക്ക് പോലും വിഷമിക്കണോളാ അവള്‍... പിന്നെ ആശുപത്രീന്നു കേട്ടാലേ അവള്‍ക്ക് അലര്‍ജിയാ. "

" എന്നാ പിന്നെ ഒരു കാര്യം ചെയ്യാം മ്മടെ സണ്ണി ഡോക്ടറോടൊന്ന് ചോദിക്കാം... ചിലപ്പൊ വല്ല ഗുളികോണ്ടും തീരണ പ്രശ്നാവും... എന്തായാലും ചേട്ടന്‍ വാ "

അങ്ങനെ അന്തോണ്യേട്ടനും ദിനേശനും സണ്ണി ഡോക്ടറോട് കാര്യം അവതരിപ്പിച്ചു. എല്ലാം കേട്ട ശേഷം ഡോക്ടര്‍ പറഞ്ഞു,

"മരുന്നൊക്കെ പറയണത് രോഗിയെ കണ്ടിട്ടല്ലേ പറ്റൂ, ഇനിയിപ്പൊ രോഗി നേരിട്ട് വന്നില്ലെങ്കിലും രോഗത്തിന്റെ ആഴം മനസ്സിലാക്കാതെ മരുന്നു തരാന്‍ ഒക്കില്ല. അതോണ്ട് അന്തോണ്യേട്ടന്‍ ഒരു കാര്യം ചെയ്യ്... ചേട്ടത്തിടെ കേള്‍വി ഒന്ന് പരീക്ഷിച്ചിട്ട് വാ.. അതിനുള്ള വഴിയും പറഞ്ഞു തരാം... ചേട്ടന്‍ ഒരു അമ്പതടി മാറി നിന്ന് ചേട്ടത്തിയോട് എന്തേലും ചോദിക്കുക, മറുപടി ഉണ്ടെങ്കില്‍ ആള്‍ക്ക് ഒരു കുഴപ്പവും ഇല്ല, ഇനി മറുപടി ഇല്ലെങ്കില്‍ ഒരു നാല്‍പ്പത് അടി മാറി നിന്ന് വീണ്ടും ആവര്‍ത്തിക്കുക, എന്നിട്ടും മറുപടി ഇല്ലെങ്കില്‍ ദൂരം മുപ്പത് അടിയാക്കുക... മറുപടി കിട്ടണവരെ ഇതാവര്‍ത്തിച്ച് എപ്പോഴാണു...ഏത് ദൂരത്താണു ചേട്ടത്തി മറുപടി പറഞ്ഞേന്നു നോക്കി നമുക്ക് രോഗത്തിന്റെ ആഴം നിര്‍ണ്ണയിക്കാം..എന്നിട്ടാവാം മരുന്നെല്ലാം എന്താ... "

നേരെ വീട്ടിലേക്ക് പോയ അന്തോണ്യേട്ടന്‍ മനസ്സില്‍ പ്രര്‍ത്ഥനകളുമായി പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. അടുക്കളേല്‍ അങ്ങോട്ട് തിരിഞ്ഞു നിന്നിരുന്ന കത്രീനച്ചേട്ടത്തിയെ സങ്കടത്തോടെ ഒന്ന് നോക്കിയ ശേഷം ഏകദേശം അമ്പതടി മാറിനിന്ന് ചോദിച്ചു...

"എട്യേ.... ഇന്നന്നെതാടി അത്താഴത്തിനു..." മറുപടിയില്ല.

നാല്‍പ്പതടി മാറി നിന്ന് അദ്ദേഹം ഈ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു... ഇല്ല മറുപടി ഇല്ല...

മുപ്പതടി മാറി നിന്ന് വീണ്ടും ചോദിച്ചു... മറുപടി ലഭിച്ചില്ല. അദ്ദേഹം തന്റെ പ്രിയതമയുടെ ദുരവസ്ഥയോര്‍ത്ത് ദുഃഖിതനായി വീണ്ടും ചോദ്യം ആവത്തിച്ചു കൊണ്ടേ ഇരുന്നു. അവസാനം അടുക്കള വാതില്‍ക്കലെത്തി ദുഃഖത്തോടെ അദ്ദേഹം ഒന്നു കൂടി ചോദിച്ചു...

"എട്യേ.... ഇന്നന്നെതാടി അത്താഴത്തിനു... "

ഉടനെ പണിത്തിരക്കിലായിരുന്ന കത്രീനച്ചേട്ടത്തി തിരിഞ്ഞു നിന്നു കൊണ്ട്,

" എന്റെ മനുഷ്യാനേ.... ഇതും കൂടിച്ചേര്‍ത്ത് അഞ്ചാമത്തെ പ്രാവശ്യമാണു ഞാന്‍ നിങ്ങളോട് അത്താഴത്തിനു കോഴിയാന്നു പറയുന്നേ... ആ ചെവികൊണ്ട് ഏതേലും നല്ല ഡോക്ടറെ കാണിക്കെന്റെ മനുഷ്യാ.... "

അത് കേട്ട അന്തോണ്യേട്ടന്‍ അന്തം വിട്ട് നിന്നു... 'അതു ശരി അപ്പൊ അവള്‍ക്കല്ലാ.... എനിക്കാണോ ചെവിക്കു പ്രശ്നം...? എന്നാലും എന്റെ കര്‍ത്താവേ എന്നോടിത് വേണ്ടായിരുന്നു ....! '

49 comments:

സഹയാത്രികന്‍ said...

എന്നാലും എന്റെ കര്‍ത്താവേ എന്നോടിത് വേണ്ടായിരുന്നു ....!
:)
പണ്ട് കേട്ട ഒരു കുഞ്ഞു തമാശ

ഏ.ആര്‍. നജീം said...

ഹഹാ സഹയാത്രികന്‍..
ഇതു കൊള്ളാല്ലോ..നന്നായിരിക്കുന്നുട്ടോ..
നന്ദി..

ചന്ദ്രകാന്തം said...

നന്നായിരിയ്ക്കുന്നൂ...
ഈ കുഞ്ഞു തമാശ, വളരെ മനോഹരമായി അവതരിപ്പിച്ച നര്‍മത്തിന്റെ സഹയാത്രികന്‌ അഭിനന്ദനങ്ങള്‍ !!!

കുഞ്ഞന്‍ said...

എന്താ പറഞ്ഞത്.. ഒന്നുകൂടി അടുത്തുനിന്ന് പറയു എന്റെ സഹയാത്രികാ..


മനോഹരമായ ഫലിതം, ശരിക്കും ആസ്വദിചൂട്ടൊ..

ഹരിശ്രീ said...

വളരെ രസകരമായ ഫലിതം...
അഭിനന്ദനങ്ങള്‍....

അപ്പു ആദ്യാക്ഷരി said...

സഹയാത്രികാ... കേട്ടിട്ടുള്ളഫലിതമാണെങ്കിലും പുതിയ രീതിയില്‍ നന്നായി എഴുതിയിട്ടുണ്ട്. ഇഷ്ടമായി.

ആവനാഴി said...

എന്റെ സഹയാത്രികാ, എമിറേറ്റ്സില്‍ താങ്കളായിരുന്നു അടുത്ത സീറ്റില്‍ എന്നത് ഇപ്പോഴും ഞാന്‍ ആഹ്ലാദപൂര്‍‌വം ഓര്‍ക്കുന്നു.

ചെവിയില്‍ സ്റ്റെതസ്കോപ്പു വക്കുന്ന പ്രകൃതം എനിക്കു പണ്ടേ ഇല്ല. അതോണ്ട് അതു കവറു പൊട്ടിക്കാതെ മുന്‍സീറ്റിലെ സഞ്ചിയില്‍ കുത്തിത്തിരുകും.പിന്നെ ടച്ച് സ്ക്രീന്‍. അങ്ങോട്ടെന്റെ കരാംഗുലികള്‍ നീളാറേയില്ല.

തണുത്ത ഹെയ്നെക്കന്‍ നുണഞ്ഞുകൊണ്ട് കഥ കേട്ടിരിക്കുന്നത് രസമായിരുന്നു.അന്തോണ്യേട്ടന്റെ കഥ കേട്ട് പൊട്ടിച്ചിരിച്ചു.

" എന്റെ മനുഷ്യാനേ.... ഇതും കൂടിച്ചേര്‍ത്ത് അഞ്ചാമത്തെ പ്രാവശ്യമാണു ഞാന്‍ നിങ്ങളോട് അത്താഴത്തിനു കോഴിയാന്നു പറയുന്നേ... ആ ചെവികൊണ്ട് ഏതേലും നല്ല ഡോക്ടറെ കാണിക്കെന്റെ മനുഷ്യാ.... "

ഇത്രയും പറഞ്ഞുകൊണ്ട് വിറകെടുക്കാന്‍ വിറകുപുരയിലേക്ക് അല്പം ദേഷ്യത്തോടെ നടന്നു പോയ കത്രീനച്ചേടത്തിയുടെ നിതംബത്തില്‍ തുള്ളിക്കളിക്കുന്ന വിശറിയായിരുന്നു എന്റെ മനോമുകുരത്തിലപ്പോള്‍. ഒപ്പം “അല്ല, കേള്‍വിക്കുറവ് അപ്പോള്‍ എനിക്കാരുന്നോ എന്റെ പൊന്നു കത്രിനാ...” എന്ന് അന്തോണ്യേട്ടന്റെ മുഖത്തെ ജാള്യഭാവവും.

എനിക്കന്നത്തെ വിമാനയാത്ര ഇന്നലെ കഴിഞ്ഞ പോലെ ഓര്‍മ്മവരുന്നു സഹയാത്രികാ.

സസ്നേഹം
ആവനാഴി

കുറുമാന്‍ said...

ഹ ഹ രസിച്ചു വായിച്ചു സഹയാത്രികാ.

d said...

ഇത് മെയില്‍ വഴി കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫലിതം അല്ലേ? എന്നാലും മലയാളം വേര്‍ഷന്‍ നന്നായിട്ടുണ്ട്..
:)

ബാജി ഓടംവേലി said...

മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു
നല്ല ഭാഷ, നല്ല ശൈലി, വായിക്കാന്‍ നല്ല ഉഴുക്ക് ഉണ്ടായിരുന്നു.
അഭിനന്ദനങ്ങള്‍

Sethunath UN said...

നന്നായിരുന്നു സഹയാത്രികാ. സുപ്പറായിട്ട് അവതരിപ്പിച്ചു... രസച്ചര‌ടു പൊട്ടാതെ.. :)

ശ്രീ said...

സഹയാത്രികാ...

നല്ല പോലെ അവതരിപ്പിച്ചിരിക്കുന്നു.
:)

സു | Su said...

ഹിഹിഹി. കേട്ടതാണ്. ഇങ്ങനെയാണ് മനുഷ്യര്‍. മറ്റുള്ളവരുടെ കുറ്റവും കുറവുമേ കാണൂ. ഇവിടെപ്പിന്നെ ചേട്ടന്, ചേടത്തിയോട് സ്നേഹമുണ്ട്.

സഹയാത്രികന്‍ said...

നജിം ജീ, ചന്ദ്രകാന്തം, കുഞ്ഞേട്ടാ, ഹരിശ്രീ, അപ്പ്വേട്ടാ, കുറുമാന്‍ ജി, വീണേ, ബാജിമാഷേ, നിഷ്ക്കളങ്കന്‍ മാഷേ, ശ്രീ, സൂവേച്ചി നന്ദി...
:)

ആവനാഴിച്ചേട്ടോ... സത്യം പറയാച്ചാല്‍ ഒന്നുങ്ങോട്ട് മനസ്സിലായില്ല്യാട്ടോ...എന്തായാലും വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി.
:)

Sherlock said...

ഹ ഹ കൊള്ളാം...

Mr. K# said...

കൊള്ളാം സഹയാത്രികാ :-)

കൊച്ചുത്രേസ്യ said...

ഈ തമാശ ഞാന്‍ ആദ്യമായിട്ടാ കേള്‍ക്കുന്നത്‌. കൊള്ളാം :-)

Typist | എഴുത്തുകാരി said...

ഉഗ്രനായിട്ടൂണ്ട്‌ മാഷേ. ഞാനാദ്യമായിട്ടാ ഇതു കേള്‍ക്കുന്നതും. ശരിക്കും ചിരിച്ചുപോയി.

ആവനാഴി said...

സഹയാത്രികാ,

കഥ പറഞ്ഞത് സഹയാത്രികനാണല്ലോ. കഥാകൃത്തിനെ എമിറേറ്റ്സ് ഫ്ലൈറ്റിലെ എന്റെ ഒരു സഹയാത്രികനായി സങ്കല്‍പ്പിച്ചു. അത്രേ ഉള്ളു.

പിന്നെ എഴുത്ത് അസ്സലായിട്ടുണ്ട്.ഇനിയുമെഴുതൂ. വായിക്കാം.

സസ്നേഹം
ആവനാഴി.

മന്‍സുര്‍ said...

സഹയാത്രികാ....
എന്നോട്‌ എന്തൊക്കെയോ പറയുന്നുണ്ട്‌ എന്ന്‌ മനസ്സിലായി...പക്ഷേ ഒന്നും കേട്ടില്ലാ....എന്നാലും എന്തൊക്കെയോ മനസ്സിലായി എന്ന്‌ പറയട്ടെ.
അത്യുഗ്രന്‍ .........ബെസ്റ്റ്‌ കണ്ണാ ബെസ്റ്റ്‌....

സസ്നേഹം മന്‍സൂര്‍

ഈമയില്‍ ഐഡി ഒന്നു അയക്കൂ.....സഹയാത്രിക
മഴത്തുള്ളികിലുക്കത്തിലേക്ക്‌ സ്വാഗതം.
callmehello....gmail
manzu_indian yahoo

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സംഭവം കൊള്ളാം എന്നാലും ആ മണ്ടന്‍ ഡോക്ടര്‍ക്ക് രോഗി മുന്നില്‍ നിന്നിട്ടും മനസ്സിലായില്ലെ?

മഴത്തുള്ളി said...

സഹയാത്രികാ,

അടിച്ചുപൊളിച്ചല്ലോ, ഹെയ്, കത്രീനച്ചേട്ടത്തീടെ ചെവീടെ ഡിംഗോള്‍ഫിക്കേഷനോ അന്തോണേട്ടന്റെ ചെവിയോ അല്ല അടിച്ചുപൊളിച്ചത്. ഈ കഥ ;)

ഹി ഹി.

ചീര I Cheera said...

ഇതു രസിച്ചു ശരിയ്ക്കും..
:)

പ്രയാസി said...

ചെവിയുടെ ഡിഗോള്‍ഫിക്കേഷന്‍ അടിച്ചു പോയതു കാരണം മറ്റുള്ളവരൊക്കെയും പൊട്ടന്മാരെന്നു കരുതി വോളിയം കണ്ട്രോള്‍ മാക്സിമം കൂട്ടി കബ്ബര്‍സിംഗിനെപ്പോലെ ചിരിക്കുന്ന ബോസിനെ ഓര്‍ത്തു പോയി :)

സഹയാത്രികന്‍ said...

ജിഹേഷ്ജി, കുതിരവട്ടന്‍,കൊച്ചുത്രേസ്യേ, എഴുത്തുകാരി,ആവനാഴിച്ചേട്ടാ,മന്‍സൂര്‍ജീ,ചാത്താ,
മഴത്തുള്ളിമാഷേ,പി.ആര്‍.ജി,പ്രയാസി നന്ദി....
:)

ഓഹ്... ഞാനും കരുത്യേ.... ഒരു പ്രാവശ്യം ഞാന്‍ തനിച്ചേ ഉണ്ടായിരുന്നുള്ളൂ സീറ്റില്‍, പിന്നീട് പോയപ്പോള്‍ എന്റെ അമ്മാവനായിരുന്നു കൂടെ... പിന്നെ ഇതെപ്പൊ സംഭവിച്ചു എന്നറിയാതെ കുഴങ്ങി ഞാന്‍... സങ്കല്‍പ്പമായിരുന്നോ....എന്നാലും എന്റെ ആവനാഴിച്ചേട്ടാ എന്നോടിത് വേണ്ടായിരുന്നു ....!
ഹ..ഹ..ഹ...

:)

ചാത്തോ ഡോക്ടറുടെ അടുത്തിരുന്നല്ലേ സംസാരിച്ചേ അപ്പൊ പറയണത് കേള്‍ക്കാലോ.... ഒരു പ്രത്യേക പരിധിക്കപ്പുരം എന്നു അന്തോണ്യേട്ടന്‍ തന്നെ സൂചിപ്പിക്കണുണ്ട്.... അതാവാം ഡോക്ടര്‍ക്ക് മനസ്സിലാവാതെ പോയത്

:)

മഴവില്ലും മയില്‍‌പീലിയും said...

എനിക്കു ചിരിവന്നിട്ടുവയ്യ...ഞാന്‍ ഇതുവരെ കേള്ക്കാതത ഫലിതം ..നല്ല അവതരണം ....നന്ദി സഹയാത്രിക..

അഭിലാഷങ്ങള്‍ said...

ഹ ഹ ഹ..
അതു കലക്കി...
എനിക്കിഷ്ട്ടായി എന്റെ ഇഷ്‌ട്ടാ..
നല്ല തമാശ... ഇനിയും പോരട്ടെ..

-അഭിലാഷ് (ഷാര്‍ജ്ജ)

Vish..| ആലപ്പുഴക്കാരന്‍ said...

:)

മനോജ് കുമാർ വട്ടക്കാട്ട് said...

തകര്‍ത്തു!

സഹയാത്രികന്‍ said...

പ്രദീപ് ജി, അഭിലാഷേ, ആലപ്പുഴക്കരാ, പടിപ്പുര മാഷേ.... നന്ദി

:)

സഹയാത്രികന്‍ said...

ഡബ്ള്യൂ.ഡബ്ള്യൂ.ജി
:)

P Das said...

:)

സഹയാത്രികന്‍ said...

ചക്കരമാഷേ ഈ ചെറു പുഞ്ചിരിക്ക് നന്ദി

:)

ആഷ | Asha said...

ഹ ഹ
രസായിരിക്കുന്നു

Sathees Makkoth | Asha Revamma said...

സഹയാത്രികാ, രസകരമായിരിക്കുന്നു.

സഹയാത്രികന്‍ said...

ആഷാ ജി.... സതീശേട്ടാ...രസിച്ചു എന്നറിഞ്ഞതില്‍ വളരേ സന്തോഷം...

:)

Satheesh Haripad said...

സഹയാത്രികന്‍ കഥ നന്നായിരിക്കുന്നു..ഇനിയും ഇതു പോലെയുള്ളതൊക്കെ സ്റ്റോക്കില്‍ ഉണ്ടെങ്കില്‍ ഇങ്ങ്ട് പോരട്ടെ.....

സഹയാത്രികന്‍ said...

സതീശേട്ടാ(ഹരിപ്പാട്) നന്ദി...

കേട്ടതെല്ലാം പൊടിതട്ടി മോടിയാക്കി ഇടാന്‍ ശ്രമിക്കാം
:)

Mahesh Cheruthana/മഹി said...

പണ്ട് കേട്ട ഒരു ഫലിതം, പുതിയ രീതിയില്‍ വളരെ നന്നായിരിക്കുന്നു!അഭിനന്ദനങ്ങള്‍ !!!

സഹയാത്രികന്‍ said...

മഹേഷ് ജി...വളരെ സന്തോഷം
:)

തെന്നാലിരാമന്‍‍ said...

അഭിപ്രായം എഴുതാന്‍ കുറച്ചുവൈകിപ്പോയി...ചെറുതാണേലും സംഗതി ജോറായീട്ടാ സഹന്‍ ചേട്ടാ...:-)

സഹയാത്രികന്‍ said...

രാമാ വൈകിയാലും വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി...

:)

Raji Chandrasekhar said...

സ്നേഹപൂര്‍വ്വം സഹയാത്രികന്.

രജി മാഷ്.

ദിലീപ് വിശ്വനാഥ് said...

നന്നായിട്ടുണ്ട്.

സഹയാത്രികന്‍ said...

രജി മാഷേ... വാത്മീകി മാഷേ... നന്ദി
:)

K M F said...

nannayirikkunnu

സഹയാത്രികന്‍ said...

കെ.എം.എഫ്. നന്ദി :)

chithrakaran ചിത്രകാരന്‍ said...

പ്രിയ സഹയാത്രിക,
കുമാരേട്ടന്റേയും,സരോജിനിച്ചിയുടേയും കഥ വായിച്ച് ചിരിച്ച് ചിത്രകാരന്റെ കണ്ണുനിറഞ്ഞൂ!!!
മനോഹരമായി പറഞ്ഞിരിക്കുന്നു. ഓരോ വരിയിലും നര്‍മ്മത്തിന്റെ കല്‍ക്കണ്ടത്തരികള്‍ വിതറി മനോഹരമാക്കിയിരിക്കുന്നു. അവസാനം ചെകുത്താനോട് അളിയാ കൊടുകൈ എന്നു പറഞ്ഞപ്പോഴാണ് ചിത്രകാരന് ആനന്ദാശ്രു നിറഞ്ഞത്.
ചിത്രകാരന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങള്‍!!!!

കാശിത്തുമ്പ said...

ഇങ്ങനെയൊരു ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിച്ചില്ല.

“എന്നാലും എന്റെ കര്‍ത്താവേ എന്നോടിത് വേണ്ടായിരുന്നു ....”


:)